ഉറക്കക്കുറവുണ്ടോ, ലക്ഷണങ്ങള്‍ ഇതാണ്...

  ഉറക്കക്കുറവുണ്ടോ, ലക്ഷണങ്ങള്‍ ഇതാണ്.....

           
ഉറക്കക്കുറവ് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. ചെറുപ്പക്കാരിലാണ് ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും കാണുന്നത്.*

കിടക്കയില്‍ കിടന്നാലും ഉറക്കം വരാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നു. ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ഉറക്കമാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കക്കുറവുണ്ടാവാറുണ്ട്.

ഇന്നത്തെ ചെറുപ്പക്കാരില്‍ കാണപ്പെടുന്ന ഉറക്കക്കുറവിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മാനസിക സമ്മര്‍ദ്ദമാണ്.

ഇത് കൂടാതെ സന്ധിവാതം, പ്രമേഹം, തൈറോയ്ഡ് എന്നിവയെല്ലാം ഉറക്കക്കുറവിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്.  ഉറക്കക്കുറവിന് കൃത്യമായ ചികിത്സ വീട്ടില്‍ തന്നെ ചെയ്യേണ്ടതുണ്ട്**

. അല്ലാത്ത പക്ഷം പല വിധത്തില്‍ ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കം വന്നില്ലെങ്കില്‍ പോലും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കേണ്ടത് അത്യാവശ്യമാണ്. പകലുറങ്ങുന്നത് ഒഴിവാക്കുക, കൃത്യസമയത്ത് ഉണരുക എന്നിവയെല്ലാം ഇത്തരത്തില്‍ ഉറക്കക്കുറവിനെ ഇല്ലാതാക്കാനുള്ള വഴികളാണ്.

ആരോഗ്യത്തിന് വേണ്ടിയുള്ള ഒരു ജീവിതത്തിന് ഉറക്കം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്തൊക്കെ ലക്ഷണങ്ങളാണ് നിങ്ങളില്‍ ഉറക്കക്കുറവുണ്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

  നന്നായി ഉറങ്ങുന്നത്

നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണിതെന്ന് നിങ്ങള്‍ കരുതിയേക്കും എന്നാല്‍ ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് നല്ലതു പോലെ ഉറങ്ങുന്നത്. എന്നാല്‍ സ്ഥിരമായി കിടന്ന് അഞ്ച് മിനുട്ടിനുള്ളില്‍ ഉറങ്ങി പോവുകയാണെങ്കില്‍ ഉറക്കക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത  ഉണ്ടെന്നാണ് അഭിപ്രായം.

ഉത്സാഹം കൂടുതല്‍

രാവിലെ എല്ലാ കാര്യങ്ങളിലും സാധാരണയിലും കൂടുതല്‍ ഉത്സാഹം കാണിക്കുന്നതും ഉറക്കകുറവിന്റെ ഒരു ലക്ഷണമാണ്. അമിത ഉത്സാഹം കാണിച്ച് വൈകുന്നേരമാവുമ്പോഴേക്ക് ഇത് ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെയാണ് ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ആവര്‍ത്തിച്ചുള്ള സംസാരം

സംസാരത്തിലുണ്ടാകുന്ന ആവര്‍ത്തനം ഉറക്കക്കുറവിന്റെ ലക്ഷണമാണ്. ഇത് കണ്ടു തുടങ്ങിയാല്‍ ചെറു മയക്കം നല്ലതാണ്. ഉറക്കം സംബന്ധിച്ച് തകരാറുകള്‍ ഉള്ളവര്‍ക്ക് തുടര്‍ച്ചയായി സംസാരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഇത് സംസാരം ചുരുക്കുകയും ആവര്‍ത്തന വിരസമായ ശൈലികള്‍ ഉപയോഗിക്കുന്നതിനും വിക്കി പറയുന്നതിനും കാരണമാകും.

മറവി

മറവി ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഉറക്കക്കുറവ് ബാധിക്കുന്നവര്‍ക്ക് മറവി വളരെ വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. ആവര്‍ത്തിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ കൂടി മറന്നു പോകും.

വിശ്രമമില്ലായ്മ ഓര്‍മ്മയെ താറുമാറാക്കും.

ശരിയായ വിശ്രമമില്ലെങ്കില്‍ ഓര്‍മ്മ ഉണ്ടാവുക വിഷമകരമാണ്.

വിശപ്പ്  കൂടുതല്‍

സാധാരണയിലും കൂടുതല്‍ വിശപ്പുണ്ടാകും. രാത്രിയില്‍ ശരിയായ ഉറക്കം ഉണ്ടായില്ലെങ്കില്‍ കഴിക്കുന്നത് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ശരീരത്തിലെ രണ്ട് പ്രധാന ഹോര്‍മോണുകളായ ലെപ്റ്റീന്‍, ഗ്രെലീന്‍ എന്നിവയെ ബാധിക്കുന്നതിനാല്‍ ഉറക്കമില്ലായ്മ നിങ്ങളുടെ വിശപ്പ് കൂട്ടും. അമിതവിശപ്പ് നിയന്ത്രിക്കാന്‍ കഴിയാതിരുക്കുക രാത്രിയിലാണ് വിശപ്പ് കൂടുതല്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിന് തടയിടാന്‍ ധാരാളം ഭക്ഷണം കഴിക്കണം എന്നാണ് വിചാരമെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്.

കാഴ്ച കേന്ദ്രീകരിക്കാന്‍ പറ്റാതെ വരുന്നത്

ദൃഷ്ടി കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത് ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണമാണ്. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നതും ഉറക്കമില്ലായ്മയും തീരുമാനമെടുക്കാനുള്ള കഴിവ് നശിപ്പിക്കുന്നു. ഡ്രൈവ് ചെയ്യുമ്പോഴും മറ്റും അപകടം ഒഴിവാക്കുന്നതിന് ദൃഷ്ടി കേന്ദ്രീകരിക്കാനും യുക്തമായ തീരുമാനം എടുക്കാനും കഴിയണം.   

  നില്‍ക്കാന്‍ പ്രയാസം

നില്‍ക്കാന്‍ പ്രയാസം ഉണ്ടാവുന്നു. ഇത് ഉറക്കം കുറയുമ്പോഴാണ് സംഭവിക്കുന്നത്. നേരെ നില്‍ക്കാന്‍ പ്രയാസമുണ്ടാക്കും. വണ്ടി ഓടിക്കുമ്പോഴും മറ്റും കാലുകള്‍ ഇടറുന്നതിന് കാരണമാകുമിത്.

പങ്കാളിയോട് ദേഷ്യം

പങ്കാളിയോട് ദേഷ്യവും മടുപ്പും ഉണ്ടാവുക മറ്റൊരു ലക്ഷണമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാത്ത പങ്കാളികള്‍ക്കിടയില്‍ സ്ഥിരമായും ശക്തമായും വഴക്കുണ്ടാകാറുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഉറക്കം ഇല്ലാതകുന്നതിലൂടെ ഇത്തരം തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാകുന്നതായി ഗവേഷകര്‍ പറയുന്നു.

ദൂരം മറക്കുമ്പോള്‍

ഡ്രൈവ് ചെയ്യുമ്പോള്‍ അകലം മറക്കുക, ദിവസം മുഴുവന്‍ ചെയ്ത കാര്യം പിന്നീട് കുറച്ച് മാത്രം ഓര്‍ക്കുക തുടങ്ങി സ്ഥല കാല വിസ്മൃതികള്‍ ഉറക്കക്കുറവിന്റെ ഭാഗമാണ് മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ ബോധമില്ലാതെ ഓട്ടോമാറ്റിക്കായി കാര്യങ്ങള്‍ ചെയ്ത് തുടങ്ങുകയാണെങ്കില്‍ ഉറക്കം നന്നായി വേണമെന്നാണ് ഹാരിസിന്റെ അഭിപ്രായം.

  തളര്‍ച്ച

പകല്‍ സമയം സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും പെട്ടന്ന തളരുന്നത് ഉറക്കകുറവിന്റെ മറ്റൊരു ലക്ഷണമാണ്. മ്ലാനമായ സാഹചര്യങ്ങളില്‍ ഉറക്കം വരുന്നത് ,പ്രത്യേകിച്ച് പകല്‍ സമയത്ത് ഉറക്ക കുറവിന്റെ ലക്ഷണമാണ്. ഉറക്കത്തിന്റെ അഭാവം പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )