വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ അറിയൂ

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ അറിയൂ

ആരംഭത്തിലേ കണ്ടെത്തിയാല്‍ വൃക്ക രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.
വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍
വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം മൂത്രം ഒഴിക്കുന്നതിന്റെ അളവിലും ആവര്‍ത്തിയിലും ഉണ്ടാകുന്ന മാറ്റമാണ്‌. അളവിലും ആവര്‍ത്തിയലും കൂടുതലോ കുറവോ ഉണ്ടാകും, പ്രത്യേകിച്ച്‌ രാത്രിയില്‍. മൂത്രത്തിന്‌ ഇരുണ്ട നിറമാകും. മൂത്രം ഒഴിക്കാനുള്ള തോന്നലുണ്ടാകും എന്നാല്‍ ശ്രമിക്കുമ്പോള്‍ അതി്‌ന്‌ കഴിയാതെ വരും.
മൂത്രമൊഴിക്കാന്‍ പ്രയാസം തോന്നുകയോ വേദന അനുഭവപ്പെടുകയോ ചെയ്യും. മൂത്രനാളിയില്‍ അണുബാധ ഉണ്ടാകുമ്പോഴും മൂത്രമൊഴിക്കുമ്പോള്‍ എരിച്ചിലും വേദനയും ഉണ്ടാകാറുണ്ട്‌. ഈ അണുബാധ വൃക്കയിലേക്കും ബാധിച്ചാല്‍ പനിയും പുറം വേദനയും ഉണ്ടാകാം.
വൃക്ക രോഗത്തിന്റെ ഏറെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്നാണിത്‌. മറ്റ്‌ കാരണങ്ങള്‍ ഉണ്ടായേക്കാം എന്നാലും മൂത്രത്തില്‍ രക്തം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം.
വൃക്ക ശരീരത്തിലെ മാലിന്യങ്ങളും അധിക ദ്രവങ്ങളും നീക്കം ചെയ്യും . എന്നാലിങ്ങനെ ചെയ്യാന്‍ കഴിയാതെ വന്നാല്‍ ഈ അധിക ദ്രവം ശരീരത്തിലടിയുകയും കൈ, കാല്‍, കണങ്കാല്‍, മുഖം എന്നിവിടങ്ങളില്‍ നീര്‌ ഉണ്ടാവുകയും ചെയ്യും.
നിങ്ങളുടെ വൃക്ക എറിത്രോപോയിറ്റീന്‍ എന്ന ഹോര്‍മോണ്‍ ഉത്‌്‌പാദിപ്പിക്കും. ഇത്‌ ഓക്‌സിജന്‍ ഉള്‍ക്കൊള്ളുന്ന ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കാന്‍ സഹായിക്കു. വൃക്ക രോഗങ്ങള്‍ എറിത്രോപോയിറ്റീന്റെ അളവ്‌ കുറയ്‌ക്കുന്നതിനാല്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുകയും അനീമിയയ്‌ക്ക്‌ കാരണമാവുകയും ചെയ്യുന്നു. കോശങ്ങളില്‍ എത്തുന്ന ഓക്‌സിജന്റെ അളവ്‌ കുറയുന്നത്‌ ക്ഷീണത്തിനും തളര്‍ച്ചയ്‌ക്കും കാരണമാകും.
വൃക്ക രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനീമിയ തലച്ചോറിലേക്കുള്ള ഓക്‌്‌സിജന്റെ അളവും കുറയ്‌ക്കും ഇത്‌ തലചുറ്റലിനും ഏകാഗ്രത കുറവിനും കാരണമാകും.
വൃക്കയ്‌ക്ക്‌ തകരാറുണ്ടെങ്കില്‍ അനീമിയ കാരണം ചൂടുള്ള കാലാവസ്ഥയില്‍പ്പോലും തണുപ്പുള്ളതായി അനുഭവപ്പെടും. പൈലോനെഫ്രിസ്‌( വൃക്കയിലെ അണുബാധ) വിറയലോടു കൂടിയ പനിയ്‌ക്ക്‌ കാരണമാകാറുണ്ട്‌.
വൃക്ക തകരാറിലാകുന്നത്‌ രക്തത്തില്‍ മാലിന്യങ്ങള്‍ അടിയാന്‍ കാരണമാകും. ഇത്‌ ചര്‍മ്മത്തില്‍ തടിപ്പും ചൊറിച്ചിലും ഉണ്ടാകാന്‍ കാരണമാകും.
വൃക്ക തകരാറിലാവുന്നത്‌ രക്തത്തിലെ യൂറിയയുടെ അളവ്‌ ഉയര്‍ത്തും(യുറേമിയ) .ഈ യൂറിയ വിഘടിച്ച്‌ അമോണിയായി ഉമിനീരില്‍ കലരും . ഇത്‌ യൂറിന്റെ പോലെയുള്ള ചീത്ത ശ്വാസത്തിന്‌ കാരണമാകും അമോണിയ ശ്വാസം എന്നാണിത്‌ അറിയപ്പെടുന്നത.്‌ ഇതോടൊപ്പം വായില്‍ ലോഹ രുചിയും ഉണ്ടാവുക പതിവാണ്‌(ഡിസ്‌ജ്യൂസിയ).
വൃക്ക രോഗത്തെ തുടര്‍ന്ന്‌ രക്തത്തില്‍ മാലിന്യം അടിയുന്നത്‌ മനംപിരട്ടലിനും ഛര്‍ദ്ദിയ്‌ക്കും കാരണമാകും.
വൃക്ക തകരാറിലാവുന്നത്‌ ശ്വാസകോശത്തില്‍ ദ്രവം നിറയാന്‍ കാരണാകും. വൃക്ക തകരാറിന്റെ പൊതുവായ പാര്‍ശ്വഫലമായ അനീമിയ ശരീരത്തിലെ ഓക്‌സിജന്റെ അളവ്‌ കുറയ്‌ക്കും. ഇക്കാരണങ്ങളാല്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടും.
വൃക്ക തകരാറിലാകുന്നത്‌ ചിലപ്പോള്‍ വേദനയ്‌ക്ക്‌ കാരണമാകാറുണ്ട്‌. വൃക്കയില്‍ കല്ലുണ്ടെങ്കില്‍ അടിവയറ്റിനും നടുവിനും വേദന അനുഭവപ്പെടും. പാരമ്പര്യമായി ഉണ്ടാകുന്ന വൃക്ക രോഗമായ പോളിസിസ്‌റ്റിക്‌ വൃക്ക രോഗത്തിന്റെ ഭാഗമായും വേദന ഉണ്ടാകാം. ഇത്‌ ദ്രവം നിറഞ്ഞ നിരവധി സിസ്‌റ്റുകള്‍ വൃക്കയിലുണ്ടാകാന്‍ കാരണമാകും. മൂത്രനാളത്തിന്റെ ഭിത്തിയിലുണ്ടാകുന്ന ഇത്തരം വീക്കം മാറാത്ത വേദനയും അസ്വസ്ഥതയും ഉണ്ടാക്കും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )