ഹർത്താൽ

ഹർത്താൽ

ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം.
ഹർത്താലിന്റെ സ്വന്തം നാട് എന്ന പരിഹാസ്യ വിമർശനത്തിന് ഇരയായിട്ടുള്ള നാടാണ് കേരളം. വർഷത്തിൽ അനേകം സംസ്ഥാന ഹർത്തലുകളും പ്രാദേശിക ഹർത്താലുകളും കേരളത്തിൽ നടക്കുന്നു. മുഖ്യധാരാ രാഷട്രീയ പാർട്ടികൾ മുതൽ ചെറു പാർട്ടികൾ വരെ അവരവർക്ക് താല്പര്യമുള്ള വിഷയത്തിൽ മിന്നൽ ഹർത്താലുകൾ കേരളത്തിൽ അടിച്ചേൽപ്പിക്കാറുണ്ട്. പൊതുവെ ഹർത്താലുകളെല്ലാം കേരളത്തിൽ വിജയിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കടകളും ഓഫീസുകളും വാഹനങ്ങളുമെല്ലാം മുടങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാകുന്ന കാഴ്ചകളാണ് കേരളത്തിൽ ഓരോ ഹർത്താലും സമ്മാനിക്കുന്നത്.
1997-ൽ കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹർത്താൽ വ്യാപകമായത്
പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാർത്ഥത്തിൽ ഹർത്താൽ എന്ന് പറയുന്നത്. ബന്ദ് പോലെ നിർബന്ധപൂർവ്വമായ ഒരു സമര പരിപാടിയാണ് ഹർത്താലും. ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹർത്താലിൽ സഹകരിക്കാൻ നിർബന്ധിതരാവുകയാണ്‌. അതിനാൽ ഹർത്താൽ ഭരണഘടനാപരമാണ്‌ എന്ന സുപ്രീംകോടതി വിധിക്കു സാങ്കേതികമായ നിലനിൽപ്പുമാത്രമേയുള്ളൂ. ഇന്ന് ഓരോ രാഷ്ട്രീയപാർട്ടികളും ആഹ്വാനം ചെയ്യുന്ന ഹർത്താൽ പൂർണ്ണമാക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നു. "സേ നോ ടു ഹർത്താൽ (Say No to Harthal)" പോലെയുള്ള ബഹുജനപ്രസ്ഥാനങ്ങൾ ഇപ്പോൾ ഹർത്താലിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാർക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങൾ ചെയ്യുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരവ്യവഹാരങ്ങളിൽ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ചു ഹർത്താലിൽ പങ്കെടുത്തു. എങ്കിലും പ്രാർത്ഥനയും നിരാഹാരവും ഹർത്താലിന്റെ ഭാഗമാവണമെന്നില്ല. "തൊഴിൽ ആരാധനയായിരിക്കണം" എന്ന് പഠിപ്പിച്ചതും ഗാന്ധിജിയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)