അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ട.
അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ട.
കാടമുട്ടയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വലിപ്പം കുറവാണെങ്കിലും കോഴിമുട്ടയിലുള്ളതിനെക്കാളും മൂന്നിരട്ടി പോഷകാംശം കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കുമ്പോള്‍ കോഴിമുട്ടയില്‍ 11 ശതമാനം മാത്രമാണുള്ളത്. കാടമുട്ടയില്‍ 140 ശതമാനം വിറ്റാമിന്‍ ബ1 ഉള്ളപ്പോള്‍ കോഴിമുട്ടയില്‍ അത് 50 ശതമാനം മാത്രമേയുള്ളൂ. കാടമുട്ടയില്‍ കോഴിമുട്ടയിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി അയണും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. കോഴിമുട്ട പല അലര്‍ജി രോഗങ്ങള്‍ക്കും കാരണമാകുമ്പോള്‍ കാടമുട്ട അതിലടങ്ങിയിരിക്കുന്ന ഓവോമ്യൂക്കോയിഡ് പ്രോട്ടീന്‍ അലര്‍ജിരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
കാടമുട്ടയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയങ്ങള്‍ക്കുള്ള തകരാറുകളും അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം സഹായിക്കുന്നു. രോഗപ്രതിരോധശേഷിയും തലച്ചോറിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കും കൂടാതെ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും കാടമുട്ട കഴിക്കന്നത് നല്ലതാണ്. കാടമുട്ട കഴിക്കുമ്പോള്‍ ഹീമോഗ്ലോബിന്റെ അളവ് കൂടുന്നതിനാല്‍ വിളര്‍ച്ച മാറുന്നു. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെയും അമിതമായുള്ള ലോഹാംശങ്ങളെയും പുറത്തുകളയുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കുന്നു. ചൈനാക്കാര്‍ ക്ഷയം, ആസ്ത്മ, പ്രമേഹം എന്നിങ്ങനെ പല രോഗങ്ങളുടെ ചികിത്സയ്ക്കായി കാടമുട്ട ഉപയോഗിച്ചിരുന്നു. വൃക്ക, കരള്‍, പിത്താശയം എന്നിവിടങ്ങളിലുണ്ടാകുന്ന കല്ലുകളെ നീക്കം ചെയ്യുന്നതിന് കാടമുട്ട നല്ലതാണ്. കാത്സ്യവും ഓക്്‌സലേറ്റും അടിഞ്ഞുകൂടുന്നതുകൊണ്ടാണ് കല്ലുണ്ടാകുന്നത്. വിറ്റാമിന്‍ സിയില്‍നിന്നാണ് ഓക്‌സലേറ്റ് ഉണ്ടാകുന്നത്. വിറ്റാമിന്‍ സിയില്‍നിന്നുണ്ടാകുന്ന ഓക്‌സലേറ്റ് കാത്സ്യവുമായി കൂടിച്ചേരുന്നു അക്കാരണത്താല്‍ അത്തരത്തിലുള്ള കാത്സ്യത്തെ ശരീരം സ്വീകരിക്കുകയില്ല. ഇതാണ് കല്ലായിട്ട് ഈ അവയവങ്ങളില്‍ അടിഞ്ഞുകൂടുന്നത്. കാടമുട്ടയിലുള്ള പൊട്ടാസ്യം കല്ലുണ്ടാകുന്നതിനെ ചെറുക്കുന്നു.
ചൈനാക്കാരും, ഈജിപ്റ്റുകാരും ലൈംഗികശേഷ വര്‍ദ്ധിപ്പിക്കുന്നതിനും കാടമുട്ട പണ്ടുമുതല്‍ക്കേ ഉപയോഗിച്ചിരുന്നു. 1960-ല്‍ ഡോക്ടര്‍ ജെ.സി. ട്രഫിയര്‍ ലൈംഗീകശേഷിവദ്ധിപ്പിക്കുന്നതിനും അലര്‍ജിരോഗങ്ങളെ ചെറുക്കുന്നതിനും കാടമുട്ട നിര്‍ദ്ദേശിച്ചിരുന്നു. അതിനുശേഷം കാടമുട്ടയുടെ ഔഷധ ഉപയോഗത്തെക്കുറിച്ച് വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രായാധികത്താലും പോഷകാഹാരക്കുറവുകൊണ്ടും അലര്‍ജിമൂലവും ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കുമെന്ന് പഠനങ്ങളില്‍ നിന്നു മനസിലായിട്ടുണ്ട്. കാടമുട്ടയില്‍ ആല്‍ക്കലൈന്‍ രൂപത്തിലുള്ള ഒരു ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആമാശയവീക്കത്തെ ചെറുക്കുന്നു. കാടമുട്ടയിലെ ആല്‍ക്കലൈന്‍ സ്വഭാവം ദഹനസ്രവങ്ങളിലെ അമിതമായ ആസിഡിനെ നിര്‍വീര്യമാക്കുന്നു.
കാടമുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ കൂടുതലും ആണ്. ചീത്ത കൊളസ്‌ട്രോള്‍0 (LDL) കുറവും നല്ല കൊളര്‍സ്‌ട്രോള്‍ (HDL) കൂടുതലും ആണ്. അക്കാരണത്താല്‍ ഹൃദയാരോഗ്യത്തിന് കാടമുട്ട വളരെ നല്ലതാണ്. കാടമുട്ട രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ 12, അയണ്‍, ഫോസ്ഫറസ്, പ്രോട്ടീന്‍ റീബോഫ്‌ലേവിന്‍, സെലിനിയം എന്നിവ കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നതിന് കാടമുട്ട നല്ലതാണ്. കാടമുട്ടയുടെ സ്ഥിരമായുള്ള ഉപയോഗം പല രോഗങ്ങളെയും അകറ്റുന്നു. കോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സെലിനിയം എന്നിവ ഫ്രീറാഡിക്കലിനെ നിര്‍വീര്യമാക്കുന്നു. ക്യാന്‍സര്‍ രോഗികളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയുന്നു...
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ