റിയോ ഢീ ജനൈറോ ( rio di Janeiro)

റിയോ ഢീ ജനൈറോ ( rio di Janeiro)

റിയോ ഢീ ജനൈറോ ( rio di Janeiro) ലാററിനമേരിക്കയിലെ ബ്രസീലിയന്‍ മഹാനഗരം ,
ലോക മഹാത്ഭുതമായ യേശു ക്രിസ്തുവിന്‍റെ ഭീമാകാരമായ പ്രതിമ പ്രസിദ്ധമാകുന്നത് പോലെ തന്നെ റിയോ നഗരത്തെ കുപ്രസിദ്ധമാക്കുന്ന മറെറാരു കാര്യമുണ്ട്
റിയോയിലെ ദരിദ്ര ചേരികള്‍(slums) പോര്‍ച്ചുഗീസ് ഭാഷയില്‍ ഫവേലകള്‍ ,
2016 ല്‍ നടന്ന് കൊണ്ടിരിക്കുന്ന ഒളിംമ്പിക്സിന് വേദിയാണ് റിയോ , 1968 ല്‍ മെക്സിക്കോ സിററിക്ക് ശേഷം അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ആദ്യമായി എത്തുന്ന ഒളിംമ്പിക്സ് , നാല് മേഖലകളിലായി 33വേദികളില്‍ 10500ല്‍ അധികം താരങ്ങള്‍ മാററുരയ്ക്കുന്നു , ബാറ, കോപ്പകബാന, ദിയോഡോറ, മാരക്കാന, എന്നീ മേഖലകളിലാണ് മല്‍സരം നടക്കുന്നത് ,
രാജ്യം പട്ടിണിയിലാണെങ്കിലും ഒളിംമ്പിക്സിനായി പണം ധൂര്‍ത്തടിക്കുന്നതില്‍ രാജ്യമെങ്ങും പ്രതിഷേധത്തിലാണ് , ഇതിന് പുറമേയാണ് റിയോയില്‍ നടക്കുന്ന പിടിച്ച് പറിയും കൊലപാതകവും മോഷണവും മററും , വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരാണ് മോഷ്ടാക്കളുടെ ലക്ഷ്യം , ഫവേലയില്‍ (ചേരി) വൃത്തിഹീനമായി താമസിക്കുന്ന ചേരി നിവാസികള്‍ ആണ് മോഷ്ടാക്കള്‍ , ഫവേലകളില്‍ തിങ്ങി നിറഞ്ഞ മുറികളില്‍ ദുസഹമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന കറുത്ത വംശജരും മെസ്ററിസോകളും അടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ മുഖ്യ പങ്ക് സര്‍ക്കാരിന് തന്നെയാണ്
2014ലെ ലോകക്കപ്പ് ഫുട്ബോളും 2016ലെ ഒളിമ്പിക്സും നടത്തി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തച്ചുടച്ച ഭരണകൂടം ചേരി നിവാസികളെ വക വയ്ക്കുന്നതേയില്ല ,
രണ്ട് ലോക മഹാ മാമാങ്കങ്ങള്‍ നടത്തി നടുവൊടിഞ്ഞ പണമുണ്ടായിരുന്നെങ്കില്‍ ചേരിനിവാസികള്‍ക്ക് മികച്ച ജീവിതസാഹചര്യം നല്‍കാമായിരുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)