AERONAUTICAL ENGINEERING എയറോനോട്ടിക്

AERONAUTICAL ENGINEERING
എയറോനോട്ടിക്

അവസരങ്ങളുടെ ആകാശമാണ് എയറോസ്‌പേസ് ഇന്‍ഡസ്ട്രി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നുതരുന്നത്. എന്‍ജിനീയര്‍, ടെക്‌നീഷ്യന്‍, സയന്റിസ്റ്റ്, ബിസിനസ് മാനേജ്‌മെന്റ് എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

ദേശീയ-അന്തര്‍ദേശീയ രംഗത്ത് പൊതു-സ്വകാര്യ എയര്‍ലൈനുകള്‍, എയര്‍ക്രാഫ്റ്റ് നിര്‍മാണയൂണിറ്റുകള്‍, ഫ്‌ളയിങ് ക്‌ളബ്ബുകള്‍, ബെംഗളൂരു, നാസിക്, കൊറാപുത്, കാണ്‍പുര്‍, എന്നിവിടങ്ങളിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് യൂണിറ്റുകള്‍ തുടങ്ങിയവയിലൊക്കെ ഏറെ അവസരങ്ങളുണ്ട്.

നല്ല മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദം നേടിയവരെ വര്‍ഷാവര്‍ഷം പ്രത്യേക പരീക്ഷനടത്തി വ്യോമസേനയും തിരഞ്ഞെടുക്കാറുണ്ട്. മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകളാണ് എയറോനോട്ടിക്‌സ് കരിയര്‍ തിരഞ്ഞെടുക്കുന്നവരെ കാത്തിരിക്കുന്നത്.

വ്യോമയാനം, ബഹിരാകാശ പദ്ധതികള്‍, പ്രതിരോധം തുടങ്ങിയ മേഖലകളിലാണ് അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നത്. സാങ്കേതിക വിഷയങ്ങളില്‍ താത്പര്യവും അറിവും ശാരീരികക്ഷമതയും സമയംനോക്കാതെ ജോലിചെയ്യാനുള്ള മനസ്സുമുള്ളവര്‍ക്ക് ഈ പഠനമേഖലയിലേക്ക് കടന്നുവന്നാല്‍ നിരാശപ്പെടേണ്ടി വരില്ല.

പ്രധാന തൊഴില്‍ ദാതാക്കൾ

പവന്‍ ഹന്‍സ് ലിമിറ്റഡ് ഹെലികോപ്ടര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എച്ച്.എ.എല്‍) ഡി.ആര്‍.ഡി.ഒ. ഐ.എസ്.ആര്‍.ഒ. നാസ നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസ് എയര്‍ ഇന്ത്യ

സ്‌പെഷലൈസേഷൻ

സ്ട്രക്ചറല്‍ ഡിസൈനിങ് നാവിഗേഷണല്‍ ഗൈഡന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ പ്രൊഡക്ഷന്‍ മെത്തേഡ്‌സ് (പോര്‍വിമാനങ്ങള്‍, യാത്രാവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, സാറ്റലൈറ്റ്, റോക്കറ്റ് പോലുള്ളവയുടെ)

എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയവര്‍ക്ക് എം.ടെക്./ എം.എഡിന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, എയറോസ്‌പേസ് എന്‍ജിനീയറിങ്, മാസ്റ്റര്‍ ഓഫ് എന്‍ജിനീയറിങ്-എവിയോണിക്‌സ്, മാസ്റ്റര്‍ ഓഫ് എന്‍ജിനീയറിങ് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് പിഎച്ച്.ഡി., എയറോ ഡൈനാമിക്‌സ്, ഡൈനാമിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍, എയറോ സ്‌പേസ് പ്രൊപ്പല്‍ഷന്‍ തുടങ്ങിയവയില്‍ ഉപരിപഠനവും നടത്താം.

തൊഴിലവസരം

സര്‍ക്കാര്‍-സര്‍ക്കാരിതര സ്വകാര്യ വിമാനക്കന്പനികള്‍, ഹെലികോപ്ടര്‍ നിര്‍മാതാക്കള്‍, സര്‍വീസ് നടത്തിപ്പുകാര്‍, ഫ്‌ലൈയിങ് ക്ലബ്ബുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് മികച്ച തൊഴിലവസരങ്ങളാണുള്ളത്.

ഗ്രാജ്വേറ്റ് എന്‍ജിനീയറിങ് ട്രെയിനി/ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയില്‍ പ്രവേശിക്കുന്നവര്‍ക്ക് മികവിനനുസരിച്ച് അസി.എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍, അസി.ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ജോലിക്കയറ്റവും ലഭിക്കും. ഉപരിപഠനവും അധിക പരിശീലനങ്ങളും നേടുന്നവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന മേഖലയിലും തൊഴിലവസരം യഥേഷ്ടം.

പ്രധാന പഠനസ്ഥാപനങ്ങൾ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ചെന്നൈ, മുംബൈ, കാണ്‍പുര്‍, ഖരക്പുര്‍ പഞ്ചാബ് എന്‍ജിനീയറിങ് കോളേജ്, ചണ്ഡീഗഢ്  ദി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ദി ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ്, ബെംഗളൂരു (എം.ടെക്./പി.എച്ച്.ഡി.-എയറോനോട്ടിക്‌സ്), ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി,  യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എന്‍ജിനീയറിങ് സ്റ്റഡീസ്.

ഇവയ്ക്കുപുറമേ സ്വകാര്യ മേഖലയിലെ എന്‍ജിനീയറിങ് കോളേജുകളും എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ ന നടത്തിവരുന്ന

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )