കര്‍പ്പൂര തുളസി നിസ്സാരക്കാരനല്ല
കര്‍പ്പൂര തുളസി നിസ്സാരക്കാരനല്ല
സൗന്ദര്യത്തിന്റെ കാര്യത്തിൽ പലപ്പോഴും നാടന്‍ വഴികളെയെല്ലാം നമ്മള്‍ അവഗണിയ്ക്കുകയാണ് ചെയ്യാറുള്ളത്. എത്രയും പെട്ടെന്ന് ഫലം ലഭിയ്ക്കുന്ന മോഡേണ്‍ വഴികളെയാണ് നമ്മള്‍ പലപ്പോഴും തിരഞ്ഞെടുക്കാറ്.
എന്നാല്‍ പിന്നീട് ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളാകട്ടെ വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായി നമുക്ക് ലഭിച്ചിട്ടുള്ള ചില വസ്തുക്കള്‍ കൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണം നമുക്ക് എളുപ്പമാക്കാം. പല്ലിലെ കറ മാറ്റാന്‍ ഒരു മിനിട്ട് ധാരാളം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ അത്രയേറെ പ്രാധാന്യം നല്‍കാത്ത ഒന്നാണ് കര്‍പ്പര തുളസി. കര്‍പ്പൂര തിളസിയിലൂടെ എങ്ങനെയെല്ലാം സൗന്ദര്യസംരക്ഷണം എന്ന് നോക്കാം.
വായ്നാറ്റമെന്ന പ്രശ്നത്തെക്കുറിച്ച് ആധി പിടിയ്ക്കുന്നവര്‍ക്ക് ഉള്ള ഉത്തമ പരിഹാരമാണ് കര്‍പ്പൂര തുളസി. കര്‍പ്പൂര തുളസിയുടെ ഇല വായിലിട്ട് ചവച്ചാല്‍ മതി ഏത് വായ്നാറ്റവും പോകും എന്ന് മാത്രമല്ല പലപ്പോഴും ദന്തപ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യും.
പല്ലില്‍ കാലങ്ങളായി പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയെ പ്രതിരോധിയ്ക്കാനും കര്‍പ്പൂര തുളസിയ്ക്ക് കഴിയുന്നു. പല്ല് തേയ്ക്കുന്ന സമയത്ത് അല്‍പം കര്‍പ്പൂര തുളസി കൂടി മിക്സ് ചെയ്ത് തേച്ചു നോക്കൂ. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റം കാണാം.
മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും കര്‍പ്പൂര തുളസി തന്നെ മുന്നില്‍. കര്‍പ്പൂര തുളസിയും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടുക. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖക്കുരുവിന്റെ പാട് വരെ മാറ്റിത്തരുന്നു.
ചുണ്ടുകൾ എപ്പോഴും അഭംഗി തന്നെയാണ്. വരണ്ട ചുണ്ടിനെ പ്രതിരോധിയ്ക്കാനും കര്‍പ്പൂര തുളസി തന്നെ മുന്നില്‍. കര്‍പ്പൂര തുളസി വെള്ളത്തില്‍ പേസ്റ്റ് പോലെ അരച്ച് ചേര്‍ത്ത് അല്‍പം ഷിയബട്ടര്‍ കൂടിചേര്‍ത്ത് ചുണ്ടില്‍ പുരട്ടിയാല്‍ മതി.
മുടിയുടെ ദുര്‍ഗന്ധം മാറ്റാൻ ഏറ്റവും പറ്റിയ ഒന്നാണ് കര്‍പ്പൂര തുളസി. തൈരും നാരങ്ങാ നീരും കര്‍പ്പൂര തുളസിയുടെ ഇലയും കൂടി മിക്സ് ചെയ്ത് പേസ്റ്റാക്കി മുടിയില്‍ പുരട്ടുക. ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുടിയുടെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നു.
ഉറക്കമിളക്കുന്നത് പലപ്പോഴും കണ്ണിനു താഴെ കറുത്ത പാടുകള്‍ വരാന്‍ കാരണമാകുന്നു. എന്നാല്‍ കര്‍പ്പൂര തുളസിയും റോസ് വാട്ടര്‍ മിക്സ് ചെയ്ത് നല്ലതു പോലെ പേസ്റ്റാക്കുക. ഇത് കണ്ണിനു കീഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.
ചര്‍മ്മത്തിന് നിറം നല്‍കുന്നതിനും കര്‍പ്പൂര തുളസി സഹായിക്കുന്നു. കര്‍പ്പൂര തുളസിയുടെ എണ്ണ പുരട്ടുന്നത് ചര്‍മ്മത്തിന് നിറം നല്‍കുന്നു.
ചര്‍മ്മത്തില്‍ കാണപ്പെടുന്ന ചുവന്നു തടിച്ച പാടകള്‍ ഇല്ലാതാക്കാനും കര്‍പ്പൂര തുളസി തന്നെ ശരണം. ചര്‍മ്മത്തിലെ തടിപ്പിനെ ഇത് ഇല്ലാതാക്കുന്നു.
എണ്ണമയമുള്ള ചര്‍മ്മത്തെ പ്രതിരോധിയ്ക്കുന്നതിനും കര്‍പ്പൂര തുളസി തന്നെ മുന്നില്‍. കര്‍പ്പൂര തുളസി ഇട്ട വെള്ളത്തില്‍ മുഖം കഴുകിയാല്‍ മതി. ദിവസവും മൂന്ന് നേരമെങ്കിലും അങ്ങനെ ചെയ്യുക. ഇത് മുഖത്തെ എണ്ണമയം കുറയ്ക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ