ഒരു കുരുവി കഥ

"The Great Sparrow campaign ഒരു കുരുവി കഥ"
ഒരു മുത്തശ്ശി ഗദ ....ഇത് ശരിക്കും നടന്ന സംഭവം, പൊടിപ്പും തൊങ്ങലും ഇല്ലാതെ. നമ്മുടെ അയൽ രാജ്യമായ ചൈനയിൽ നടന്നത്. സ്കൂള് സിലബസുകള് മറന്നു പോകുന്ന ചരിത്രത്തിലെ ഒരു വലിയ ഗുണപാഠം. ചൈനയെ ചൈനയാക്കിയ നേതാവാണ് മാവോ സെതുങ്. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ചൈനയും ഇന്ത്യയും ഒക്കെ ഒരു വലിയ മാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി. ചൈനയുടെ എല്ലാമെല്ലാമായ മാവോ അതിനു ധാരാളം കർമ്മ പദ്ധതികൾ നടപ്പിലാക്കി. അതിൽ ഒന്നായിരുന്നു Great Leap Forward എന്നു ചരിത്രം വിശേഷിപ്പിച്ച ചില പരിഷ്കാരങ്ങളും മുൻകരുതലുകളും. GLF യുടെ ഭാഗമായി അദ്ദേഹം സ്വപ്നം കണ്ടത് പട്ടിണിയില്ലാത്ത, രോഗങ്ങളില്ലാത്ത ഒരു മനോഹര സോഷ്യലിസ്റ്റ് രാജ്യം. ചൈനയെ കാർഷിക സംസ്കൃതിയിൽ നിന്നും പാശ്ചാത്യന്മാരെ വെല്ലുന്ന വ്യാവസായിക സാമ്ബത്തിക ശക്തിയാക്കുക എന്നതായിരുന്നു പോളിസി ലക്ഷ്യം .
Four Pest Campaign (നാലു കീടങ്ങള്ക്ക് എതിരേയുള്ള പ്രചാരണം ) സംഘടിപ്പിച്ചു,രാജ്യത്തുള്ള കൊതുകുകൾ, പാറ്റകൾ ,എലികൾ ,കുരുവികൾ എന്നിവരെ 'ഊപ്പ ' ചുമത്തി. രോഗങ്ങൾ പരത്താനും, വിളകൾ നശിപ്പിക്കാനും കാരണമാവുന്നു എന്നതായിരുന്നു ആരോപണം. ഏറെകുറെ ശരിയുമായിരുന്നു. ചൈന ഇളകി മറിഞ്ഞു.സ്വച്ഛ് ചൈന വൻ സ്വീകാര്യതയോടെ ഓരോ പൗരനും ഒരു നല്ല നാളെയെ സ്വപ്നം കണ്ടു campaign ഭാഗവാക്കായി. ചൈനയെ അക്ഷരാർത്ഥത്തിൽ തൂത്തുവാരി. നിരത്തുകളും വീടുകളും കുറ്റമാറ്റ രീതിയിൽ ശുദ്ധീകരിക്കപ്പെട്ടു. സ്‌കൂൾ വിദ്യാർഥികൾ അപ്പൂപ്പന്മാരെ വൃത്തിശീലം ബോധ്യപ്പെടുത്തി. 1958-62 കാലയളവില് ഇതു ചൈന ഏറ്റു പിടിച്ചു. കുരുവികൾ കാർഷിക വിളകളിൽ ഒഴിയാതെ കണ്ണു വെച്ചപ്പോൾ ജനങ്ങൾ കുരുവികളെ ടാർഗറ്റ് ചെയ്തു. കുരുവിയെ നിലം തൊടാതെ ബാൻഡ് മുട്ടിയും തകരയടിച്ചും കോലാഹലമുണ്ടാക്കി. ചിറകിന്റെ ക്ഷീണം മാറ്റാൻ വിശ്രമത്തിന് വിടാതെ വിഹായസ്സില് നിർത്തുന്നതിൽ പൊതു ജനവും സർക്കാരും വ്യവസ്ഥാപിതമായി പദ്ധതികൾ ആസൂത്രണം നടത്തി, കൂടുതല് കുരുവികളെ കൊല്ലുന്നതിനു government സ്‌കൂളുകൾക്കും മറ്റും വലിയ റിവാർഡുകൾ ഏർപ്പെടുത്തി. തെരുവുകളും ഗ്രാമങ്ങളും കിളികളുടെ ശവം നിറഞ്ഞ കൂമ്പാരമായി. കുരുവിക്കൂടുകളും കുരുവി കുഞ്ഞുങ്ങളും തുടച്ചു മാറ്റപ്പെട്ടു. കുരുവി വേട്ടക്ക് സഹകരിക്കാത്ത അന്യ രാജ്യ എംബസികളിൽ ഘരാവോ നടത്തി കാര്യം നടത്തി. നാലു വര്ഷം കൊണ്ട് ഒരു കുരുവി പോലും ചൈനയുടെ ആകാശത്തു കാണാനില്ലാതായി.
വിളകൾ വലിയ നേട്ടമുണ്ടായി ലക്‌ഷ്യംമാർഗത്തെ സാധൂകരിച്ചില്ല. ഏകദേശം രണ്ട് കോടി കുരുവികളുടെ രക്തസാക്ഷ്യം രേഖപ്പെടുത്തിയ ചൈനയുടെ മണ്ണിൽ പുതിയൊരു അവതാരം പിറവി കൊണ്ടു. എതിരാളികളില്ലാതെ ഒരു തരം കീടം പെറ്റു പെരുകി. വിളകൾ മുഴുവൻ തിന്നു തീർത്തു. നെല്ലിന്റെ കൂടെ കുരുവികൾ അവയെ ഭക്ഷിച്ചിരുന്നു, പക്ഷെ കുരുവിയുടെ അസാന്നിധ്യം വലിയ ദുരന്തത്തിലേക്ക്‌ പോകുന്നു എന്നറിഞ്ഞ ചൈന തങ്ങളുടെ ശത്രുവായ സോവിയറ്റിൽ നിന്നും കുരുവികളെ ഇറക്കുമതി ചെയ്യേണ്ടി വന്നു. അപ്പോഴെക്കും വൈകിയിരുന്നു. എട്ടു കോടി (നാലു മുതൽ എട്ടു കോടി ) മനുഷ്യ ജന്മങ്ങൾ ഭക്ഷണമില്ലാതെ മരിച്ചു. ഒരു കുരുവിക്കു നാല് മനുഷ്യ ജന്മങ്ങൾ. അങ്ങനെ Four pest Campaign ചരിത്രത്തിൽ The Great Sparrow campaign അല്ലെങ്കിൽ Kill a sparrow campaign എന്നറിയപ്പെട്ടു. ചൈനയില് ഇന്നും കുരുവികളുടെ പോപുലേഷൻ കുറവാണ്. പ്രകൃതിയെ പുരോഗതി എന്ന ഓമന പേരിൽ ചൂഷ്ണം ചെയ്യുന്നവർക്കും ഭരണകൂടത്തിന്റെ എന്ത് തീരുമാനവും വിമര്ശന ബുദ്ധിയില്ലാതെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവര്ക്കും ചരിത്രത്തില് അര നൂറ്റാണ്ടു മുമ്പ് നടന്ന ദുരന്തത്തിനെക്കാൾ വലിയ പാഠമില്ല ,...ചരിത്രം :മനുഷ്യന്റെ അനുഭവങ്ങൾ വരച്ചിട്ട വലിയ പാഠങ്ങളുടെ സത്യം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)