ജീവിതശൈലി രോഗങ്ങൾക്കുളള ഒറ്റമൂലികൾ താഴെ വിവരിക്കുന്നു.

ജീവിതശൈലി രോഗങ്ങൾക്കുളള ഒറ്റമൂലികൾ താഴെ വിവരിക്കുന്നു.

പലരോഗങ്ങൾക്കും ഫലപ്രദമായ മരുന്നുകൾ നമ്മുടെ നാട്ടുവൈദ്യത്തിലുണ്ട്.
അലിഖിതമാണെങ്കിലും ഇത്തരം ചികിത്സാമാർഗങ്ങൾ പല രോഗങ്ങൾക്കും വളരെ ഫലപ്രദമാണ്.രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും രോഗപ്രതിരോധത്തിനും സഹായകമായ അത്തരം ചില നാട്ടറിവുകൾ ഇതാ....

കൊളസ്ട്രോൾ
കൊളസ്ട്രോളിനെ ചെറുക്കാൻ ഇതാ ചില നാട്ടുവഴികൾ....
▪നിത്യവും വെറും വയറ്റിൽ അഞ്ചോ ആറോ ആര്യവേപ്പില കഴിക്കുക..
▪ഭക്ഷണത്തോടൊപ്പം വെളുത്തുളളി ചതച്ച് കഴിക്കുക..
▪വെളുത്തുളളി,ഇഞ്ചി,കറിവേപ്പില,എന്നിവ അരച്ച് ചേർത്ത് മോര് കാച്ചി കഴിക്കുക..
▪ഇഞ്ചിയും മല്ലിയും ചേർത്ത് തിളപ്പിച്ച വെളളം ഇടയ്ക്കിടെ കുടിക്കുക..

പ്രമേഹം
ഇന്ന് സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു പ്രമേഹം..
പ്രമേഹത്തിനെ നിയന്ത്രണാതീതമാക്കാനായി ഇതാ ചില നാട്ടുമരുന്നുകൾ..
▪വെറും വയറ്റിൽ ആര്യവേപ്പില അരച്ച് വെളളത്തിൽ കലക്കി കഴിക്കുക..
▪വെറും വയറ്റിൽ പാവയ്ക്ക നീര് കഴിക്കുക..
▪വെറും വയറ്റിൽ ചിറ്റാമൃതിൻ്റെ നീര് കഴിക്കുക..
▪രാവിലെ വെറും വയറ്റിൽ പച്ചനെല്ലിക്കാ നീരും പച്ചമഞ്ഞൾ നീരും സമം ചേർത്ത് ഒരു സ്പൂൺ കഴിക്കുക..
▪കൂവളത്തിലയുടെ നീര് കുടിയ്ക്കുക..
▪വെളുത്തുളളി ചതച്ചിട്ട് കാച്ചിയ പാൽ സ്ഥിരമായി രാത്രി  കുടിക്കുക..
▪ചെമ്പകപ്പൂവ് അരച്ചത് പാലിൽ ചേർത്ത് കഴിക്കുക..
▪മുളപ്പിച്ച ഉലുവ കഴിക്കുക..
▪മോരിൽ ചെറൂള അരച്ചു ചേർത്തത് കഴിക്കുക..
▪പച്ചനെല്ലിക്കയുടെ നീര് ദിവസവും കഴിക്കുക..
▪ *പച്ചനെല്ലിക്ക*യുടെ നീര് ദിവസവും കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹത്തെ കുറയ്ക്കുന്നു...
▪പച്ചനെല്ലിക്കാനീര്,വരട്ടുമഞ്ഞൾപ്പൊടി,തേൻ,എന്നിവയുടെ മിശ്രിതം സേവിക്കുന്നതും പ്രമേഹത്തിന് നല്ലൊരു ഔഷധമാണ്..
▪നെല്ലിക്കാപ്പൊടിയും,ഉലുവാപ്പൊടിയും,സമംചേർത്ത് പതിവായി കഴിക്കുന്നത് പ്രമേഹത്തിൻ്റെ ശക്തി കുറയ്ക്കും..

രക്തസമ്മർദ്ദം
▪ജീരകവും,ഉലുവയും തുല്യ അളവിലെടുത്ത് വറുത്ത് വെളളം ചേർത്ത് പതിവായി  കുടിക്കുന്നത് രക്തസമ്മർദ്ദത്തിന് അസ്വസ്ഥതകൾക്ക് ആശ്വാസമേകുന്നു.

ജലദോഷം
കാലാവസ്ഥ വ്യതിയാനങ്ങൾക്കൊപ്പം കടന്നു വരുന്ന വില്ലനാണ് ജലദോഷം.
ജലദോഷത്തെ പ്രതിരോധിക്കാൻ ഇതാ ചില ഒറ്റമൂലികൾ..
▪തുളസി നീര് കഴിക്കുക..
▪ഗ്രാമ്പു തേനിൽ ചാലിച്ച് കഴിക്കുക..

പനി
പനിയുടെ ചെറിയ ചില ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണു നമ്മളിൽ പലരും.എന്നാൽ ചില നാട്ടുപ്രയോഗങ്ങളിലൂടെ പനിയിൽ നിന്ന ഒരു പരിധിവരെ നമുക്ക് മോചനം നേടാം....
▪തുളസിനീരിൽ തേൻ ചേർത്ത് കഴിക്കുക..
▪ചുക്ക്,കൃഷ്ണതുളസി,ഏലം,കുരുമുളക്,വെളുത്തുളളി,ഇവയെല്ലാം ചേർത്ത് കഷായമുണ്ടാക്കി കഴിക്കുക..
▪കുരുമുളകും ചുക്കും പൊടിച്ച് ഇഞ്ചി നീരിൽ ചേർത്ത് ചൂടാക്കി കഴിക്കുക ..
▪കാൽവെളളയിലും കൈവെളളയിലും കാഞ്ഞിരത്തിൻ്റെ തൊലി അരച്ച് പുരട്ടുക..
▪ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെളളം കുടിക്കുക..

നീരറക്കം
▪കുരുമുളകിട്ട് കാച്ചിയ എണ്ണ കുളിക്കാനുപയോഗിക്കുന്നതും കുളി കഴിഞ്ഞ ശേഷം കുരുമുളക് പൊടി ചേർത്ത രാസ്നാദി പൊടി മൂർദ്ധാവിൽ
തിരുമ്മുന്നതും നീരറക്കത്തിന് പ്രതിവിധിയാണ്..

അപസ്മാരം
അപസ്മാരത്തിനും നാട്ടുചികിത്സയിൽ പ്രതിവിധികളുണ്ട്.
▪തേനും വയമ്പും ബ്രഹ്മിനീരിൽ ചേർത്ത് കഴിക്കുക..

ചുമ
▪ചെറുനാരങ്ങ നീര്,ജീരകം,തേൻ എന്നിവ ഇഞ്ചി നീരിൽ ചേർത്ത് കഴിച്ചാൽ ചുമ ശമിക്കും..

മഞ്ഞപ്പിത്തം
▪കീഴാർ നെല്ലി അരച്ച് പാലിൽ ചേർത്തു കഴിക്കുക..(പഥ്യം,വിശ്രമം,എന്നിവ മഞ്ഞപ്പിത്ത ചികിത്സയിൽ പ്രധാനമാണ്..

വായ്പ്പുണ്ണ്
▪ഒരു ഗ്ലാസ് പാലിൽ ഒരു നുളള് വേപ്പില അരച്ച് ദിവസവും രാവിലെ കഴിക്കുക..

ആമവാതം
▪നിത്യവും മൂന്ന് നേരം വീതം ഉമ്മത്തിൻ്റെ ഇല അരച്ചെടുത്ത് വേദന അനുഭവപ്പെടുന്ന സന്ധികളിൽ പുരട്ടുക.ഒരു മണിക്കൂർ കഴിഞ്ഞ് ഇത് തുടച്ചു കളയാവുന്നതാണ്.

എക്കിൾ
▪തേനും ഇഞ്ചി നീരും ചേർത്ത് കഴിച്ചാൽ എക്കിൾ മാറുന്നതാണ്.

മൂത്രത്തിൽ കല്ല്
▪ദിവസവും രാവിലെ മധുരപ്പച്ച അരച്ച് പശുവിൻ പാലിൽ കലക്കി കഴിക്കുന്നതിലൂടെ മൂത്രത്തിലെ കല്ല് അലിഞ്ഞ് ഇല്ലാതെയാകും..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)