സ്വാതി തിരുനാൾ രാമവർമ്മ
പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ
സ്വാതി തിരുനാൾ
(1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻതമ്പി, കിളിമാനൂർ കോയിതമ്പുരാൻ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.
ജനനം
ജനനത്തോടുകൂടി തന്നെ രാജപദവിക്ക് അവകാശിയായിരുന്നു ഈ മഹാരാജാവ്. വിശേഷ പരിതഃസ്ഥിതിയിലായിരുന്നു സ്വാതിതിരുനാളിന്റെ ജന്മം. തിരുവിതാംകൂർ രാജാവ് ബാലരാമവർമ അന്തരിച്ചതോടെ, മറ്റ് പുരുഷ സന്താനങ്ങൾ അധികാരസ്ഥാനത്തിനില്ലാഞ്ഞതിനാൽ സമീപഭാവിയിൽ ഒരു രാജാവുണ്ടാകാനുള്ള സാദ്ധ്യത നഷ്ടപ്പെട്ടിരുന്നു. അതുമൂലം ബ്രിട്ടീഷ് ഗവണ്മെന്റ് രാജ്യം കൈവശപ്പെടുത്തുമോ എന്നുള്ള ആശങ്കയുണ്ടായിരുന്നു. മഹാറാണി ഗർഭം ധരിക്കുന്നതിനും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനും നാടൊട്ടുക്ക് പ്രാർത്ഥനകളും വഴിപാടുകളും നടന്നു. അതിനെത്തുടർന്ന് പിതാവ് വലിയ കോയിത്തമ്പുരാൻ പുത്രലാഭത്തിനായി ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്റെ അടുത്ത് സന്താനഗോപാലമൂർത്തിയ്ക്കുവേണ്ടി ക്ഷേത്രം പണിതുയർത്തുകയുണ്ടായി. [5]. 1813 ഏപ്രിൽ 16 ന് (കൊല്ല വർഷം 988 മേടം 5) റീജന്റ് ഗൗരിലക്ഷ്മീബായിയുടേയും, (ഭരണകാലം 1811-1815) ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ രാജരാജവർമ കോയിത്തമ്പുരന്റെയും ദ്വിതീയസന്താനമായി സ്വാതിതിരുനാൾ ജനിച്ചു. റാണിയുടെ ആദ്യസന്താനം രുഗ്മിണീബായിയും (ജനനം 1809), തൃതീയ സന്താനം ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയും (ജനനം. 1814; ഭരണകാലം:1846-1860) [6] ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
ബാല്യം
അനുജൻ ഉത്രം തിരുനാൾ ജനിച്ച് ഏതാനും നാളുകൾക്കകം മാതാവ് ഗൗരിലക്ഷ്മീബായി തമ്പുരാട്ടി അന്തരിച്ചു. പിന്നീട്, ഇളയമ്മ ഗൗരിപാർവ്വതീബായിയുടേയും അച്ഛൻ തമ്പുരാന്റേയും സംരക്ഷണത്തിൽ വളർന്നു. സ്വാതി തിരുനാളിന് ഏഴും അനിയൻ ഉത്രം തിരുനാളിന് അഞ്ചും വയസ്സായപ്പോൾ അവരുടെ വിദ്യാഭാസത്തിനായി അമ്പലപ്പുഴ രാമവർമ്മൻ എന്നൊരാളെ നിയമിച്ചു. മലയാളവും സംസ്കൃതവും പഠിച്ചുകൊണ്ട് വിദ്യാഭ്യാസം ആരംഭിച്ചു (994 ഇടവം 15). പിന്നീട് ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള എന്ന വിദ്വാനെ വിദ്യാഭ്യാസചുമതല ഏല്പിച്ചു. ഭാഷയിലും കണക്കിലുമുള്ള പ്രഥമ പാഠങ്ങൾ വശപ്പെടുത്തുന്ന കാലത്ത് തന്നെ സ്വാതി തിരുനാൾ അസാമാന്യമായ ബുദ്ധിപ്രഭാവം പ്രദർശിപ്പിച്ചുവത്രേ. അതിനുശേഷം രാജകുമാരന്മാരുടെ അധ്യാപനം അവരുടെ അച്ഛനും മഹാപണ്ഡിതനുമായിരുന്ന രാജരാജവർമ്മ കോയിതമ്പുരാൻ തന്നെ നേരിട്ട് നടത്തിതുടങ്ങി. അക്കാലത്ത് ഭാരതഖണ്ഡം ബ്രിട്ടീഷ് ആധിപത്യത്തിൽ അമരുകയായിരുന്നു. അതുകൊണ്ട് രാജകുമാരന്മാർ ഇംഗ്ലീഷ് ഭാഷയും അഭ്യസിച്ചു. മഹാരാജാക്കന്മാർ ഭാരതത്തിന്റെ നാനാഭാഗങ്ങളുമായി പരസ്പരബന്ധം പുലർത്തുന്നതിനായി പ്രധാന ഭാരതീയഭാഷകൾ മനസ്സിലാക്കണം എന്നായിരുന്നു അക്കാലത്തെ പാരമ്പര്യം. സ്വാതി തിരുനാളിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ റസിഡന്റ് കേണൽ മണ്‌റോ തിരഞ്ഞെടുത്തത് തഞ്ചാവൂർക്കാരനായ പണ്ഡിതൻ സുബ്ബരായരെ ആയിരുന്നു. പാഴ്സി ഭാഷ പഠിപ്പിച്ചത് ചെന്നൈ പട്ടണത്തിൽ നിന്നു വന്ന സയ്യദ് മൊയ്തീൻ സായു ആയിരുന്നു. ബാല്യത്തിലേ തന്നെ സ്വാതിതിരുനാളിനെ കൊട്ടാരം ഭാഗവതന്മാർ സംഗീതം അഭ്യസിപ്പിച്ചിരുന്നു. അവരിൽ പ്രമുഖൻ കരമന സുബ്രഹ്മണ്യഭാഗവതർ എന്ന പണ്ഡിതനായിരുന്നു. അനന്തപത്മനാഭഗോസ്വാമി അഥവാ മേരുസ്വാമി സ്വതിതിരുന്നാളിന്റെ കഴിവുകളെ തേച്ചുമിനുക്കി. [8]സംഗീതം, സാഹിത്യം എന്നിവയിൽ മാത്രമല്ല, ചിത്രമെഴുത്തിലും സ്വാതി തിരുനാൾ താല്പര്യം പ്രദർശിപ്പിച്ചിരുന്നു.
യൗവനം
പ്രായപൂർത്തിയായതോടുകൂടി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. സംസ്കൃതം, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദുസ്ഥാനി, മറാഠി, തെലുങ്ക്, കന്നടം, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. പതിനാറാമത്തെ വയസ്സിൽ ഔപചാരികമായി സിംഹാസനാരോഹണം ചെയ്ത് റീജന്റ് റാണിയിൽ നിന്നും അധികാരമേറ്റ അദ്ദേഹം കൊല്ലവർഷം 1004 മേടം പത്താം തീയതി (ഏപ്രിൽ 21, 1829) ആണ് നേരിട്ടുള്ള ഭരണം തുടങ്ങിയത്. നന്നേ ചെറുപ്പമായിരുന്നെങ്കിലും കാര്യക്ഷമമായി ചുമതലകൾ നിർവഹിക്കുന്നതിനുള്ള അഭിരുചി അദ്ദേഹത്തിനുണ്ടായിരുന്നു. യുവരാജാവിന് ഭരണകാര്യങ്ങളിൽ ഉപദേശം നൽകുന്നതിനായി ഏറ്റവും വിശ്വസ്തരായ ആളുകൾ കൊട്ടാരത്തിനകത്തും പുറത്തും ഉണ്ടായിരുന്നു. റസിഡന്റായിരുന്ന കേണൽ സി.ബി. മോറിസൺ മഹാരാജാവിനെ പരിപൂർണ്ണമായി പിന്താങ്ങിയിരുന്നു.
മരണം
സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. പ്രസിദ്ധ ആതുരസേവകനായ ഡോ. കെ. രാമചന്ദ്രൻ നായരുടെ അഭിപ്രായത്തിൽ അദ്ദേഹം മരണപ്പെട്ടത് മസ്തിഷ്ക രക്തസ്രാവം മൂലമാണ്[16]. ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന കൃഷ്ണ റാവുവിനു റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ കൃഷ്ണറാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തിട്ടുണ്ട് [16]. തന്റെ ഏക സഹോദരിയായിരുന്ന രുക്മിണി ബായി തമ്പുരാട്ടിയുടെ അകാല വിയോഗം മാറും മുൻപേയുണ്ടായ, അച്ഛൻ രാജരാജവർമ്മ വലിയ കോയി തമ്പുരാന്റേയും, ഭാര്യ നാരായണിയുടെയും മകൻ അനന്തപത്മനാഭന്റെയും സംഗീതജ്ഞന്മാരായിരുന്ന വടിവേലുവിന്റെയും നട്ടുവിന്റെയും മരണം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. ബ്രിട്ടീഷ്കാർക്ക് സ്വന്തം ഉദ്യോഗസ്ഥർ സ്തുതിപാഠകരായി മാറുന്നതും അവരുടെ ദുഷ്പ്രവൃത്തിയിലും മനംമടുത്ത മഹാരാജാവ് ദൈനംദിന ഭരണകാര്യങ്ങളിൽ ശ്രദ്ധവെയ്ക്കാതെയായി. മരണം വരിക്കാനെന്നപോലെ ആഹാരം കഴിക്കാൻ വിസമ്മതിച്ചും തന്റെ അസുഖങ്ങൾ മറച്ചുവെച്ചും ഇളയരാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയെ പോലും കാണാൻ വിസമ്മതിച്ചും ജീവിതത്തിന്റെ അന്ത്യവർഷങ്ങൾ അദ്ദേഹം കഴിച്ചുകൂട്ടി. 1846-ലെ ക്രിസ്മസ് ദിനത്തിൽ വെളുപ്പിനു മൂന്നു മണിക്ക് 33-ആം വയസ്സിൽ അദ്ദേഹം നാടുനീങ്ങി [16]. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിന്റെ മഹാരാജാവായി.
കൂടുതൽ
{{ഉദ്ധരണി|1829-ൽ സ്വാതിതിരുനാൾ ഭരണമേറ്റപ്പോൾ വെങ്കിട്ടറാവുവിനെ മാറ്റി സുബ്ബറാവുവിനെ നിയമിക്കാൻ മഹാരാജാവ് ശ്രമിച്ചെങ്കിലും റസിഡണ്ട് മോറിസൺ എതിർത്തതുകൊണ്ട് അത് നടന്നില്ല. എന്നാൽ അടുത്തവർഷം തന്നെ മോറിസൺ സ്ഥാനമൊഴിയേണ്ടി വന്നു. ഉടനെ സുബ്ബറാവു ദിവാനായി നിയമിതനായി.
ജനറൽ കല്ലൻ
മൺറോയുടെ കാലത്തും അതിനുശേഷവും ത്രിമൂർത്തി ഭരണമാണ് തിരുവിതാംകൂറിൽ നടപ്പിലായത്. മഹാറാണി അല്ലെങ്കിൽ മഹാരാജാവ്, ദിവാൻ എന്നിവരായിരുന്നു. ബ്രിട്ടിഷിന്ത്യയിൽ യഥാകാലങ്ങളിൽ നടപ്പിലാക്കിയ സാമൂഹികവും ഭരണപരവുമായ പരിഷ്ക്കാരങ്ങൾ തിരുവിതാംകൂറിലും നടപ്പിലാക്കി. വേലുത്തമ്പിയുടെ കലാപത്തിനുശേഷം തിരുവിതാംകൂർ പട്ടാളത്തെ മുഴുവൻ പിരിച്ചുവിട്ടെങ്കിലും 700 പേരടങ്ങുന്ന ഒരു കുപ്പിണിയെ നിലനിർത്തിയിരുന്നു. 1817-ൽ മൺറോയുടെ ശുപാർശപ്രകാരം പട്ടാളത്തെ വിപുലീകരിച്ച് 2000 ഭടന്മാരെ നിയോഗിച്ചു. ബ്രിട്ടിഷ് ഓഫീസർമാരുടെ കീഴിൽ അതിനെ സുസജ്ജമാക്കി. ആഭ്യന്തര സമാധാനപാലനത്തിന് നായർ ബ്രിഗേഡ് മതിയെന്നു കണ്ടതിനാൽ ആ വർഷം കൊല്ലത്തു നിന്ന് ബ്രിട്ടിഷ് സബ്സിഡിയറി സൈന്യത്തെ ഇന്ത്യാഗവൺമെന്റ് പിൻവലിച്ചു. അതോടുകൂടി അതിന്റെ കമാൻഡർ കൂടിയായ റസിഡണ്ടിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്കു മാറ്റി. 1805 മുതൽ ദിവാന്റെ ഓഫീസായ ഹജൂർകച്ചേരിയും കൊല്ലത്തുതന്നെ പ്രവർത്തിക്കുകയായിരുന്നു. സബ്സിഡിയറി സൈന്യത്തെ പിൻവലിക്കുകയും റസിഡണ്ടിന്റെ ഓഫീസ് തിരുവനന്തപുരത്താവുകയും ചെയ്തതിനെത്തുടർന്ന് ഹജൂർ കച്ചേരിയും തിരുവനന്തപുരത്തായി. അതുകൊണ്ട് ദൈനംദിന ഭരണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ മഹാരാജാവിന് അവസരം കിട്ടി. എന്നാൽ 1840-ൽ റസിഡന്റായി വന്ന ജനറൽ കല്ലൻ പരുക്കൻ സ്വഭാവക്കാരനായിരുന്നു. ഭരണസംബന്ധമായ കാര്യങ്ങളിലും കല്ലൻ ഇടപെട്ടത് മഹാരാജാവിനും ഉദ്യോഗസ്ഥന്മാരിലും ജഡ്ജിമാരിൽപ്പോലും അസഹ്യതയുളവാക്കി.
കൃഷ്ണറാവു
സുബ്ബറാവുവിനുശേഷം കൃഷ്ണറാവു ദിവാനായി നിയമിതനായി.
വളരെ നല്ല വിശദീകരണം great
മറുപടിഇല്ലാതാക്കൂ