ഉഴിഞ്ഞ-ഔഷധ സസ്യം
ഉഴിഞ്ഞ-ഔഷധ സസ്യം
വള്ളിഉഴിഞ്ഞ എന്ന പേരിലറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം കാര്‍ഡിയോസ്പെര്‍മംഹലികാകാബം (Cardiosperumum halicacabum Linn) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ബലൂണ്‍വൈന്‍ (Baloon vine) എന്നുപറയുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധയോഗ്യമാണ്. ആയുര്‍വേദ പ്രകാരം ഉഷ്ണവീര്യവും വാതഹരവും സ്നിഗ്ദ്ധഗുണവുമുള്ളതാണ് ഉഴിഞ്ഞ. ഇതിനെ താളിയായി ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും നല്ലതാണ്. ഉഴിഞ്ഞയുടെ ഇല ഇടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി മുടിയില്‍ തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞരടി ആ വെള്ളംകൊണ്ട് കഴുകിയാല്‍ തലമുടി വളരെയധികംശുദ്ധമാകും. ഇല സേവിക്കുന്നതുകൊണ്ട് മലശോധന ഉണ്ടാക്കുകയും പനി ശമിപ്പിക്കുകയും ചെയ്യും. ഇല അരച്ച് ലേപനം ചെയ്യുന്നത് ശരീരത്തിലെ നീര്‍വീഴ്ചയും വൃഷണവീക്കവും ഇല്ലാതാക്കും. വേരരച്ച് നാഭിയില്‍ തേച്ചാല്‍ മൂത്രതടസ്സം മാറും. ഇതിന്റെ വിത്തില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. ഉഴിഞ്ഞ സമൂലമെടുത്ത്കഷായം വെച്ച് 30.മി.ലി. വീതം രണ്ടു നേരം രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വയറു വേദന, മലബന്ധംഎന്നിവ മാറിക്കിട്ടും. ആര്‍ത്തവ തടസ്സം ഉണ്ടായാല്‍ ഇല വറുത്തരച്ച് കുഴമ്പ് പരുവത്തിലാക്കിഅടിവയറ്റില്‍ പുരട്ടുക. ഉഴിഞ്ഞ ഇല ആവണക്കെണ്ണയില്‍ വേവിച്ച് അരച്ച് പുരട്ടിയാല്‍ വാതം, നീര്,സന്ധിവേദന എന്നിവ മാറിക്കിട്ടും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ