അന്യന്‍റെ ഭാര്യയെ വശീകരിക്കുന്ന ആഘോഷം.

അന്യന്‍റെ ഭാര്യയെ വശീകരിക്കുന്ന ആഘോഷം.

പശ്ചിമ ആഫ്രിക്കന്‍ ഗോത്രസമൂഹമാണ് ബോടാബോ (BODABO). ഇന്നും പഴമയെ താലോലിക്കുന്ന ആചാരങ്ങളാണ് ഇവര്‍ ആചരിച്ചുപോരുന്നത്.
അതിലൊന്നാണ് അന്യന്‍റെ ഭാര്യമാരെ വശീകരിച്ചു സ്വന്തമാക്കുന്ന ' ഗോരേവല്‍ ' ആഘോഷം.
ഈ ആഘോഷത്തിന്‍റെ ഭാഗമായി പുരുഷന്മാര്‍ പരമ്പരാഗത രീതിയില്‍ അണിഞ്ഞൊരുങ്ങുന്നു. നൃത്തം,കായിക മത്സരം തുടങ്ങി വിവിധ കലാ പരിപാടികള്‍ ഇവര്‍ നടത്തുന്നതോടൊപ്പം സ്ത്രീകളെ അതും വിവാഹിതകളെ വശത്താക്കാനുള്ള എല്ലാ അടവുകളും ഇവര്‍ പയറ്റുന്നു.ഈ ആഘോഷം തന്നെ ഇതിനുവേണ്ടിയാണ്.
ഇങ്ങനെ സ്ത്രീകളെ വശീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് അവരുടെ ഭര്‍ത്താക്കന്മാര്‍ അറിയാന്‍ പാടില്ലെന്ന് നിയമമുണ്ട്.
ഇപ്രകാരം സ്ത്രീകളെ വശീകരിച്ചു ഒളിച്ചോടുന്ന പുരുഷന്മാരെ ഗോത്രത്തലവന്മാര്‍ തന്നെ മടക്കിക്കൊ ണ്ടുവന്നു ഇരുവരുടെയും വിവാഹം നടത്തിക്കൊ ടുക്കുന്നു.
ആദ്യവിവാഹം അറേഞ്ച് ആയിരിക്കും.രണ്ടാമത് അന്യപുരുഷന്റെ ഭാര്യയുമായി നടത്തപ്പെടുന്ന വിവാഹം പ്രേമവിവാഹത്തിന്റെ ശ്രേണിയില്‍ വരും.രണ്ടു ഭാര്യമാരെയും ഒന്നിച്ചു താമസിപ്പിക്കാന്‍ അധികാരവും നല്‍കപ്പെടുന്നു.
ഇങ്ങനെ ഒളിച്ചോടുന്ന സ്ത്രീയുടെ ഭര്‍ത്താവിന് അവരെ ചോദ്യംചെയ്യാന്‍ അധികാരമില്ല.പുരുഷന്‍റെ കഴിവില്ലായ്മ മൂലമാണ് ഭാര്യ നഷ്ടപ്പെടുന്നത് എന്നാണു ഗോത്ര വിധി.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)