സുചിനോക്കോ
സുചിനോക്കോ
സുചിനോക്കോ എന്ന് കേട്ടിട്ടുണ്ടോ.ഒരു പാമ്പാണ്.പക്ഷേ ഈ പാമ്പിനു മിത്തുകളിൽ മാത്രമാണ് സ്ഥാനം.
ജപ്പാനാണ് സുചിനോക്കോ എന്ന സാങ്കൽപ്പിക പാമ്പിൻറെ നാട്.
ജപ്പാനിൽ ലഭിക്കപ്പെട്ടതിൽ വച്ച് ഏറ്റവും പ്രാചീനമായ ഗ്രന്ഥമാണ് കൊജികി.8-ആം ശതകത്തിൽ യസുമാറോ എന്ന പണ്ഡിതനാണ് ഈ ഗ്രന്ഥം രചിച്ചത്.കൊജികി മിത്തുകളുടെ ഒരു ശേഖരമാണ്.പ്രധാനമായും നാല് ദ്വീപുകളുടെയും ഷിൻറോ മതത്തിൻറെയും ഉത്ഭവമാണ് ഇതിലെ പ്രതിപാദ്യം.അമാനുഷികവും മിത്തുകളുടെ സങ്കരവുമാണ് ഈ ഗ്രന്ഥം.ഷിൻറോ മതത്തിൻറെ പവിത്ര ഗ്രന്ഥം എന്നാണ് കൊജികി അറിയപ്പെടുന്നത്.ഈ ഗ്രന്ഥത്തിൽ അതിഭാവുകത്വത്തോടെ സുചിനോക്കിയെ അവതരിപ്പിച്ചിട്ടുണ്ട്.പ്രകൃതി ശക്തികളെയും ജീവജാലങ്ങളെയുമെല്ലാം ഇത്തരത്തിൽ അവതരിപ്പിക്കുന്നുണ്ട്. ശ്ലോകങ്ങളിലും മറ്റും ചൈനീസ് കഥാപാത്രങ്ങളും ഉൾപ്പെടുന്നു .ജപ്പാനിലെ ഈ പ്രാചീന പൌരാണിക ഗ്രന്ഥത്തിൽ സുചിനോക്കോയെ അവതരിപ്പിച്ചത് ഇങ്ങനൊരു ജീവിയുണ്ടെന്ന വിശ്വാസം ആ കാലം മുതൽക്കേ ശക്തമാക്കി.
ജപ്പാൻകാരിൽ നല്ലൊരു ഭാഗം സുചിനോക്കോ എന്നൊരു പാമ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.സുചിനോക്കോ എന്ന പേരിനെ സാഹിത്യപരമായി പരിഭാഷപ്പെടുത്തുമ്പോൾ ചുറ്റികയുടെ സന്തതിയെന്നും കല്ലിൻറെ സന്തതിയെന്നുമൊക്കെയാണ് അർത്ഥം.വിശ്വാസപ്രകാരം സുചിനോക്കോയ്ക്ക് 30-80 ഇഞ്ച് നീളമുണ്ട്.തലയ്ക്കും വാലിനും മധ്യേ ഉളള ഭാഗം വീതിയുളളതാണ്.1 മീറ്റർ അകലത്തിൽ ചാടാനുളള കഴിവും അണലിയോളം വിഷവും ഇതിനുണ്ട്.
പിന്നെയും ഒരുപാട് പൊടിപ്പും തൊങ്ങലും വച്ച് ഈ സാങ്കൽപ്പിക ജീവിയ്ക്ക് ജപ്പാൻകാർ അത്ഭുത പരിവേഷംനൽകിയിട്ടുണ്ട്.ഞാൻ പറഞ്ഞല്ലോ ജപ്പാൻകാർ നല്ലൊരു ശതമാനവും ഇന്നും ഇങ്ങനെ ഒരു ജീവി ഉണ്ടെന്ന് വിശ്വസിക്കുന്നു.ധാരാളം പേർ കണ്ടിട്ടുണ്ടെന്നും ഉറപ്പിച്ചു പറയുന്നു.പൌരാണിക ഗ്രന്ഥത്തലൂടെയും പറഞ്ഞു കേട്ട കഥകളിലൂടെയും ജപ്പാൻകാരിൽ സുചിനോക്കോയ്ക്കുളള രൂപം പക്ഷേ മറ്റൊരു ജീവിയിൽ തെറ്റിദ്ധരിക്കപ്പെടുന്നു.അതേ സുചിനോക്കോ എന്ന പേരിൽ കണ്ടിട്ടുളളതെല്ലാം Blue Tongued Lizard എന്ന ജീവിയെയാണ്.ഈ ജീവിയെ കണ്ടാണ് സുചിനോക്കോ എന്ന് പലരും തെറ്റിദ്ധരിക്കുന്നത്.യൂ റ്റൂബിൽ പോലും സുചിനോക്കോ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോകൾ എല്ലാം Blue Tongued Lizard ൻറേതോ അതിൻറെ വർഗ്ഗത്തിലുളളവയുടേതോ ആണ്.മിത്തുകളിൽ മാത്രം ജീവിക്കുന്ന ഈ പാമ്പിനെ വീണ്ടു വിചാമില്ലാത്ത ചില പ്രാദേശിക ടൂറിസം ബോർഡുകളും ദുരുപയോഗം ചെയ്യുന്നു ഇന്നും.അതായത് സുചിനോക്കോ പാമ്പിനെ കാണാനും വേട്ടയാടാനുമുളള സാഹചര്യമുണ്ടെന്ന് ഇത്തരം ടൂറിസം ബോർഡുകൾ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കും.സുചിനോക്കോയെ വേട്ടയാടി പിടിക്കുന്ന ആൾക്ക് വലിയ ഒരു തുക പാരിതോഷികവും പ്രഖ്യാപിക്കും.ഇതൊക്കെ സഞ്ചാരികളെ ആകർഷിക്കാനുളള വെറും തന്ത്രമാണെന്ന് പലരും മനസ്സിലാക്കുന്നില്ല.പലരും ഇങ്ങനെയൊരു ജീവിയുണ്ടെന്ന് വിശ്വസിക്കുന്നു.മിത്തുകളിൽ മാത്രം സ്ഥാനമുളള സുചിനോക്കോ എന്ന പാമ്പ്,അത് യാഥാർത്ഥ്യമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു നല്ലൊരു ശതമാനം ജനങ്ങളുടെ മനസ്സിലും.
NB:Blue Tongued Lizard രൂപം കൊണ്ട് മാത്രമാണ് സുചിനോക്കോയായി തെറ്റിദ്ധരിക്കപ്പെടുന്നത്.1 മീറ്റർ അകലത്തിൽ ചാടുമെന്നും അണലിയെപ്പോലെ വിഷമുണ്ടെന്നുമൊക്കെ പറയുന്നത് സുചിനോക്കോയെ കുറിച്ചുളള മിത്തിൻറെ ഭാഗമായാണ്.വെറും കഴമ്പില്ലാത്ത വിശ്വാസം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ