പച്ചക്കറികള്‍ പച്ചക്ക്​ തിന്നരുത്​

ഇൗ പച്ചക്കറികള്‍ പച്ചക്ക്​ തിന്നരുത്​

ചില ഭക്ഷണപദാര്‍ഥങ്ങള്‍ പച്ചക്ക്​ തിന്നുന്നത്​ വേവിച്ച്‌​ കഴിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യാറുണ്ട്​. എന്നാല്‍ പച്ചക്ക്​ കഴിക്കുന്നത്​ ദോഷകരമായ ഭഷ്യവസ്​തുക്കളുമുണ്ട്​. ഇവ പച്ചക്ക്​ കഴിക്കുന്നത്​ ആരോഗ്യത്തെ ദീര്‍ഘകാലാടിസ്​ഥാനത്തില്‍ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ പച്ചക്കറി ഇനത്തില്‍പെട്ടവ ഉള്‍പ്പെടുത്തു​മ്ബോള്‍ വേവിച്ചിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തുക. പച്ചക്ക്​ കഴിക്കാന്‍ പാടില്ലാത്ത ഏതാനും ഭക്ഷ്യവസ്​തുക്കള്‍ ഇവയാണ്​:

1. ഉരുളക്കിഴങ്ങ്​


പച്ചക്കറികളിലെ രാജാവായാണ്​ ഉരുളക്കിഴങ്ങ്​ അറിയപ്പെടുന്നത്​. വഴറ്റിയോ പൊരിച്ചോ പുഴുങ്ങിയോ ഇവ കഴിക്കാം. മണ്ണിനടിയില്‍ വിളയുന്നവയായതിനാല്‍ മറ്റ്​ പച്ചക്കറികളേക്കാള്‍ ഇവയില്‍ വിഷാംശം കയറിക്കൂടാന്‍ സാധ്യതയുള്ളതിനാല്‍ പച്ചക്ക്​ കഴിക്കുന്നത്​ അപകടകരമാണ്​. പച്ചക്ക്​ കഴിക്കുന്നത്​ വഴി ഇവയിലെ ഉയര്‍ന്ന അന്നജം ശരീരത്തിലെത്തുകയും ദഹിക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.

2. ചീര


ചെറുപ്രാണികളുടെയും ബാക്​ടീരിയകളുടെയും സാന്നിധ്യത്തിന്​ സാധ്യതയുള്ളതിനാല്‍ ചീര പച്ചക്ക്​ കഴിക്കുന്നത്​ അപകടം ചെയ്യും. തിളപ്പിച്ചോ വഴറ്റിയോ ഇവ കഴിക്കാം. ചീര വേവിക്കുന്നതോടെ ഇവയിലെ കൂടുതല്‍ ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭിക്കുന്നു.

3. തക്കാളി


മനുഷ്യര്‍ക്ക്​ ലഭിച്ച മികച്ച പഴങ്ങളില്‍ ഒന്നാണ്​ തക്കാളി സാന്‍റ്​വിച്ച്‌​, സാലഡ്​ എന്നിവയില്‍ മുന്നിലും തക്കാളി തന്നെയാണ്​. എന്നിരുന്നാലും തക്കാളി വേവിക്കുന്നതിലൂടെ ഇവയില്‍ അടങ്ങിയിരിക്കുന്ന ലൈസോഫെന്‍ ശരീരത്തിന്​ വേഗത്തില്‍ സ്വീകരിക്കാന്‍ സാധിക്കും. ഒ​ട്ടേറെ ആരോഗ്യഗുണമുള്ള ഘടകമാണ്​ ലൈസോഫെന്‍.

4. കാരറ്റ്​


മണ്ണിനടിയില്‍ വളരുന്നവയായതിനാല്‍ പച്ചക്ക്​ കഴിക്കുന്നത്​ ഒഴിവാക്കുന്നതാണ്​ നല്ലത്​. വേവിക്കുന്നതിലൂടെ കാരറ്റിലെ ബീറ്റാകരോട്ടിന്‍ കൂടുതലായി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു. ഇത്​ വിറ്റാമിന്‍ എ ആയി മാറുകയും കാഴ്​ച ശക്​തിക്കും രോഗപ്രതിരോധ ശേഷിക്കും സഹായകമായി മാറുകയും ചെയ്യുന്നു.

5. കൂണ്‍


പലരും കൂണ്‍ പച്ചക്ക്​ തിന്നാറുണ്ട്​. എന്നാല്‍ ഇവ ദഹനത്തിന്​ പ്രശ്​നങ്ങളുണ്ടാക്കും. വേവിക്കുന്നതോടെ ഇവയിലെ കോശഭിത്തികളെ ഇല്ലാതാക്കാനും കൂടുതല്‍ പോഷക ഗുണത്തെ പുറത്തെത്തിക്കാനും സഹായിക്കുന്നു.

6. കോളിഫ്ലവര്‍

വ്യാപകമായി പച്ചക്ക്​തിന്നുന്ന പച്ചക്കറി ഇനമാണ്​ കോളിഫ്ലവര്‍. എന്നാല്‍ വേവിക്കാതെ കഴിക്കുന്നത്​ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. വേവിക്കുന്നതോടെ വിവിധ പോഷക മൂല്യങ്ങള്‍ പുറത്തുവരാന്‍ സഹായിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )