പല്ല് വെളുക്കാന്‍ ഒറ്റമൂലികള്‍
പല്ല് വെളുക്കാന്‍ ഒറ്റമൂലികള്‍
1. ഓറഞ്ച് തൊലി ഉറങ്ങുന്നതിനു മുമ്പ് ഓറഞ്ച് തൊലി കൊണ്ട് പല്ല് തുടച്ച് ഉണര്‍ന്നയുടനെ വെള്ളം കൊണ്ട് കഴുകിക്കളയുക. ഓറഞ്ചിന്‍റെ തോലിലുള്ള കാത്സ്യവും വിറ്റാമിന്‍ സിയും പല്ലിലെ സൂക്ഷ്മജീവികളെ ഇല്ലാതാക്കും. ഇത് പല്ലിന് ശക്തിയും വെണ്മയും കൂട്ടും.
2. തുളസി തുളസിയില പറിച്ചെടുത്ത് വെയിലത്തിട്ട് ഉണക്കുക. ശേഷം ഇതു പൊടിച്ചെടുക്കുക. ഈ പൊടിയുപയോഗിച്ച് പല്ലു തേക്കുക. ഈ പൊടിയില്‍ കടുകെണ്ണ ചേര്‍ത്ത് പേസ്റ്റായും ഉപയോഗിക്കാവുന്നതാണ്.
3. ചെറുനാരങ്ങ ചെറുനാരങ്ങയുടെ ഗുണത്തെപ്പറ്റി അധികം പറയേണ്ട ആവശ്യമില്ലല്ലോ. ചെറുനാരങ്ങ ഒരു ടീസ്പൂണ്‍ ഉപ്പിട്ട് ജ്യൂസടിച്ച് വായിലിട്ട് ഇളക്കുക. ഇത് പല്ലിന്റെ മഞ്ഞനിറം പോയിക്കിട്ടാന്‍ ഉപകരിക്കും. കൂടാതെ ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ല് വെളുക്കാന്‍ ഉപകരിക്കും.
4. സ്‌ട്രോബറി പല്ലിന്‍റെ വെണ്മ നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് സ്‌ട്രോബറി. കുറച്ചു സ്‌ട്രോബറി പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതുപയോഗിച്ച് ദിവസവും രണ്ടു തവണ പല്ലു തേക്കുക. ഇതു രണ്ടാഴ്ച ആവര്‍ത്തിച്ചാല്‍ പല്ലിന്റെ വെണ്മ തിരിച്ചു കിട്ടും.
5. അപ്പക്കാരം കുറച്ച് അപ്പക്കാരമെടുത്ത് ചൂടുവെള്ളത്തില്‍ കലക്കുക. ഇതുപയോഗിച്ച് ദിവസവും മൂന്ന് പ്രാവശ്യം വായ കഴുകുക. ഇത് പല്ലുകള്‍ക്ക് തിളക്കമേകും.
6. കരിക്കട്ട പണ്ടു കാലത്ത് പല്ലു തേക്കാന്‍ കരിക്കട്ട വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതു പേസ്റ്റില്‍ ചേര്‍ത്തോ പേസ്റ്റ് രൂപത്തിലാക്കിയോ ഉപയോഗിക്കാവുന്നതാണ്.
7. പഴത്തൊലി
മൂപ്പെത്തിയ പഴത്തിന്‍റെ തൊലി കൊണ്ടും പല്ലിന്‍റെ വെണ്മ നിലനിര്‍ത്താം. പഴത്തൊലി കൊണ്ട് ദിവസവും രണ്ട് നേരം അഞ്ചു മിനിറ്റ് പല്ല് തേക്കുക. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് പല്ലിന്‍റെ വെണ്മ കൂട്ടാന്‍ സഹായിക്കുക.
8. ഹൈഡ്രജന്‍ പെറോക്‌സൈഡ് വെളുപ്പിക്കാനുള്ള ഒരു മൃദുവായ ദ്രാവകമാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്. ഇതുപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് മഞ്ഞ പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി വായിലാക്കി കൊപ്ലിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ വയറ്റിലേക്ക് ഇറക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ