പല്ലുവേദനയ്ക്ക് ശമനമേകാന്‍ ചില നാട്ടുവിദ്യകളിതാ

പല്ലുവേദനയ്ക്ക് ശമനമേകാന്‍ ചില നാട്ടുവിദ്യകളിതാ

കുട്ടികളിലും മുതിര്‍ന്നവരിലും മുന്നറിയിപ്പൊന്നും കൂടാതെ കടന്നുവരുന്ന പല്ലുവേദന പലപ്പോഴും വില്ലനാകാറുണ്ട് .

കടുത്ത പല്ലുവേദനയില്‍ നിന്ന് രക്ഷ നേടാന്‍ പെയിന്‍കില്ലറുകളെയാണ് പൊതുവെ ഏവരും ആശ്രയിക്കുന്നത്. കടുത്ത പല്ലുവേദനയ്ക്ക് ശമനമേകാന്‍ സഹായിക്കുന്ന ചില നാട്ടുവിദ്യകളിതാ.
* ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
* പല്ലുവേദനയുള്ള ഭാഗത്ത് ഐസുകട്ട വെയ്ക്കുക.
* ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കവിള്‍ കൊള്ളുക.
* പേരയില ഇട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊള്ളുക.
* പേരയില ചവയ്ക്കുന്നതും പല്ലുവേദന ഒരു പരിധി വരെ ശമിപ്പിക്കും.
* ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ചെടുത്ത മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക.
* കടുകെണ്ണയില്‍ ഒരു നുള്ളു ഉപ്പും ചേര്‍ത്ത ശേഷം പല്ലുവേദനയുള്ള ഭാഗത്ത് പുരട്ടുക.
* കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത ശേഷം വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദനയ്ക്ക് ശമനമേകും.
* ഗ്രാമ്പു, കുരുമുളക് ,അല്പം ഉപ്പ് എന്നിവ വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക.
* ഗ്രാമ്പുവെണ്ണ ഒരു നുള്ള് കുരുമുളക് പൊടിയുമായി ചേര്‍ത്ത് പല്ലുവേദനയുള്ള ഭാഗത്ത് വയ്ക്കാം.
* പഞ്ഞിയില്‍ അല്‍പം ഗ്രാമ്പു തൈലം എടുത്തശേഷം വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക.
* വെളുത്തുള്ളി ചതച്ചെടുത്ത ശേഷം വേദനയുള്ളിടത്ത് കടിച്ചു പിടിക്കുക.
* വെളുത്തുള്ളിയും കല്ലുപ്പും ചേര്‍ത്ത് വേദനിക്കുന്ന പല്ലിനിടയില്‍ കടിച്ചുപിടിക്കുക.
* കുരുമുളകും ഉപ്പും ചേര്‍ത്ത മിശ്രിതം പല്ലിനിടയില്‍ വെയ്ക്കുന്നതും പല്ലുവേദന ഇല്ലാതാക്കും.
പല്ലുവേദന ഉള്ളവര്‍ അമിത ചൂടുള്ളതോ തണുത്തതോ ആയ ആഹാരസാധനങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കേണ്ടതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )