വെരിക്കോസ്
വെരിക്കോസ്
ഇന്ന് പൊതുവെ പലരിലും കാണുന്ന ഒന്നാണിത്. ഇതിനു പല കാരണങ്ങൾ ഉണ്ട്.
1. ശരീരത്തിന്റെ ഭാര കൂടുതൽ.
2. ഇരുന്നും, നിന്നും ഉള്ള ജോലികൾ.
3. ഉയർന്ന കൊളസ്‌ട്രോൾ.
4. രക്തത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ.
5. വ്യായാമ കുറവ്.
6. ഹോർമോണുകളുടെ പ്രശനം.
7. ഫൈബർ അടങ്ങിയ ഭക്ഷണ കുറവ്.
8. വിറ്റാമിൻ C, E, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ കുറവ്.
9. മാനസീക സമ്മർദം, കഠിന ജോലികൾ.
മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് രക്തം ശരിയായ രീതിയിൽ പ്രവഹിക്കാതെ പലയിടത്തായി തടഞ്ഞു വെക്കപ്പെടുകയും, അവിടെ സമ്മർദ്ദം അനുഭവപ്പെടുമ്പോൾ വീർക്കുകയും ചെയ്യുന്നു.
പരിഹാര മാർഗങ്ങൾ.
ഫൈബർ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക.
ഒമേഗ 3 കൂടുതൽ അടങ്ങിയവ കഴിക്കുക.
വിറ്റാമിൻ സി, ഇ, മഗ്നീഷ്യം, പൊട്ടാസ്യം ഉള്ളവ കഴിക്കുക.
കാലുകൾ ഉയർത്തി വെച്ചുള്ള വ്യായാമം ചെയ്യുക, സർവാൻഗാസനം, ശീർഷസനം പോലുള്ളവ.
വിരുദ്ധ ആഹാരം ഒഴിവാക്കുക.
കുരുമുളക്, വെളുത്തുള്ളി, ഉള്ളി, ആപ്പിൾ വിനഗർ, ചെറു നാരങ്ങ, പാർസിലിൻ, കക്കിരി, ഒലിവ്, കരിം ജീരകം, ഇഞ്ചി, പേരും ജീരകം ഇവ കൂടുതൽ കഴിക്കുക.
ചികിത്സ
1. വെളുത്തുള്ളി 7 അല്ലി അരച്ചു അര കപ്പ് ഓറഞ്ചു നീരിൽ ചേർക്കുക, അതിൽ 1 സ്പൂണ് ഒലിവു ഓയിൽ ചേർക്കുക. 12 മണിക്കൂർ വച്ച ശേഷം ഇത് പുരട്ടുക.
1. പകുതി പഴുത്ത തക്കാളി 1, വെളുത്തുള്ളി 3 അല്ലി, പച്ച മഞ്ഞൾ കാൽ സ്പൂണ് ഇവ അരച്ചു പുരട്ടുക.
2 മണിക്കൂർ കഴിഞ്ഞു കഴുകി, കോട്ടൻ തുണി ചുറ്റി ആവി പിടിക്കുക.
3. ആപ്പിൾ വിനഗർ 1 സ്പൂണ്, കറ്റാർ വാഴ നീരു 1 സ്പൂണ്, ക്യാരറ്റ് നീര് 1 സ്പൂണ്, ക്യാബേജ് നീരു 1 സ്പൂണ് മിക്സ് ചെയ്തു കോട്ടൻ തുണിയിൽ മുക്കി ഇടക്കിടെ പുരട്ടുക.
4. വെറുത്തുള്ളി നീര്, മിൽത്താണി മിട്ടി, തുളസി നീരു, തേങ്ങാ പാൽ ഇവ മിക്സ് ചെയ്തു പുരട്ടുക.
ശേഷം ആവി പിടിക്കുക.
മറ്റു രീതികൾ
A. ഹിജാമ Cupping.
ഈ ഭാഗത്തു ഹിജാമ ചെയ്തു രക്തം കളയുക.
B. അട്ടയെ കൊണ്ടു കടിപ്പിക്കുക. Leaching. വിഷമില്ലാത്ത അട്ടയെ കൊണ്ടു കടിപ്പിച്ചു രക്‌തം കളയുക.
C. സിറിഞ്ച് കൊണ്ട് കുത്തി രക്തം കളയുക.
സൂക്ഷ്മത
കടലിൽ കുളി ഉത്തമം.
ആവിയിൽ കുളി നല്ലത്.
മൂന്നു മാസത്തിൽ ഒരിക്കൽ ഹിജാമ ശീലം ആക്കുക.
ചെറു നാരങ്ങ ചൂട് വെള്ളത്തിൽ കഴിക്കുക.
പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുക.
ഹോമിയോ മരുന്നുകൾ
Hamamelis
കാലുകൾക്ക് തളർച്ചയും, രക്ത വാർച്ചയും.
Pulsatilla
ഗർഭാവസ്ഥയിൽ ഉണ്ടാകുന്നവ.
Calcarea carb
പുകച്ചിൽ അനുഭവപ്പെടുക.
Carbo veg
പുകച്ചിലോട് കൂടിയ വേദന, നടക്കാൻ വിഷമം.
Bellis perennis
ഗർഭാവസ്ഥയിൽ നല്ല വേദന യോട് കൂടിയ വെരിക്കോസ്.
Graphites
ആ ഭാഗങ്ങളിൽ ചൊറിച്ചിലും, തൊക് രോഗങ്ങളും.
വെള്ളം ധാരാളം കുടിക്കുക, വിശ്രമം ആവശ്യം.
ഹോമിയോ ഡോക്ടറെ കണ്ടാൽ പരിശോധിച്ചു ശരി ആയ മരുന്ന് നിര്ദേശിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ