ബഡ്സ് മിത്രമോ ശത്രുവോ
ബഡ്സ് മിത്രമോ ശത്രുവോ
ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാൻ ബഡ്സ് ഉപയോഗിക്കുന്നവർ കേട്ടോളൂ.
ബഡ്സ് ചെവിയുടെ മിത്രമല്ല, ശത്രുവാണ്.
ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാനായി പലരും കുളി കഴിഞ്ഞാണ് ഈ ബഡ്സ് ഉപയോഗിക്കുന്നത്.
ചെവിക്കായം ശരീരം തന്നെ സാവധാനത്തിൽ പുറത്തേക്കു കളയുമെന്നിരിക്കെയാണ് നമ്മൾ ബഡ്സ് ഉപയോഗിക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെയർ എക്സലൻസിന്റെ റിപ്പോർട്ട് പ്രകാരം ചെവിക്കുള്ളിൽ ബഡ്സ് ഉപയോഗിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വ്യക്തമാക്കുന്നത്.
ചെവിക്കുള്ളിൽ മൃദുവായ തൊലിക്ക് പരിക്കേൽക്കാൻ കാരണമാകുന്ന ബഡ്സ് കേൾവിക്ക് തന്നെ തകരാറുണ്ടാക്കാനും കാരണമായേക്കാം.
ചില ഘട്ടങ്ങളിൽ ബഡ്സിന്റെ ഉപയോഗം ചെവിക്കുള്ളിലെ ഗ്രന്ഥികൾക്ക് കേട് സംഭവിക്കാനും കാരണമാകുന്നുണ്ട്.
ബഡ്സ് ഉപയോഗിക്കുന്നതുമൂലം ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് പോകുകയും ചെവിക്കല്ലിനു ക്ഷതം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.
ചെവിയിൽ അസ്വസ്ഥതകൾ തോന്നിയാൽ ഇ.എൻ.ടി സ്പെഷലിസ്റ്റിന്റെ സഹായം തേടുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ