ഈത്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ

ഈത്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ

റമളാനിലെ ഒരു പ്രധാന വിഭവമാണ് ഈത്തപ്പഴം. ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുന്നത് പ്രവാചക ചര്യ. അറേബ്യൻ നാടുകൾ ഏറ്റവും കൂടുതൽ വിളയിക്കുന്ന ഈത്തപ്പഴത്തിന്റെ  വ്യത്യസ്ത ഇനങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. അനേകം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഈത്തപ്പഴം പുരാതന കാലം മുതൽ പല അസുഖങ്ങൾക്കും ഔഷധമായി ഉപയോഗിച്ചിരുന്നു. ശാസ്ത്രീയമായ പഠനങ്ങളിലും  ഏറ്റവും മുന്തിയ പഴങ്ങളിലാണ് ഈത്തപ്പഴത്തിന്റെ സ്ഥാനം.
അജ്‌വ, അഫ്നദി, അൻബറ, ബയ്ള്, ഹൽവ, റബീഅ, സ്വഫാവി, തുടങ്ങി മുപ്പതിലധികം ഇനങ്ങൾ ലോകത്ത് നിലവിലുണ്ട്. അജ്‌വ ഈത്തപ്പഴം പല അസുഖങ്ങൾക്കും ഔഷധമായി തിരുനബി(സ) നിർദ്ദേശിച്ചിരുന്നു.
_ഔഷധ ഗുണങ്ങൾ
~~~~~
1. കൊളസ്‌ട്രോൾ അടങ്ങിയിട്ടില്ലാത്ത 4% മാത്രം കൊഴുപ്പ് അടങ്ങിയ പഴമാണ് ഈത്തപ്പഴം. അതോടൊപ്പം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിർത്തുന്നു.
2. പ്രോട്ടീൻ ഏറ്റവും കൂടുതൽ ഉള്ള പഴമാണ് ഈത്തപ്പഴം , നല്ല ബലമുള്ള പേശികൾക്കും ഫിറ്റ്നസ് വർധിക്കുന്നതിനും ഈത്തപ്പഴം ദിനേന കഴിക്കണം.
3.വിറ്റാമിൻ A,B1,B2,B3,B5 വിറ്റാമിൻ C തുടങ്ങി അനേകം ജീവകങ്ങളും കാൽസ്യം പൊട്ടാസ്യം അയൺ മെഗ്നീഷ്യം കോപ്പർ ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ലവണങ്ങളും അടങ്ങിയ പോഷക സമൃദ്ധമായ ഫലമാണ് ഈത്തപ്പഴം. ഈത്തപ്പഴം സ്ഥിരമായി കഴിക്കുന്നവർക്ക് മറ്റു വിറ്റാമിൻ സപ്ലിമെന്റുകൾ ആവശ്യമില്ല. ശരീരത്തിനും മനസ്സിനും ഊർജ്ജം പ്രധാനം ചെയ്യുന്ന ഗ്ലൂക്കോസ്, ഫ്രക്ടോസ് സൂക്രോസ് എന്നിവയും ലഭ്യമാകുന്നു. എല്ലുകൾക്ക് നല്ല ബലവും ഉറപ്പും പ്രധാനം ചെയ്യുന്നു.
4. തലച്ചോറിനും നാഡികൾക്കും ഏറ്റവും അനിവാര്യമായ പൊട്ടാസ്യം സോഡിയം എന്നിവ ഈത്തപഴത്തിലുണ്ട് .ഓർമശക്തി വർധിപ്പിക്കുന്നു .
5.ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും പ്രധാനം ചെയ്യുന്നു.
6.രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ഏറ്റവും ഉത്തമ ഔഷധമാണ്.
ഗർഭ കാലത്തു ദിനേന ഈത്തപ്പഴം കഴിക്കുന്നവർക്ക് മറ്റു വിറ്റാമിന് അയൺ ഗുളികകൾ ആവശ്യമില്ല.
7.ബീജാണുക്കളുടെ കുറവ്, ലൈംഗീക ശേഷികുറവ് എന്നിവ പരിഹരിക്കാൻ ഏറ്റവും ഉത്തമ ഔഷധമാണ്.
8.ശരീരം പുഷ്ടിപ്പെടാൻ തയ്യാറാക്കുന്ന പല ലേഹ്യങ്ങളിലും ഈത്തപ്പഴം പ്രധാന ചേരുവയാണ്.
9.ഈത്തപ്പഴത്തിന്റെ മിസാജ് ഉഷ്ണമായതിനാൽ കൂടെ വത്തക്ക കക്കരി പാൽ എന്നിവ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )