മോണപഴുപ്പിന് വീട്ടുമരുന്നുകള്‍
മോണപഴുപ്പിന് വീട്ടുമരുന്നുകള്‍
മോണപഴുപ്പ്, പല്ലിലെ പൊട്ടലുകള്‍ എന്നിവ മൂലം മോണയിലും, പല്ലിന്‍റെ വേരുകളിലും ഉണ്ടാകുന്ന അണുബാധമൂലമുള്ള വീക്കം വളരെ വേദനാജനകമാണ്. ഇത് പല്ലിനുള്ളില്‍ പഴുപ്പുണ്ടാക്കുകയും പല്ലുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. വീക്കമുള്ള പല്ലില്‍ ബാക്ടീരിയകള്‍ പെരുകുകയും പല്ലിനെ പിന്തുണയ്ക്കുന്ന അസ്ഥിയിലേക്ക് വ്യാപിക്കുകയും ചെയ്യും. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ ഇത് ജീവന് തന്നെ ഭീഷണിയാകാം.
മോണപഴുപ്പ് മൂലമുള്ള വേദന അസഹനീയമായതിനാല്‍ പല മാര്‍ഗ്ഗങ്ങളും ഇതിന്‍റെ പരിഹാരത്തിനായി പ്രയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് വേദന കൂടാനാണ് കാരണമാവുക. മോണയില്‍ പഴുപ്പുണ്ടെങ്കില്‍ ചെയ്യാവുന്നവയും ചെയ്യരുതാത്തവയുമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
അതിന് മുമ്പായി രോഗലക്ഷണങ്ങളും കാരണങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
മോണപഴുപ്പിനുള്ള കാരണങ്ങള്‍
മോണ രോഗങ്ങള്‍, വായിലെ ശുചിത്വക്കുറവ്, കുറഞ്ഞ രോഗപ്രതിരോധ ശേഷി, പൊട്ടിയ പല്ലുകള്‍, പല്ലിലെ അണുബാധ, ബാക്ടീരിയ, കാര്‍ബോഹൈഡ്രേറ്റ്സും, പശിമയുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുക എന്നിവയൊക്കെ വീക്കത്തിന് കാരണമാകും.
രോഗലക്ഷണങ്ങള്‍
കടിക്കുമ്പോള്‍ അണുബാധയുള്ള സ്ഥലത്ത് വേദന, പല്ലില്‍ പെട്ടന്നുണ്ടാകുന്ന പ്രതികരണം, വായില്‍ നിന്ന് ദുസ്വാദുള്ള സ്രവം, വായ്നാറ്റം , മോണയിലെ ചുവപ്പ് നിറവും വേദനയും, അസ്വസ്ഥതകള്‍, വായ തുറക്കാനുള്ള പ്രയാസം, മുഖത്ത് വേദന, രോഗബാധയുള്ളിടത്തെ വേദന, പെട്ടന്നുള്ള പല്ലുവേദന, നിദ്രാരാഹിത്യം, വിഴുങ്ങുന്നതിനുള്ള പ്രയാസം, പനി എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്.
ഈ പറഞ്ഞ ലക്ഷണങ്ങള്‍ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ പരിശോധന നടത്തുകയും ചികിത്സ നേടുകയും ചെയ്യണം. ഈ പ്രശ്നത്തിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താനാവും.
1. വെളുത്തുള്ളി - ഒരു പ്രകൃതിദത്ത ബാക്ടീരിയ നാശിനിയാണ് വെളുത്തുള്ളി. കടുത്ത പല്ലുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പ്രയോഗിക്കാം. അല്പം വെളുത്തുള്ളി ഉടച്ച് അതിന്‍റെ നീര് പിഴിഞ്ഞെടുത്ത് അണുബാധയുള്ളിടത്ത് തേക്കുക.
2. ഗ്രാമ്പൂ ഓയില്‍ - മോണരോഗങ്ങള്‍ക്കും, പല്ലുവേദനയ്ക്കും, അണുബാധയ്ക്കും മികച്ച പ്രതിവിധിയാണ് ഗ്രാമ്പൂ ഓയില്‍. അല്പം ഓയിലെടുത്ത് വേദനയുള്ളിടത്ത് തടവുക. അണുബാധയുള്ളിടത്ത് അധികം ബലം പ്രയോഗിക്കാതെ തേക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വേദന വര്‍ദ്ധിക്കാനിടയാകും. മോണകളിലും ഗ്രാമ്പൂ ഓയില്‍ തേക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ