ഏപ്രിൽ 04

     ഏപ്രിൽ 04

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 4 വർഷത്തിലെ 94(അധിവർഷത്തിൽ 95)-ാം ദിനമാണ്.

  ചരിത്രസംഭവങ്ങൾ

1581 - ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി.
1721 - റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
1814 - നെപ്പോളിയൻ ആദ്യമായി അധികാരഭ്രഷ്ടനായി.
1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
1841 - അമേരിക്കൻ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസൺ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ.
1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 3,70,000 പേർ കൊല്ലപ്പെട്ടു.
1939 - ഫൈസൽ രണ്ടാമൻ ഇറാക്കിലെ രാജാവായി.
1945 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു.
1949 - 12 രാജ്യങ്ങൾ ചേർന്ന് നാറ്റോ ഉടമ്പടി ഒപ്പു വച്ചു.
1960 - സെനഗൽ സ്വതന്ത്രരാജ്യമായി.
1968 - അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മെംഫിസിസിൽ വെടിയേറ്റു മരിച്ചു.
1968 - നാസാ അപ്പോളോ 6 വിക്ഷേപിച്ചു.
1975 - ബിൽ ഗേറ്റ്സും പോൾ അല്ലനും ചേർന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സ്ഥാപിച്ചു.
1979 - പാകിസ്താൻ പ്രസിഡന്റ് സു‌ൾഫിക്കർ അലി ഭൂട്ടോയെ തൂക്കിക്കൊന്നു.
1994 - മാർക് ആൻഡ്രീസെനും ജിം ക്ലാർക്കും ചേർന്ന് മൊസൈക് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ എന്ന പേരിൽ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ സ്ഥാപിച്ചു.

  ജന്മദിനങ്ങൾ

1933 - മലയാളചലച്ചിത്രനടൻ ബാലൻ കെ. നായർ

ആന്ദ്രേ തർകോവ്സ്കി

കെ. സരസ്വതി അമ്മ

കെ.പി. ധനപാലൻ

പർവീൺ ബാബി

മനോന്മണീയം പി. സുന്ദരംപിള്ള

ലിസ റേ

പി. വത്സല

ശോഭനാ ജോർജ്ജ്

സി.എൽ. ജോസ്

സിമ്രൻ

ഹീത്ത് ലെഡ്ജർ

  ചരമ വാർഷികങ്ങൾ

1968 - അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി പോരാടിയ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

വിൽഹെം ഓസ്റ്റ് വാൾഡ്

അൻജ നിഡ്രിൻഗാസ്

ആയിഷ ചേലക്കോടൻ

എസ്. രാമചന്ദ്രൻ പിള്ള (ഏഴാം കേരള നിയമസഭാംഗം)

ഗ്ലോറിയ സ്വാൻസൺ

ജഗ്ജിത് സിങ് ചൗഹാൻ

ജോൺ നേപ്പിയർ

ടി. മാധവറാവു

മുഹമ്മദ് ഖുതുബ്

സുൽഫിക്കർ അലി ഭൂട്ടോ

സെവിലിലെ ഇസിദോർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)