നട്രോണ്‍ നദി

ചത്തു മരവിച്ച ശവങ്ങളാല്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന ഒരു ‘പ്രേത തടാകം’!

പുഴയും കായലും തടാകങ്ങളും എന്നും മനുഷ്യന്‍റെ കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകളാണ്. പ്രകൃതി സൗന്ദര്യത്തിന്റെ മനോഹാരിത വിളിച്ചോതുന്ന അവയോട് മനുഷ്യനെന്നും അടങ്ങാത്ത പ്രണയവുമാണ്. അതിനെ ആസ്വദിക്കാന്‍ അവന്‍ ജലയാത്രങ്ങള്‍ നടത്തുന്നു അതിന്റെ അത്ഭുതങ്ങളുടെ ആഴത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു. എന്നാല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നട്രോണ്‍ തടാകത്തിലേയ്ക്ക് എത്തിയാല്‍ അവിടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് ഈ മനോഹാരിതയല്ല. ചത്തു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങള്‍ കൊണ്ടുള്ള ശില്‍പ്പങ്ങളാണ്.
അത് എന്തുകൊണ്ടാണന്നല്ലേ. നട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യമുണ്ട്. അതിനാല്‍ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിക്കുകയോ കേടുപാടുകള്‍ ഏല്‍ക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറും. ഇങ്ങനെ ശിലയായി മാറുന്ന ശവശരീരങ്ങള്‍ തടാകത്തിലൂടെ ഒഴുകി നടക്കും. ചിലത് കരയ്ക്കടിയും.
സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന നട്രോണ്‍ എന്ന സംയുക്തത്തിന്റെ പേരു തന്നെയാണ് തടാകത്തിന്. 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ തടാകത്തിലെ താപനില ഉയരാറുണ്ട്. പക്ഷിമൃഗാദികള്‍ക്ക് ജീവഹാനി സംഭവിക്കത്തക്ക വിധം ലവണത്വം നിറഞ്ഞതാണ് തടാകത്തിലെ ജലം. വേനല്‍ക്കാലത്ത് തടാകത്തിലുണ്ടാകുന്ന ചെറു ദ്വീപുകളില്‍ ഫ്‌ലമിങോ പക്ഷികള്‍ ഇണചേരാന്‍ കൂടുകള്‍ ഒരുക്കാറുണ്ടെന്നതൊഴിച്ചാല്‍ മറ്റു ജീവജാലങ്ങളൊന്നും നട്രോണ്‍ നദിയെ ഒന്നിനും ആശ്രയിക്കാറില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )