മുടി വളരാനും കഷണ്ടിക്കും ഉത്തമ പരിഹാരം കരിംജീരകം
മുടി വളരാനും കഷണ്ടിക്കും ഉത്തമ പരിഹാരം കരിംജീരകം
ഇന്നത്തെ കാലത്ത് നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടി കൊഴിച്ചിലും കഷണ്ടിയും. മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ പല മരുന്നുകളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം മരുന്നുകളും എണ്ണയും മാറി മാറി പരീക്ഷിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. അത് പലപ്പോഴും ഉള്ള മുടി കൂടി പോവാനാണ് കാരണമാകുന്നത്.
ഈ ശീലങ്ങള്‍ മാറ്റിയാല്‍ പ്രായം കുറക്കാം
എന്നാല്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കഷണ്ടിക്കും ഫലപ്രദമായി പരിഹാരം കാണാന്‍ ഈ പ്രകൃതിദത്തമാര്‍ഗ്ഗം സഹായിക്കും. കരിംജീരകം ഇത്തരത്തില്‍ മുടിയെ സഹായിക്കുന്ന ഒന്നാണ്. കരിംജീരകം മുടിക്ക് എങ്ങനെയെല്ലാം മുടി വളരാന്‍ സഹായിക്കും എന്ന് നോക്കാം.
തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കരിംജീരകം. തലയോട്ടിക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ അത് മുടിയുടെ ആരോഗ്യത്തേയും വളര്‍ച്ചയേയും സഹായിക്കുകയുള്ളൂ. കരിംജീരകത്തിന്റെ എണ്ണ മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്യാം. ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.
മുടി വളരാന്‍ ഏറ്റവും ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് കരിംജീരകത്തിന്റെ എണ്ണ. ഇത് മരുന്നോ മന്ത്രമോ ഒന്നും ഇല്ലാതെ തന്നെ മുടി വളര്‍ത്താന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്തെ കേശസംരക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ ഇല്ലാതാക്കാന്‍ കരിംജീരകത്തിന്റെ എണ്ണ ഏറ്റവും ഉത്തമമാണ്. 100 വിവിധ തരത്തിലുള്ള ന്യൂട്രിയന്‍സ് ഇതിലുണ്ട്. ഇത് മുടി വളരാനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.
അകാല നര മൂലം വിഷമിക്കുന്നവര്‍ ചില്ലറയല്ല. ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് കരിംജീരകത്തിന്റെ എണ്ണ. ഇത് ഫോളിക്കിളിന് ആരോഗ്യം നല്‍കുന്നു. മാത്രമല്ല തലയിലുണ്ടാവുന്ന വെള്ളപ്പാണ്ട് ഇല്ലാതാക്കാനും കരിംജീരകത്തിന്റെ എണ്ണ സഹായിക്കുന്നു.
മുടി കണ്ടീഷന്‍ ചെയ്യുന്നതാണ് മറ്റൊന്ന്. ഇത് തലയോട്ടിയെ എപ്പോഴും ഈര്‍പ്പമുള്ളതും ഫ്രഷ് ആയതും ആയി സൂക്ഷിക്കുന്നു. ഇത് മുടിയില്‍ സേബം ഉത്പ്പാദിപ്പിക്കുകയും വരണ്ട മുടിയെ ഫ്രഷ് ആക്കുകയും ചെയ്യുന്നു.
മുടി പൊട്ടുന്നത് തടയാനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കരിംജീരകത്തിന്റെ എണ്ണ. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായിട്ടുള്ള ഒന്നാണ്. ഇത് മുടിയേയും തലയോട്ടിയേയും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.
കരിംജീരകത്തിന്റെ എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. ഉപയോഗിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധ കൊടുക്കണം. എങ്ങനെ ഇത് ഉപയോഗിക്കാം എന്ന് നോക്കാം.
എണ്ണ കൈയ്യിലെടുത്ത് രണ്ട് കൈ കൊണ്ടും നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. മസ്സാജ് ചെയ്യുന്നത് 15 മിനിട്ടെങ്കിലും ചുരുങ്ങിയത് വേണം.
മുടി കൊഴിച്ചില്‍ കൂടുതലുള്ള സ്ഥലത്തായിരിക്കണം മസ്സാജ് ചെയ്യേണ്ടത് കൂടുതല്‍. മറ്റുള്ള ഭാഗങ്ങളെ അപേക്ഷിച്ച് ഈ ഭാഗത്തായിരിക്കണം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത്.
മുടി മുഴുവനായി ഈ എണ്ണ കൊണ്ട് നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ഇത് മുടിയുടെ വേരുകളില്‍ വരെ എത്തണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
എണ്ണ തേച്ച് പിടിപ്പിച്ച് മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ