ചരടുകുത്തി കോൽക്കളി
ചരടുകുത്തി കോൽക്കളി
ഒരു നാടൻ കലയാണ് 'ചരടുകുത്തി കോൽക്കളി'. പയ്യന്നൂരിന്റെ തനത് നാടൻ കലയായ പയ്യന്നൂർ കോൽക്കളിയിലെ ആകർഷക ഇനമാണ് ഇത്.
കളിരീതി
വൃത്താകൃതിയിൽ കോലുമേന്തി നിൽക്കുന്ന കളിക്കാരുടെ കയ്യിൽ ചരടുകെട്ടി അതിന്റെ മറ്റെ അറ്റം മദ്ധ്യത്തിൽ ഉറപ്പിച്ചുവെച്ച തൂണിൽ കെട്ടുകയും കളിക്കാർ കളിക്കുന്നതിനൊപ്പം ചരട് വല പോലെ നെയ്ത് വരികയും മടക്കം കളിക്കുമ്പോൾ ചരട് അഴിഞ്ഞ് വന്ന് പഴയ രീതിയിലാവുകയും ചെയ്യുന്നതാണ് കളിയുടെ പ്രത്യേകത. ചുവടുകൾക്കൊപ്പം വർണച്ചരടുകളാൽ വല നെയ്തുണ്ടാകുന്ന ആകർഷണീയമായ കളിയാണ്ഇത്. പാട്ടിനൊപ്പം കോലടിച്ച് കളത്തിനകത്തേക്കും പുറത്തേക്കും ചുവടുകൾ വെയ്ക്കുന്നതിനൊപ്പം അടുത്ത് നിൽക്കുന്ന കളിക്കാരുടെ മുന്നിലൂടെയും പിന്നിലൂടെയും മറികടന്ന് കളിച്ചുപോകുമ്പോഴാണ് വർണനൂലുകളിൽ വല രൂപപ്പെടുന്നത്.[2] . കോൽക്കളിയിലെ മൂന്ന് കളികളാണ് സാധാരണയായി ചരടുകുത്തിക്കളിയായി കളിക്കാറുള്ളത്. കോൽക്കളിരംഗത്ത് സാധാരണയായി പുരുഷൻമാരാണ് ഉള്ളതെങ്കിൽ, ചരടുകുത്തി കോൽക്കളി വനിതകളാണ് അവതരിപ്പിച്ചുകാണുന്നത്.
വേൾഡ് റിക്കോർഡ്
ഏഴ് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന നൂറ് കുട്ടികളെ ഒന്നിച്ച് ഒരേ താളത്തിൽ ചരടുകുത്തിക്കളി അവതരിപ്പിച്ച്, പയ്യന്നൂർ ഫൈൻ ആർട്സ് സൊസൈറ്റി, ലിംക ബുക്ക്സ് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ