സന്താറ (Santhara or Sallekhana)

  സന്താറ (Santhara or Sallekhana)

ആഹാരം പൂർണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികള് മരണത്തെ വരിക്കുന്ന ചടങ്ങാണ് സന്താറ അഥവാ 'സല്ലേഖനം'. ജൈനമത ഗ്രന്ഥങ്ങള് പ്രകാരം സന്താറ എന്നതു ഏറ്റവും പവിത്രമായ മരണമാകുന്നു. മഹാവീരന്റെ കാലം മുതല്ക്കെ ജൈനര്ക്കിടയില് നിലനില്ക്കുന്ന അനുഷ്ഠാനമാണിത്.

പ്രായമുളളവരും രോഗികളും ഇനി ജീവിതത്തില്‍ ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നവരുമാണ് സന്താറ എന്ന നിരാഹാരമനുഷ്ഠിച്ച് മരണം വരിക്കുന്നത്. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ലൗകിക സുഖങ്ങളെല്ലാം വിസ്മരിച്ച് ഈശ്വരനാമം ജപിച്ചാണ് മരണത്തെ ഇവര് സമീപിക്കുന്നത്. പ്രായമായവരും, രോഗികളും, ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന് തോന്നുന്നവരുമാണ് സന്താറ അനുഷ്ടിക്കുന്നത്.

സന്താറയില് പങ്കെടുക്കുന്നവരെ കുറിച്ചുളള വിവരങ്ങള് പത്രങ്ങളിലൂടെയും മറ്റും ജൈനമതക്കാര് പ്രസിദ്ധപ്പെടുത്താറുണ്ട്. ഇവരെ സന്ദര്ശിക്കുന്നതും അവസാന നിമിഷങ്ങള്‍ക്ക്‌ സാക്ഷിയാവുന്നതും മഹത്തായ അനുഭവമായിട്ടാണ് വിശ്വാസികള് കണക്കാക്കുന്നത്. ഫലത്തില് ഇതൊരു ആത്മഹത്യയാണ്. പക്ഷേ, ആത്മഹത്യ ഒരു വികാര പ്രക്ഷുബ്ധതയുടെ ബാക്കിപത്രമാകുമ്പോൾ, സന്താറയിൽ, പുനർവിചിന്തനത്തിനു സാധ്യതയുണ്ട്. അങ്കലാപ്പൊന്നുമില്ലാതെയാവണം മരണത്തിലേക്കുളള ഈ യാത്ര. അല്ലെങ്കില് സന്താറ അനുഷ്ഠിക്കുന്നവര് അതവസാനിപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങണം എന്നും വ്യവസ്ഥയുണ്ട്.

ജൈനഭിക്ഷുക്കളുടെ ഉപദേശ- നിർദേശങ്ങളോടെ മാത്രമാണ് ഭൗതിക ജീവിതം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നവർ സന്താറ അനുഷ്ഠിക്കുന്നത്. ശ്രാവണബലഗോളയിലെ ജൈനാശ്രമത്തിൽ ഒരു ഭിക്ഷുണി ഈ വിധം ഭൗതിക തത്തിൽ നിന്ന് വിടവാങ്ങാൻ ശരീരത്തെ പാകപ്പെടുത്തിയ പ്രക്രിയ ഹൃദയസ്പൃക്കായി പ്രസിദ്ധ ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം ഡാൽറിംപിൾ 'Nine Lives: In Search of Modern India' എന്ന കൃതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ 'ഷിപ്പ് ഓഫ് തെസ്യുസ്' (Ship of Theseus) എന്ന ചലച്ചിത്രത്തിൽ സന്താറയുടെ യുക്തി - അയുക്തികളെപ്പറ്റി ചർച്ച ചെയ്യുന്നുണ്ട്.

വർഷം തോറും സന്താര അനുഷ്ഠിച്ച് 100 ഓളം പേരെങ്കിലും മരിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതി സന്താറ നിരോധിച്ചു. സന്താറ അനുഷ്ഠിക്കുന്നവർക്കെതിരെ ആത്മഹത്യാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് 2015 ഓഗസ്റ്റ് 10 ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യയ്ക്കു തുല്യമായ കുറ്റമായി ഇതു പരിഗണിക്കുമെന്നും ഐപിസി 306, 309 വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജൈനമത സംഘടനകളും വിശ്വഹിന്ദു പരിഷത്തും ഇതിനെതിരെ രംഗത്തു വരികയും വിവാദമാവുകയും ചെയ്തതിനെ തുടര്ന്ന് മതാചാരം അനുഷ്ഠിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി 2015 ഓഗസ്റ്റ് 31ന് ഈ ഉത്തരവ് സ്റ്റേചെയ്യുകയും ചെയ്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)