രുചിയുള്ള വിഷം
രുചിയുള്ള വിഷം
നാം സാധാരണയായി കേള്‍ക്കുന്നതും, അറിഞ്ഞോ അറിയാതെയോ ഭക്ഷണത്തോടൊപ്പം ഉദരത്തില്‍ എത്തിക്കുന്നതുമായ ഒരു പദാര്‍ത്ഥമാണല്ലോ 'അജിനോമോട്ടോ'.
അജിനോമോട്ടോ എന്താണ്? അങ്ങിനെയാണ് അത് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നത് ? അത് നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നിവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം....
അജിനോമോട്ടോയുടെ യഥാര്‍ത്ഥ പേര് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (Monosodium glutamate - MSG ) എന്നാണ്. അജിനോമോട്ടോ എന്ന പദത്തിന്റെ അര്‍ത്ഥം 'രുചിയുടെ സത്ത' (Essence of Taste) എന്നാണ്. Vetsin, Ac'cent, Sazon Goya, Tasting Powder എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
വെളുത്ത ക്രിസ്റ്റലൈന്‍ പൊടി ആയാണ് ഈ പദാര്‍ത്ഥം കാണപ്പെടുക.
100 ml വെള്ളത്തില്‍ ഏകദേശം 74 gm MSG ലയിക്കും.
1907 ല്‍ ജപ്പാനിലെ ശാസ്ത്രന്ജ്യനായ Kikunae Ikeda ആണ് MSG വേര്‍ത്തിരിച്ചെടുക്കുന്നത്.
1909 ല്‍ Ajinomoto Corporation of Japan MSG യെ "അജിനോമോട്ടോ" എന്ന പേരില്‍ വിപണിയില്‍ എത്തിച്ചു. 1961 ല്‍ ആണ് MSG ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്..
വര്‍ഷവും 10 ലക്ഷം ടണ്‍ അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 5000 ടണ്‍ അജിനോമോട്ടോ ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു.
ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാനുള്ള പദാര്‍ത്ഥം ആയിട്ടാണ് അജിനോമോട്ടോ ഉപയോഗിക്കുന്നത്.
നാവിലെ രുചി മുകുളങ്ങളെ (specific receptors located in taste buds such as the amino acid receptor T1R1/T1R3 or other glutamate receptors like the metabotropic receptors (mGluR4 and mGluR1)) ഉദ്ദീപിപ്പിച്ചാണ് ഭക്ഷണത്തിന്റെ രുചിയില്‍ അജിനോമോട്ടോ വര്‍ദ്ധനവ് വരുത്തുന്നത്.
Bacterial fermentation വഴിയാണ് ഇപ്പോള്‍ MSG കൂടുതലായും നിര്‍മ്മിക്കുന്നത്....!
ആരോഗ്യ പ്രശ്നങ്ങള്‍ :
അജിനോമോട്ടോ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ MSG Symptom Complex എന്നും Chinese Restaurant Syndrome എന്നും വിളിക്കുന്നു.
MSG യുടെ ദോഷ ഫലങ്ങളെ പറ്റി ആദ്യത്തെ കണ്ടെത്തല്‍ നടത്തിയത് 1957 ല്‍ നേത്ര രോഗവിദഗ്ദ്ധന്‍മാരായിരുന്ന D.R. Lucas, J. P. Newhouse എന്നിവര്‍ ചേര്‍ന്നാണ്. എലിയുടെ കണ്ണുകളിലെ റെറ്റിനയിലെ നാഡികള്‍ MSG നശിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1969 ല്‍ നാഡീരോഗ വിദഗ്ദ്ധനായ John Olney അജിനോമോട്ടോ റെറ്റിനയിലെ മാത്രമല്ല, മസ്തിഷ്ക്കത്തിലെയും നാഡികളെ നശിപ്പിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്നു നടന്ന ഗവേഷണങ്ങളില്‍ കണ്ടെത്തിയ വസ്തുതകള്‍,
1. നാഡീവ്യൂഹത്തിന്റെ ക്ഷയം മൂലം ഉണ്ടാകുന്ന പാര്‍ക്കിന്‍സണ്‍ രോഗം (Parkinson’s disease), അല്‍ഷിമേഴ്സ് (Alzheimer’s Disease), ഹന്റിംഗ്ടന്‍സ് (Huntington’s Disease), അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ് (Amyotrophic Lateral Sclerosis), മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് ( Multiple Sclerosis) എന്നിവക്ക് അജിനോമോട്ടോ കാരണമാകാം.
2. മൈഗ്രേന്‍ (Migraine) തലവേദനകള്‍, ആസ്ത്മ (Asthma), ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലെ ക്രമരാഹിത്യം (Heart Irregularities) എന്നിവ അജിനോമോട്ടോ ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ ചിലതു മാത്രമാണ്.
3. അമിതവണ്ണത്തിനും (Obesity), പ്രമേഹത്തിനും (Diabetes), ഓട്ടിസത്തിനും (Autism) അജിനോമോട്ടോ കാരണക്കാരനാകുന്നു.
4. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഇരിറ്റബിള്‍ ബവല്‍ സിണ്ട്രോം (Irritable Bowel Syndrome), ഉദരപ്രശ്നങ്ങള്‍ (Stomach Upsets), ചര്‍ദ്ദി (vomiting), വയറിളക്കം (Diarrhea) എന്നിവയും അജിനോമോട്ടോമൂലം ഉണ്ടാകാം എന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
മുതിര്‍ന്നവരില്‍ ഇത്രയും പ്രശ്നങ്ങള്‍ MSG ഉണ്ടാക്കുമ്പോള്‍, കുട്ടികളില്‍ അത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ....
അജിനോമോട്ടോ തങ്ങളുടെ ഉല്‍പ്പന്നത്തില്‍ അടങ്ങിയ വസ്തുത ഉപഭോക്താവിന്റെ ശ്രദ്ധയില്‍ നിന്നും മറച്ചു വെക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന ഒരു തന്ത്രമുണ്ട്. ഉല്പന്നത്തിന്റെ പാക്കിങ്ങില്‍ അജിനോമോട്ടോ എന്നതിന് പകരം താഴെ പറയുന്നവയില്‍ ഏതെങ്കിലും ഉണ്ടെങ്കിലും അതില്‍ അജിനോമോട്ടോ അടങ്ങിയിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
.
Hydrolyzed vegetable protein
Vegetable protein
Plant protein extract
Sodium caseinate
Calcium caseinate
Yeast extract
Textured protein
Autolyzed yeast
Hydrolyzed oat flour
MSG യുടെ സാന്നിധ്യം മറച്ചു വെക്കാന്‍ മുകളില്‍ ഉള്ളവയാണ് കമ്പനികള്‍ തങ്ങളുടെ ഉല്പന്നത്തിന്റെ പാക്കിങ്ങുകളില്‍ ചേര്‍ക്കുന്നത്.
ഇന്ന് വിപണിയില്‍ ലഭ്യമായ പാക്കറ്റ് ഫുഡുകളില്‍ MSG അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്. രുചി ഉള്ള സാധനം വാങ്ങി കഴിക്കാനല്ലേ ആളുകളെ കിട്ടൂ.
മാഗി നൂഡില്‍സ് (മാഗിയില്‍ മാത്രമല്ല മറ്റു കമ്പനികളുടെ നൂഡില്‍സും), കുര്‍ക്കുരെ, ലയ്സ് (ചിപ്സ്), സോസുകള്‍ തുടങ്ങി ഏറ്റവും സുപരിചിതമായ പാക്കെറ്റ് ഭക്ഷണങ്ങളില്‍ എല്ലാം MSG അടങ്ങിയിട്ടുണ്ട്.
ചിക്കന്‍ മസാല, ബീഫ് മസാല തുടങ്ങിയ മസാലപൊടികളിലെല്ലാം MSG അതിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. ഹോട്ടലുകളില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി MSG വ്യാപകമായി ഉപയോഗിക്കുന്നു.
അത് കൊണ്ട് രുചിയുള്ളപാക്കറ്റ് ഭക്ഷണങ്ങളും ഹോട്ടല്‍ ഭക്ഷണവും കഴിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക..." ഇപ്പോള്‍ നാം ആസ്വദിക്കുന്ന രുചിക്ക് വിലയായി നല്‍കുന്നത് പണം മാത്രമല്ല, മറിച്ച് നമ്മുടെ ആരോഗ്യവും സമാധാനവും ആണെന്ന സത്യം...!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ