ഉറുമ്ബുകളെ അകറ്റാന്‍

ഉറുമ്ബുകളെ അകറ്റാന്‍

പല തരത്തിലുള്ള ഉറുമ്ബുകളുണ്ട്. തറയിലും ജനലിലും തുണികളിലും ഉറുമ്ബുകള്‍ പരതി നടക്കുന്നത് കാണുമ്ബോള്‍ ഡിഡിടി പോലുള്ള മാരക കീടനാശിനികള്‍ എടുത്ത് പ്രയോഗിക്കാന്‍ പോലും നമ്മള്‍മടിക്കാറില്ല. ഇവ മൂലം മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ദോഷത്തെകുറിച്ചൊന്നും ആലോചിക്കാറില്ല. ഉറുമ്ബ് ശല്യം ഇല്ലാതാക്കള്‍ ചില എളുപ്പവഴികളുണ്ട്.
വീട് വൃത്തിയായി സൂക്ഷിക്കുക
ആഹാരസാധനങ്ങളുടെ ഗന്ധം ഉറുമ്ബുകളെ ആകര്‍ഷിക്കും. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കി വീട് വൃത്തിയാക്കുക.പഞ്ചസാര, തേന്‍ മുതലായവ വച്ചിരിക്കുന്ന പാത്രങ്ങള്‍ നന്നായി അടച്ചുസൂക്ഷിക്കുക. അടുക്കളില്‍ സാധനങ്ങള്‍ വയ്ക്കുന്ന അലമാരകള്‍, തറ എന്നിവ വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.

ഡിഷ് സോപ്പ്
ഡിഷ്‌സോപ്പും വെള്ളവും 1:2 എന്ന അനുപാതത്തിലെടുത്ത് ഒരു കുപ്പിയില്‍ നിറയ്ക്കുക. ഇത് നന്നായി കുലുക്കി ഉറുമ്ബിന്റെ പുറത്തേക്ക് സ്പ്രേചെയ്യുക. ഉറുമ്ബുകള്‍ ചാവും. നനഞ്ഞ തുണി ഉപയോഗിച്ച്‌ ചത്ത ഉറുമ്ബുകളെ തുടച്ചുനീക്കുക.

വൈറ്റ് വിനാഗിരി
വിനാഗിരിയും വെള്ളവും തുല്യഅളവില്‍ എടുത്ത് പ്രകൃതിദത്ത കീടനാശിനി ഉണ്ടാക്കുക. ഉറുമ്ബുകളിലേക്ക് ഇത് സ്പ്രേ ചെയ്താല്‍ അവ ചാവും. വാതിലുകള്‍, ജനലുകള്‍ തുടങ്ങിയ ഉറുമ്ബ് ശല്യമുള്ള സ്ഥലങ്ങളില്‍ ഇത് തളിച്ചാല്‍ ഉറുമ്ബുകള്‍ അകന്നുനില്‍ക്കും. ജനലുകളും തറയും തുടയ്ക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.

നാരങ്ങാനീര്
നാരങ്ങാനീരും വെള്ളവും 1:3 എന്ന അനുപാതത്തിലെടുത്ത് ഉറുമ്ബിന്‍ കൂട്ടത്തിലേക്ക് സ്പ്രേ ചെയ്യുക. വീടിന് ചുറ്റും ഇത് ഒഴിച്ചും ഉറുമ്ബ് ശല്യത്തിന് പരിഹാരം കാണാന്‍ സാധിക്കും.

ബോറിക് ആസിഡ്
ഉറുമ്ബുകളെ പതിവായി കാണുന്ന സ്ഥലങ്ങളില്‍ ബോറിക് ആസിഡ് പൊടി വിതറുക. ഇതുമായി സമ്ബര്‍ക്കത്തില്‍ വന്നാല്‍ ഉറുമ്ബുകള്‍ ചാവും.
ഇത് കുഞ്ഞുങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്കും ഇത് ദോഷകരമാണ്.

കുരുമുളക് പൊടി
ഉറുമ്ബുകള്‍ക്ക്‌എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ ഒരു വസ്തുവാണ് കുരുമുളക് പൊടി.അലമാരകള്‍, ജനലുകള്‍, ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റുംതുടങ്ങിയ ഇടങ്ങളിലൊക്കെ കുരുമുളക് പൊടി വിതറുക.

പീനട്ട് ബട്ടറും ബോറാക്സും
പീനട്ട് ബട്ടര്‍, ബോറാക്സ്, ഒരു ടീസ്പൂണ്‍ പഞ്ചാസര എന്നിവ ചേര്‍ത്തിളക്കി ഉറുമ്ബുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

സുഗന്ധതൈലം
സുഗന്ധതൈലങ്ങളുടെ മണം ഉറുമ്ബുകള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഒരു കപ്പ് വെള്ളത്തില്‍ 10 തുള്ളി തൈലം ഒഴിച്ച്‌ ഉറുമ്ബുകള്‍ ഉള്ള സ്ഥലങ്ങളിലൊക്കെ തളിക്കുക. അല്ലെങ്കില്‍ കുറച്ച്‌ തൈലം പഞ്ഞിയിലൊഴിച്ച്‌ ഇത്തരം സ്ഥലങ്ങളില്‍ വയ്ക്കുക.
സീഡര്‍ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍, യൂക്കാലി തൈലം, കര്‍പ്പൂര തുളസിത്തൈലം, ലെമണ്‍ ഓയില്‍ എന്നിങ്ങനെ ഏതും ഉപയോഗിക്കാം.

മുളകുപൊടി
മുളകുപൊടിയില്‍ കുറച്ച്‌ വെള്ളം ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കി ഉറുമ്ബുകളെ ഓടിക്കാവുന്നതാണ്. ഉറുമ്ബുള്ള ഭാഗങ്ങളില്‍ മുളകുപൊടി വിതറുന്നതും ഗുണം ചെയ്യും.

ഗോതമ്ബ് ക്രീം
ഗോതമ്ബ് കുഴച്ച്‌ ഉറുമ്ബുള്ള സ്ഥലങ്ങളില്‍ വയ്ക്കുക. ഉറുമ്ബുകള്‍ ഇത് തിന്നും, ദഹിക്കാത്തതിനാല്‍ അവ ചാവുകയും ചെയ്യും.

വര വരയ്ക്കുക
പ്രകൃതിയിലുള്ള ചില വസ്തുക്കളുടെ ഗന്ധം ഉറുമ്ബുകള്‍ക്ക് താങ്ങാന്‍ കഴിയില്ല. ഇവ ഉപയോഗിച്ച്‌ ഉറുമ്ബുള്ള സ്ഥലങ്ങളിലും വീടിന് ചുറ്റും വരച്ചാല്‍ ഒരു പരിധിവരെ ഉറുമ്ബ് ശല്യം കുറയ്ക്കാം. ഓറഞ്- നാരങ്ങ എന്നിവയുടെ തോടുകള്‍, ചുവന്നമുളക്, കറുവാപ്പട്ട മുതലായവ ഇതിനായി ഉപയോഗിക്കുക. പൊടിച്ച ചാര്‍ക്കോള്‍, മഞ്ഞള്‍, കറുവാപ്പട്ട, ക്ലെന്‍സര്‍ മുതലായവയും ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

പെട്രോളിയം ജെല്ലി
വാതിലികള്‍ക്കിടയിലെയും ചുമരുകളിലെയും വിള്ളലുകള്‍ പെട്രോളിയം ജെല്ലി കൊണ്ട് അടയ്ക്കുക. ഒട്ടിപ്പിടിക്കുമെന്നതിനാല്‍ ഉറുമ്ബുകള്‍ക്ക് ഇത് കടന്ന് പുറത്തേക്ക് വരാന്‍ കഴിയില്ല. ഉറുമ്ബുകളെ തുരത്താനുള്ള എളുപ്പവഴികളില്‍ ഒന്നാണിത്.

വിള്ളലുകള്‍ അടയ്ക്കുക
ഉറുമ്ബ് വരുന്ന വിള്ളലുകള്‍, ദ്വാരങ്ങള്‍ എന്നിവ അടയ്ക്കുക.
പശ, പോസ്റ്റര്‍ ടാക്ക്, പ്ലാസ്റ്റര്‍, പുട്ടി മുതലായവ ഇതിനായി ഉപയോഗിക്കുക.

ഉപ്പും ടാല്‍ക്കും
ഉപ്പും ടാല്‍ക്കും ഉറുമ്ബുള്ള സ്ഥലങ്ങളില്‍ വിതറുക. ബേബി പൗഡര്‍, തയ്യര്‍ക്കാര്‍ ഉപയോഗിക്കുന്ന ചാക് എന്നിവയില്‍ ടാല്‍ക്ക് അടങ്ങിയിട്ടുണ്ട്.
പൗഡര്‍ ഉപയോഗിക്കുമ്ബോള്‍ മാസ്‌ക് ധരിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)