കപ്പലണ്ടി കഴിക്കുന്നത്കൊണ്ടുള്ള എട്ട് ഗുണങ്ങൾ

കപ്പലണ്ടി കഴിക്കുന്നത്കൊണ്ടുള്ള എട്ട് ഗുണങ്ങൾ

കപ്പലണ്ടി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. നേരം പോക്കിനു വേണ്ടിയെങ്കിലും കപ്പലണ്ടി കഴിയ്ക്കുന്നവരാണ് നമ്മല്‍ പലരും. കപ്പലണ്ടി കഴിയ്ക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കപ്പലണ്ടി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. നിലക്കടലയില്‍ ആവശ്യമുള്ളത്രയും അയണ്‍, കാത്സ്യം, സിങ്ക് എന്നിവ സമൃദ്ധമായി തന്നെ അടങ്ങിയിരിക്കുന്നു. ശാരീരിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിന്‍ ഇയും ബി6ഉം ധാരാളമായി അടങ്ങിയിട്ടുണ്ട്. നിലക്കടലയുടെ പ്രധാനപ്പെട്ട് എട്ട് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. വയറുമായും ദഹനപ്രക്രിയയുമായും ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും നിലക്കടല സിദ്ധൗഷധം ആണ്. ഇത് കൃത്യമായ അളവില്‍ നിത്യവും കഴിക്കുന്നത് ഗുണകരമാണ്.

2. ശാരീരിക ശക്തിയും കായബലവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

3. ഗര്‍ഭവതികള്‍ ഇത് കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ അരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉത്തമം തന്നെയാണ്.

4. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ കൂടുതല്‍ ലോലവും ഈര്‍പ്പമുള്ളതായും നിലനില്‍ക്കാന്‍ സഹായിക്കുന്നു.

5. നിലക്കടല കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

6. നിലക്കടല കൃത്യമായ അളവില്‍ കഴിക്കുന്നത് രക്തക്കുറവ് ഉണ്ടാക്കില്ല.

7. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ ആയ ചര്‍മ്മം വലിയുന്നതും ചുരുങ്ങുന്നതും തടയാന്‍ നിലക്കടല കഴിക്കുന്നതിലൂടെ സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകള്‍ നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

8. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ നിലക്കടലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )