പച്ചക്കറികളിലെ വൈദ്യൻ
പച്ചക്കറികളിലെ വൈദ്യൻ
പ്രകൃതിയുടെ ഇൻസുലിൻ കലവറ എന്നാണ് കോവയ്ക്ക അറിയപ്പെടുന്നത്.
പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാനും നമ്മുടെ ശരീരത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുദ്ധരിക്കാനും കോവലിനു പ്രത്യേക കഴിവുണ്ട്.
പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നവുമാണ് കോവയ്ക്ക.
കോവയ്ക്ക ഉണക്കി പൊടിച്ച് പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിക്കാം.
കോവയ്ക്ക വേവിക്കാതെ കഴിക്കുന്നതും പ്രമേഹ രോഗികൾക്ക് ഉത്തമമാണ്.
ശരീരത്തിനു കുളിർമ്മ നല്‍കുന്നതും ആരോഗ്യദായകവുമാണ്.
ത്വക് രോഗങ്ങളെ പ്രതിരോധിക്കാനും ത്വക്കിന്റെ സംരക്ഷണത്തിനും കോവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.
കോവലിന്റെ ഇലയ്ക്കും ഔഷധഗുണമുണ്ട്.
കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി കഴിക്കുന്നതും, പ്രമേഹ രോഗികൾ നിത്യവും അവരുടെ ഭക്ഷണത്തിൽ കോവയ്ക്ക ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ