ഗുന്തർ ഗ്രാസ്

    ഗുന്തർ ഗ്രാസ്

വിഖ്യാത ജർമൻ നോവലിസ്റ്റും നാടകകൃത്തുമാണ് ‌ ഗുന്തർ ഗ്രാസ്
(16 ഒക്ടോബർ 1927 - 13 ഏപ്രിൽ 2015).

നോവൽ, കവിത, നാടകം തുടങ്ങിയ സാഹിത്യത്തിന്റെ സമസ്തമേഖലകളിലും ഗുന്തർ ഗ്രാസ് വ്യക്തിമുദ്ര പതിപ്പിച്ചു. ശിൽപനിർമ്മാണം, ഗ്രാഫിക് ആർട്ട് എന്നിവയിലും മികവ് പുലർത്തി.

ഗുന്തർ ഗ്രാസ്
ജനനം16 ഒക്ടോബർ 1927 (വയസ്സ് 90)
Danzig-Langfuhr,
Free City of Danzig
ദേശീയത : German
തൊഴിൽ: Novelist, Poet, Playwright, Sculptor, Graphic Designer,

  പുരസ്കാരങ്ങൾ

Georg Büchner Prize 
1965 

Nobel Prize in Literature 
1999 
രചനാകാലം1956–

പ്രധാന കൃതികൾThe Tin Drum
സ്വാധീനിച്ചവർ : Bocaccio, François Rabelais, Grimmelshausen, Cervantès, Voltaire, Denis Diderot Laurence Sterne, Goethe, Thomas Mann, Friedrich Hölderlin, Friedrich Nietzsche, Georg Trakl, Ivan Goncharov, Theodor Fontane, Rainer Maria Rilke, Franz Kafka, Alfred Döblin, Albert Camus, the Nouveau Roman, Vladimir Nabokov

സ്വാധീനിക്കപ്പെട്ടവർ : Gabriel García Márquez, Salman Rushdie, Haruki Murakami , John Irving, Philip Roth, Michel Tournier, Jose Saramago, António Lobo Antunes, Patrick Süskind, Graham Swift, Tom Robbins

  ജീവിതരേഖ

പോളണ്ടിന്റെ ഭാഗമായ ഡെൻസിഷിൽ പോളിഷ്- ജർമൻ വ്യാപാരിയുടെ മകനായി 1927 ഒക്ടോബർ 16നാണ് ഗുന്തർ ഗ്രാസ് ജനിച്ചത്. നിർബന്ധിത സൈനികസേവനത്തിന്റെ ഭാഗമായി പതിനാറാം വയസ്സിൽ ഹിറ്റ്‌ലറുടെ സൈനികവിഭാഗമായ "ലുഫ്ത്ത് വാഫെ'യിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻസേനയിൽ നിർബന്ധിതസേവനം നടത്തി, യുദ്ധത്തടവുകാരനാകേണ്ടി വന്നു. അദ്ദേഹത്തിന്റെ പതിനേഴാം വയസ്സിലായിരുന്നു ഈ സംഭവമെന്നാണ് വെളിപ്പെടുത്തൽ. 1949ൽ ഡ്യൂസ്സൽ ഡോർഫിലെ ശാസ്ത്ര-കലാ അക്കാദമിയിൽനിന്ന് ചിത്രരചനയിൽ ബിരുദം നേടി. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ഗ്രാസിന്റെ മിക്ക രചനകളും ഇടതുപക്ഷ ആശയങ്ങളോട് അനുഭാവം വെച്ചുപുലർത്തി.

2006ൽ പുറത്തു വന്ന പീലിങ് ദ ഒണ്യൻ എന്ന ആത്മകഥാപരമായ കൃതിയിൽ, ഹിറ്റ്‌ലറുടെ നാസി പട്ടാളത്തിൽ ജോലി ചെയ്ത ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ വലിയ വിമർശനമുയർത്തി.

  ഇന്ത്യയിൽ

ഇന്ത്യയുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം മൂന്നുവട്ടം ഇവിടം സന്ദർശിച്ചിട്ടുണ്ട്. 1987-'88 കാലത്ത് ഭാര്യ യൂട്ടയുമൊത്ത് കൊൽക്കത്തയിൽ ഒരു വർഷത്തോളം കഴിഞ്ഞു. 'ദ പ്ലെബിയൻസ് റിഹേഴ്‌സ് ദ അപ്‌റൈസിങ്' എന്ന നാടകത്തിന്റെ ബംഗാൾ ഭാഷയിലുള്ള അവതരണത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കൊൽക്കത്താവാസം. 'ഷോ യുവർ ടങ്' എന്ന പേരിൽ ആ സ്മരണകൾ അദ്ദേഹം പുസ്തകമാക്കി. ‍==കേരളത്തിൽ== 1975 ൽ കേരളം സന്ദർശിച്ചിരുന്നു. നായന്മാരെയും മുക്കുവന്മാരെയും കുറിച്ചുള്ള പഠനത്തിനായി എത്തിയ അദ്ദേഹം മഹാരാജാസിൽ പ്രസംഗിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ല്യൂബെക്കിലെ ആശുപത്രിയിൽ 87ാം വയസ്സിൽ അന്തരിച്ചു.

ക്യതികൾ

രണ്ടാം ലോകയുദ്ധാനന്തരമുള്ള ദേശീയ അപരാധബോധത്തിന്റെ സ്വാധീനം പ്രകടമാകുന്ന അദ്ദേഹത്തിന്റെ കൃതികൾ സാധാരണ വിചിത്രരൂപത്തിലുള്ള രചനാഘടകവും ശക്തമായ ധാർമിക ഉള്ളടക്കവും ഉള്ളവയാണ്. നോബൽ സമ്മാനം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)