വൈക്കം ചന്ദ്രശേഖരൻ നായർ

   വൈക്കം ചന്ദ്രശേഖരൻ നായർ

മലയാളത്തിലെ പ്രശസ്തനായ ഒരു നോവലിസ്റ്റും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു വൈക്കം ചന്ദ്രശേഖരൻ നായർ
 (1920 - 12 ഏപ്രിൽ 2005).
1980-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

വൈക്കം ചന്ദ്രശേഖരൻ നായർ
ജനനം 1920
വൈക്കം, കോട്ടയം ജില്ല മരണം12 ഏപ്രിൽ 2005
തിരുവനന്തപുരം
ദേശീയതIndia
തൊഴിൽ :നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തകൻ
പ്രധാന കൃതികൾ : പഞ്ചവൻകാട്,നഖങ്ങൾ, ജാതൂഗൃഹം

  ജീവിതരേഖ

കോട്ടയം ജില്ലയിലെ വൈക്കത്ത് പി. കൃഷ്ണപിള്ളയുടെയും പാർവ്വതി അമ്മയുടെയും മകനായി ജനിച്ചു.
സി.എം.എസ്‌. കോളജിൽ പഠിക്കുമ്പോൾ രാഷ്‌ട്രീയത്തിൽ ആകൃഷ്ടനായി. കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു.പത്രപ്രവർത്തനരംഗത്തിറങ്ങിയ അദ്ദേഹം കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക, കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തിൽ സജീവമായ ഇദ്ദേഹം ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭപ്രവർത്തകരിൽ ഒരാളാണ്. കമ്മ്യൂണിസത്തോടൊപ്പം ദാർശനിക ചിന്തകളിലും അദ്ദേഹം താത്പര്യം പുലർത്തിയിരുന്നു. വേദേതിഹാസങ്ങളുൾപ്പെടെയുള്ള ഭാരതീയദർശനങ്ങളിലും പാശ്ചാത്യ ദർശനങ്ങളിലും നിരന്തരപഠനം നടത്തിയിട്ടുണ്ട്.

നിരവധി നോവലുകളുടെ രചയിതാവാണ് വൈക്കം ചന്ദ്രശേഖരൻ നായർ. മലയാള നോവൽ സാഹിത്യത്തിന്റെ ആരംഭദശയിൽ സജീവമായിരുന്ന ചരിത്രാഖ്യായികളെ ഒരു ഇടവേളക്കു ശേഷം മടക്കിക്കൊണ്ടു വന്നത് വൈക്കമാണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രശസ്തനോവലായ പഞ്ചവൻകാട് വേണാട്ടു ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നാഗമ്മ എന്ന നോവലിലും പശ്ചാത്തലമാകുന്നത്. കേരളത്തിലെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ പ്രമേയമാക്കിയ നോവലാണ് നഖങ്ങൾ എങ്കിൽ ജനിമൃതികളെ ദാർശനിക ഭാവത്തോടെ സസൂക്ഷ്മം വീക്ഷിക്കുന്ന നോവലാണ് സ്മൃതികാവ്യം. ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെ കായേന്റെയും ഹാബേലിന്റെയും കഥയെ ആധാരമാക്കി കയീന്റെ വംശം എന്നൊരു നോവലും വൈക്കം രചിച്ചിട്ടുണ്ട്. ഒരേ സമയം പല പേരുകളിൽ അദ്ദേഹം എഴുതിയിരുന്നു. വത്സല എം.എ സാത്യകി, പ്രതാപ ചന്ദ്രൻ, ഫിലോമിനാ മാത്യു എന്നിങ്ങനെ നിരവധി പേരുകളിൽ ആദ്ദേഹം എഴുതിയിരുന്നു.

വൈക്കത്തിന്റ നോവലുകളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങളും ശ്രദ്ധേയങ്ങളായിട്ടുണ്ട്. പന്ത്രണ്ടിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ജാതൂഗൃഹം എന്ന നാടകത്തിന് 1980-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിനു പുറമേ അനാർക്കലി തുടങ്ങിയ ചലച്ചിത്രങ്ങളുടെ തിരക്കഥാരചനയും നിർവ്വഹിച്ചിട്ടുണ്ട്. മാധവിക്കുട്ടി എന്ന തിരക്കഥയ്ക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.നല്ല ചിത്രകാരൻ കൂടിയായ വൈക്കം സംഗീതം, അഭിനയം എന്നീ മേഖലകളിലും കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കെ.പി.എ.സി. യിൽ ഇടയ്ക്ക് അഭിനേതാവായും പ്രലർത്തിച്ചു. 1978 മുതൽ 1981 വരെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി പ്രവർത്തിച്ചിരുന്നു.

  കുടുംബം

സുശീലാദേവിയാണ് ഭാര്യ. സി.ഗൗരീദാസൻ നായർ, ലത, പ്രിയ, ഉമ, ഗിരി, ഗൗതം, വത്സല എന്നിവരാണ് മക്കൾ. ഇവരിൽ ഗൗരീദാസൻ ദ ഹിന്ദു ദിനപത്രത്തിന്റെ കേരള ബ്യൂറോ ചീഫാണ്.

  തൂലികാ നാമങ്ങൾ

വൈക്കം ചന്ദ്രശേഖരൻ നായർ വൈക്കം ലത, വത്സല എം എ, ഫിലോമിന മാത്യു, മിസിസ് മായാവതി, വി പ്രതാപചന്ദ്രൻ എം.എസ്സി (ഈ പേരിലാണു കാമസൂത്രം മൊഴിമാറ്റം ചെയ്തത്) കേണൽ പ്രസാദ്, സാത്യകി, ശ്രീകാന്ത് വർമ എന്നീ പേരുകളിലും എന്നിങ്ങനെ വ്യത്യസ്ത തൂലികാനാമങ്ങളിൽ വൈക്കം രചന നടത്തിയിരുന്നു. കേണൽ പ്രസാദ്‌ എന്ന പേരിൽ പതിമൂന്നോളം അപസർപ്പക നോവലുകളുമെഴുതിയിട്ടുണ്ട്.

  കൃതികൾ

  നോവലുകൾ

പഞ്ചവൻകാട്, നഖങ്ങൾ, ഗോത്രദാഹം, സ്വാതിതിരുനാൾ, വേണാട്ടമ്മ, സ്മൃതികാവ്യം, അഗ്നിപരീക്ഷ, തീയാട്ട്, നാഗമ്മ, മാധവിക്കുട്ടി, നീലക്കടമ്പ്, കയീന്റെ വംശം

  മാമാങ്കരാത്രി

  ലേഖന സമാഹാരങ്ങൾ

അനുഭവങ്ങളെ നന്ദി (2 വാല്യങ്ങൾ) - ആത്മകഥാപരമായ ലേഖനങ്ങൾ.

സഹകരിച്ച സിനിമകൾ

സംഭാഷണം

പ്രേംനസീറിനെ കാണ്മാനില്ല (1983) തിലോത്തമ (1966) കരുണ (1966) ഡോക്ടർ ( 1963)

കഥ

നഖങ്ങൾ (1973) മാധവിക്കുട്ടി (1973) പഞ്ചവൻ കാട ്(1971) ഡോക്ടർ ( 1963)

  തിരക്കഥ

തിലോത്തമ (1966)കരുണ (1966)ഡോക്ടർ (1963)

  പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം (1980) - ജാതൂഗൃഹം സ്വദേശാഭിമാനി പുരസ്കാരം - പത്രപ്രവർത്തനം, സാഹിത്യം, സാമൂഹിക-സാംസ്കാരികം എന്നീ രംഗങ്ങളിലെ മികച്ച സംഭാവനകൾക്ക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )