കണ്ണൻ ദേവൻ
തേവര് ദേവനായപ്പോൾ,
കണ്ണൻ ദേവൻ എന്ന പേര് കേൾക്കുമ്പോൾ ഓർമവരിക തേയിലയാണ്.അതുപോലെയാണ് മൂന്നാറിലെ കണ്ണൻ ദേവൻ മലകൾ.കണ്ണൻ തേവരെന്ന അഞ്ചനാടിന്റെ (പല്ലനാട്, മറയൂർ, കാന്തല്ലൂർ, വട്ടവട കോവിലൂർ എന്നിവയാണ് അഞ്ച് നാടുകൾ) തലവന്റെ പേരിൽ നിന്നാണ് കണ്ണൻ ദേവനായത്.ഇന്നത്തെ മൂന്നാറടക്കം വിശാലമായ അഞ്ചനാടിന്റെ തലവനായിരുന്നു കണ്ണൻ തേവർ. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഇത്. ജനസമ്മതനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ ഓർമയ്ക്കായി പാണ്ടിനാട്ടിൽ നിന്നും അതുവഴി കേരളത്തിലേക്ക് വന്ന കച്ചവടക്കാരാണ് മലകൾക്ക് കണ്ണൻ തേവർ മലകളെന്ന് പേരിട്ടത്.പിന്നീടത് കണ്ണൻ ദേവനായി. വിശ്വാസയോഗ്യവും പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള ഈ ചരിത്രത്തിനു പുറമെ മൂന്നാറിലെ മുതുവാൻമാർ പറയുന്നത് ,ആദ്യകാല തോട്ടകൃഷിക്കാരെ സഹായിച്ചിരുന്ന കണ്ണൻ ,തേവൻ എന്നീ മുതുവാൻമാരിൽ നിന്നാണ് മലകൾക്ക് കണ്ണൻ ദേവൻ എന്ന പേര് വന്നെന്നാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ