ചുമ മാറാൻ വീട്ടിൽ ചെയ്യാവുന്ന പൊടികൈകൾ

ചുമ മാറാൻ വീട്ടിൽ ചെയ്യാവുന്ന പൊടികൈകൾ

ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ, ഇത് അന്യപദാർത്ഥങ്ങൾ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്. അന്യപദാർത്ഥങ്ങൾ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. ചുമ വരുമ്പോഴേ ഡോക്റ്ററുടെ അടുക്കലേക്ക് പോകുന്നവരാണേറെയും. എന്നാല്‍ വെറുതേ വില കൂടിയ മരുന്നുകളൊന്നും വാങ്ങിക്കഴിക്കേണ്ട ആവശ്യമില്ല. ഡോക്റ്ററെ കാണാനും പോകേണ്ട. ചുമയ്ക്ക് ആശുപത്രിയില്‍ പോയി വെറുതേ മരുന്നു വാങ്ങി പണം കളയേണ്ട. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്.
തുളസി ചുമ മാറാനുള്ള നല്ലൊന്നാന്തരം മാര്‍ഗമാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ഇത് ഊറ്റിയെടുത്ത് കുടിക്കാം. ദിവസം രണ്ടു നേരം ഇത് കുടിക്കുന്നത് ചുമക്ക് ശമനം നല്‍കും. അത്പോലെ അല്‍പ്പം തേനും നാരങ്ങ നീരും കഴിച്ചാല്‍ മാത്രം മതി. ചുമ വേഗം തന്നെ മാറിക്കൊള്ളും.. കല്‍ക്കണ്ടവും കുരുമുളക് പൊടിയും പൊടിച്ച് മിശ്രിതപ്പെടുത്തിയത് ഒരു സ്‌പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്‌ക്കും.ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ച് തിന്നാല്‍ സാധാരണ ചുമക്ക് ആശാസം കിട്ടും .തുളസിയില, കുരുമുളക് ഇവ ചതച്ചു തേനില്‍ചാലിച്ചു നല്‍കിയാല്‍ കുട്ടികളിലെ ചുമ മാറും. ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് ചതച്ച് അതിന്റെ നീര് കുടിച്ചാല്‍ ചുമ കുറയും. സവാള ഗ്രേറ്റ് ചെയ്്ത് പിഴിഞ്ഞ ജ്യൂസില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി വച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം. ചൂടുവെള്ളമല്ലെങ്കില്‍ ചൂടു സൂപ്പു കുടിയ്ക്കുന്നതും ചുമയില്‍ നിന്നും താല്‍ക്കാലികമായി ആശ്വാസം നല്‍കും.
ഉപ്പുവെള്ളത്തില്‍ വെളുത്തുള്ളി ചതച്ചത്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ചുമയ്ക്ക് ആശ്വാസം നല്‍കും. പെര്‍ഫ്യുമുകള്‍, പുക തുടങ്ങിയവയെല്ലാം അലര്‍ജിയുള്ളവരില്‍ ചുമയ്ക്കു കാരണമാകും. ഇവയില്‍ നിന്നും അകലം പാലിയ്ക്കുന്നതു ഗുണം നല്‍കും. ചന്ദനത്തിരിയുടെ ഗന്ധം പോലും ഇത്തരക്കാര്‍ക്കു ദോഷം ചെയ്‌തേക്കും. സാധാരണ ജലദോഷം, വൈറൽ പനി, ഇൻഫ്‌ളുവെൻസാ, ജലദോഷം, അക്യൂട്ട്‌ ബ്രോങ്കൈറ്റിസ്‌ ന്യൂമോണിയ, സൈനുസൈറ്റിസ്‌, ടോൺസിലൈറ്റിസ്‌ എന്നിവയുടെ ഭാഗമായും ചുമയുണ്ടാവാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)