കണ്ണിന്റെ ലെൻസ്

  കണ്ണിന്റെ ലെൻസ്

കണ്ണിന്റെ ലെൻസ് ഒരു സുതാര്യമായ ഇരട്ട ഉത്തല ലെൻസ് ആണ്. കോർണിയയുമായി ചേർന്ന് പ്രകാശത്തെ അപവർത്തനം ചെയ്ത് റെറ്റിനയിലേയ്ക്ക് ഫോക്കസ് ചെയ്യാൻ സഹായിക്കുന്നു. ഈ ലെൻസ് അതിന്റെ രൂപം മാറ്റി കണ്ണിന്റെ ഫോക്കസ് ദൂരം മാറ്റി പല ദൂരത്തിലുള്ള വസ്തുക്കളെ ഫോക്കസു ചെയ്യുവാനും അങ്ങനെ റെറ്റിനയിൽ വളരെ വ്യക്തമായ യഥാർത്ഥ ചിത്രം ലഭ്യമാക്കാനും അനുവദിക്കുന്നു. ലെൻസിന്റെ ഇത്തരം ക്രമീകരണത്തെ പൊരുത്തപ്പെടൽ (accommodation) എന്നു പറയുന്നു. ഒരു ഫൊട്ടൊഗ്രഫിക് ക്യാമറ അതിന്റെ ലെൻസ് ചലിപ്പിച്ച് എങ്ങനെയാണ് ഒരു വസ്തുവിൽ ഫോക്കസു ചെയ്യുന്നത് അതുപോലെയാണ് ലെൻസ് പൊരുത്തപ്പെടൽ നടത്തുന്നത്. ലെൻസ് അതിന്റെ മുന്നറ്റം പിറകിലെ അറ്റത്തേക്കാൾ പരന്നതാണ്.

കണ്ണിന്റെ ലെൻസിനെ  aquula (Latin, a little stream, dim. of aqua, water) എന്നും  crystalline lens എന്നും പറയാറുണ്ട്. മനുഷ്യരിൽ, ഈ ലെൻസിന്റെ റിഫ്രാക്ടീവ് ശക്തി ഏകദേശം 18 ഡയോപ്റ്റർ ആണ്. കണ്ണിന്റെ ആകെ പവറിന്റെ മൂന്നിലൊന്ന് വരുമിത്.

  കണ്ണിലെ ലെൻസിന്റെ ഘടന

മനുഷ്യന്റെ കണ്ണിന്റെ മുൻഭാഗത്തിന്റെ ഭാഗമാണ് ലെൻസ്. ലെൻസിന്റെ മുൻഭാഗത്തെ ഐറിസ് (നേത്രപടലം) എന്നു പറയുന്നു.

Histology

ലെൻസിനു മൂന്നു ഭാഗങ്ങൾ ഉണ്ട്: ലെൻസ് ക്യാപ്സ്യൂൾ, ലെൻസ് എപ്പിത്തീലിയം, ലെൻസ് ഫൈബറുകൾ ഇത്, കണ്ണിലേയ്ക്കെത്തുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നു. ലെൻസ് അതിന്റെ സ്ഥലത്ത് നിർത്തിയിരിക്കുന്നത് സസ്പെൻസറി ലിഗാമെന്റ് കൊണ്ടാണ്. ഇത് ലെൻസിന്റെ മദ്ധ്യരേഖയിൽ ചേർന്നിരിക്കുന്ന റിങ് പോലുള്ള ഫൈബർ കലകൾകൊണ്ട് ബന്ധിച്ചിരിക്കുന്നു[1][2]. ഇത് സീലിയ ശരീരത്തിൽ ബന്ധിച്ചിരിക്കുന്നു. ലെൻസിന്റെ പിൻഭാഗം വിട്രിയസ് ബോഡി സ്ഥിതിചെയ്യുന്നു. ഇതിന്റെ മുൻഭാഗം അക്വസ് ഹൂമർ ആകുന്നു. ഇത് ലെൻസിനെ മുക്കിവച്ചിരിക്കുന്നു. ലെൻസിനു ബൈകോണ്‌വെക്സ് ദീർഘവൃത്തമാണ്. മുൻഭാഗം പിൻഭാഗത്തേക്കാൾ കുറഞ്ഞ വക്രതയേയുള്ളു. മുതിർന്നയാളിൽ,10 mm ആണ് ലെൻസിന്റെ വ്യാസം. ഒരു വ്യക്തിയുടെ ജീവിതകാലം, മുഴുവൻ ലെൻസ് വളർന്നുകൊണ്ടേയിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)