പ്രായത്തില്‍ ഇനി പത്ത് വയസ്സ് കുറക്കും എണ്ണ

  പ്രായത്തില്‍ ഇനി പത്ത് വയസ്സ് കുറക്കും എണ്ണ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാല്‍ പലപ്പോഴും പല തെറ്റുകളും നമ്മുടെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. ചെറുപ്പക്കാരിലാണ് മുടി നരക്കുന്നതും തല നരക്കുന്നതും തുടങ്ങി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ എന്നും പ്രകൃതിദത്തം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒലീവ് ഓയിലിന് കഴിയും. ഒലീവ് ഓയിലിലൂടെ അകാല വാര്‍ദ്ധക്യം അകാല നര എന്ന പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഇത്തരം പ്രതിസന്ധികള്‍ അകറ്റി പ്രായത്തില്‍ പത്ത് വയസ്സ് കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം. മുഖത്തെ ചുളിവുകളും നരയും കുണ്ടും കുഴിയും എല്ലാം മാറുന്നതിന് ഒലീവ് ഓയില്‍ ഉത്തമമാണ്. എന്തൊക്കെയാണ് ഒലീവ് ഓയില്‍ കൊണ്ട് കാണിക്കാവുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ സൗന്ദര്യസംരക്ഷണത്തിന് എല്ലാ വിധത്തിലുള്ള പരിഹാരവും കാണാവുന്നതാണ്.

മുഖത്തെ ചുളിവിന്
പ്രായമായെന്ന് പെട്ടെന്ന് മനസ്സിലാവുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന ചുളിവ്. അതിന് പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് പുരട്ടിയാല്‍ മതി. ഇത് എല്ലാ വിധത്തിലും മുഖത്തെ ചുളിവിന് ആശ്വാസം നല്‍കുന്നു. എന്നും കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഇത് ചെയ്യാവുന്നതാണ്. ഇത് മുഖത്തെ ചുളിവ് ഇല്ലാതാക്കുന്നു.

വിണ്ടു കീറുന്നതിന് പരിഹാരം
ചെറിയ പാത്രത്തില്‍ അല്‍പം ഒലീവ് ഓയില്‍ എടുത്ത് അല്‍പം ഗ്ലിസറിനും മിക്സ് ചെയ്ത് പാദങ്ങള്‍ വിണ്ടു കീറിയ സ്ഥലത്ത് പുരട്ടി നോക്കൂ. ഇത് വിണ്ടും കീറല്‍ തടഞ്ഞ് നല്ല ഭംഗിയുള്ള കാലുകള്‍ നല്‍കുന്നു.

മുടി വളരാന്‍
മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഇതിലെ ആന്റി ഓക്സിഡുകള്‍ മുടി വളര്‍ച്ചയെ ത്വരിത ഗതിയിലാക്കുന്നു. 20 മിനിട്ട് നേരത്തേക്ക് മുടിയില്‍ ഒലീവ് ഓയില്‍ നല്ല രീതിയില്‍ മസാജ് ചെയ്യുക. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

അമിത കൊഴുപ്പിന് പരിഹാരം
പലപ്പോഴും ശരീരത്തില്‍ അവിടെയും ഇവിയെടുമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പ്രായം കൂടുതല്‍ തോന്നിക്കുന്നതിന് കാരണമാകുന്നു. അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാുകയും ചെയ്യുന്നു.

നഖത്തിന്റെ ആരോഗ്യം
ആരോഗ്യമുള്ള നഖങ്ങള്‍ നല്‍കുന്നതിനും ഒലീവ് ഓയില്‍ അല്‍പം മുന്നില്‍ തന്നെയാണ്. നഖത്തിന്റെ ക്യൂട്ടിക്കിള്‍സ് ബലമുള്ളതാക്കുന്നു ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ നഖങ്ങളില്‍ പുരട്ടിയാല്‍ മതി. ഇത് നഖങ്ങള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

മുഖത്തെ പാടുകള്‍
മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു. മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ അല്‍പം ചൂടാക്കി മുഖത്ത് പുരട്ടുക. ഒലീവ് ഓയില്‍ ഉപയോഗിച്ച്‌ മുഖം നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ ഇല്ലാതാക്കുന്നു.

മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കാനും ഒലീവ് ഓയിലിന് കഴിയും. ഇത് ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒലീവ് ഓയില്‍ സ്ഥിരമായി ഉപയോഗിക്കുക.

ചുവന്ന ചുണ്ടിന്
ചുണ്ടിന് നിറം നല്‍കാന്‍ ഇനി മുതല്‍ ഒലീവ് ഓയില്‍ മാത്രം മതി. സ്ഥിരമായി ഒലീവ് ഓയില്‍ ചുണ്ടില്‍ പുരട്ടിക്കോളൂ. ഇത് ചുണ്ടിന് നിറം നല്‍കുന്നു. മാത്രമല്ല നല്ല മൃദുലമായ ചുണ്ടുകളും നല്‍കുന്നു.

മുടി വളരാന്‍
മുടി സംരക്ഷണത്തിന്റെ കാര്യത്തിലും ഒലീവ് ഓയില്‍ മികച്ചു തന്നെ നില്‍ക്കുന്നു. ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മിക്സ് ചെയ്ത് പുരട്ടുക. നന്നായി മസ്സാജ് ചെയ്തതിനു ശേഷം മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയുക.

അകാല നര
പ്രായാധിക്യത്തിന്റെ കാര്യത്തില്‍ വളരെയധികം ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ് അകാല നര. ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് കൊണ്ട് അകാല നരയെ പ്രതിരോധിക്കുകയും ആരോഗ്യമുള്ള മുടി നല്‍കുകയും ചെയ്യാവുന്നതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)