ചെവി

നിങ്ങളുടെ ചെവിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ചെവി കേള്‍വിയ്ക്കും ശരീരത്തിന്റെ ബാലന്‍സ് നില നിര്‍ത്തുന്നതിനുമുള്ളൊരു അവയവമാണ്. ശരീരത്തിലെ വളരെ സെന്‍സിറ്റീവായ അവയവമായ ചെവിയെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്.

1. ചെവിയില്‍ രൂപപ്പെടുന്ന വാക്‌സ് ചെവിയെ സംരക്ഷിയ്ക്കാനുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇത് അധികമാകുമ്പോള്‍ തനിയെ പുറന്തള്ളപ്പെടുകയും ചെയ്യും. ചെവിയിലെ സിലീയ എന്നറിയപ്പെടുന്ന ചെറുരോമങ്ങളുടെ സഹായത്തോടെയാണ് ഇത്.

2. കോട്ടുവാ ഇടുമ്പോള്‍ ചെവിയില്‍ ചെറുതായി പൊട്ടുന്നതു പോലുള്ള ഒച്ചയുണ്ടാകുന്നത് സ്വാഭാവികം. ഇത് മിഡില്‍ ഇയര്‍ ബാലന്‍സ് ചെയ്യാനുള്ള സ്വാഭാവികപ്രക്രിയയാണ്.

3. ശരീരം ബാലന്‍സ് ചെയ്യുന്നത് ചെവിയുടെ കൂടെ സഹായത്താലായാണ്. തലച്ചോറിനെ സ്വാധീനിച്ചാണ് ഇത്. ചെവിയിലെ വെസ്റ്റിട്യൂബുലാര്‍ അപ്പാരറ്റസ് എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ്.

4. യാത്രയില്‍ ചിലര്‍ക്ക് ഛര്‍ദിയും തലകറക്കവുമെല്ലാം അനുഭവപ്പെടും. ഇത് വയറിന്റെ പ്രശ്‌നം കാരണമല്ല.
ചെവിയിലുണ്ടാകുന്ന ബാലന്‍സിംഗ് പ്രശ്‌നങ്ങള്‍ കാരണമാണ്.

5. നാം ഉറങ്ങുമ്പോഴും ചെവി പ്രവൃത്തി തുടര്‍ന്നു കൊണ്ടിരിയ്ക്കും. എന്നാല്‍ നാമിത് അറിയാത്തതും കേള്‍ക്കാത്തതും തലച്ചോറ് വിശ്രമിയ്ക്കുന്നതു കൊണ്ടാണ്.

6. ചെവിയ്ക്കു താങ്ങാനാവുന്ന ശബ്ദത്തിന്റെ അളവ് 60 ഡെസിബെല്ലാണ്. 80 ഡെസിബെല്ലിനേക്കാള്‍ കൂടുതലാണെങ്കില്‍ ചെവി കേള്‍ക്കാതാകും. നോയ്ഡ് ഇന്‍ഡ്യൂസ്ഡ് ഹിയറിംഗ് ലോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)