വേമ്പനാട് പാലം

  വേമ്പനാട് പാലം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം. 4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്. പാലമുൾപ്പടെ ഈ റെയിൽപാതയുടെ ആകെ നീളം 8.86 കിലോമീറ്ററാണ്. വല്ലാർപാടത്തു നിന്നും ഈ പാത ആരംഭിക്കുന്നയിടത്താണ് പാലം സ്ഥിതി ചെയ്യുന്നത്.

പാലമുൾപ്പടെയുള്ള ഈ റെയിൽപാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയായ ഈ പാതയിലൂടെ 2009 ഏപ്രിലിൽ പരീക്ഷണ ട്രെയിൻ ഓടിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം നടത്തിയത്.

  നിർമ്മാണം

ഇതിന്റെ നിർമ്മാണത്തിൽ 11,700 ടൺ സ്റ്റീലും, 58,000 ടൺ സിമന്റും, 99,000 ക്യുബിക് മീറ്റർ മെറ്റലും, 73,500 ക്യുബിക് മീറ്റർ മണലും, 1,27,000 ക്യുബിക് മീറ്റർ കോൺക്രീറ്റും ഉപയോഗിച്ചിട്ടുണ്ട്. മൊത്തം 12.5 ഹെക്ടർ ഭൂമി ഇതിനു വേണ്ടി റെയിൽ‌വേ ഉപയോഗിച്ചിട്ടുണ്ട്.  ഇതിൽ സർക്കാറിന്റേയും, കൊച്ചിൻ പോർട് ട്രസ്റ്റിന്റേയും ഉടമസ്ഥതയിലുള്ള ഭൂമി ഉണ്ട്. ഇടപ്പള്ളിയിലുള്ള പുതുക്കിയ സ്റ്റേഷൻ ഈ പാലം പദ്ധതിയുടെ ഭാഗമാണ്‌.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)