ചെക്കര്‍ ഷാഡോ ഇല്ല്യൂഷന്‍
ചെക്കര്‍ ഷാഡോ ഇല്ല്യൂഷന്‍.
ചിത്രത്തില്‍ കാണുന്ന ചതുരം Aയും ചതുരം B യും ഒരേ നിറമാണ് ! വിശ്വസിക്കാന്‍ പ്രയാസമുണ്ട് അല്ലേ ??
Checker shadow illusion എന്നറിയപ്പെടുന്ന വികല്‍പം ആണിത്.
ഫോട്ടോയില്‍ ഉള്ളത് ഒരേ നിറമാണോ എന്ന്‍ തിരിച്ചറിയാന്‍ ഫോട്ടോ ഡൌണ്‍ലോഡ് ചെയ്ത് paint പോലെ ഏതെങ്കിലും ഇമേജ് എഡിറ്റിംഗ് പ്രോഗ്രാമില്‍ ഓപ്പണ്‍ ചെയ്യുക.അതിലെ eyedropper tool വച്ച് ചതുരം A യിലെയും B യിലെയും നിറം എടുത്ത് പരിശോധിച്ച് നോക്കുക.
നമ്മുടെ മസ്തിഷ്ക്കം ഒരു സ്ഥലത്തെ നിറം തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ അതിനു ചുറ്റുംമുള്ള പ്രതലത്തിന്‍റെ പ്രകാശ തോത് കൂടി നോക്കിയാണ് നിഗമനത്തില്‍ എത്തുന്നത്. ത്രിമാന വസ്തുക്കളെ എളുപ്പം തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ ചിലയിടത്തൊക്കെ നമ്മുടെ മസ്തിഷ്ക്കത്തിന് തെറ്റി പോകുന്നു. ഇവിടെ ചതുരം A ക്കു ചുറ്റും പ്രകാശം കൂടുതലാണ്, ചതുരം B നിഴലിലുമാണ് ഉള്ളത്. രണ്ടിനും ഒരേ നിറം ആണ് കണ്ണിലൂടെ മസ്തിഷ്കത്തില്‍ എത്തുന്നതെങ്കിലും,A വെളിച്ചത്ത് ആയതിനാല്‍ അതിന്‍റെ യഥാര്‍ത്ഥ നിറം കുറച്ചു മങ്ങിയതായിരിക്കുമെന്ന് ബ്രെയിന്‍ കണക്കു കൂട്ടുന്നു.B നിഴലില്‍ ആയതിനാല്‍ അതിന്‍റെ യഥാര്‍ത്ഥ നിറം കുറച്ചു കൂടി തെളിച്ചമാര്‍ന്നതായിരിക്കും എന്നും കണക്ക് കൂട്ടുന്നു.ഈ overcompensation ആണ് രണ്ടും രണ്ടു നിറമായി നമ്മുക്ക് തോന്നാന്‍ കാരണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ