ആയുര്‍വ്വേദപ്രകാരം കുളിക്കുമ്പോള്‍ ആദ്യം കാല്‍

ആയുര്‍വ്വേദപ്രകാരം കുളിക്കുമ്പോള്‍ ആദ്യം കാല്‍
         

കുളി ഒരു മനുഷ്യന്റെ വ്യക്തിശുചിത്വത്തിന്റെ കൂടി ഭാഗമാണ്. ദിവസവും രണ്ട് നേരമെങ്കിലും കുളിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്നത്തെ കാലത്താകട്ടെ രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ലെന്ന് തന്നെ പറയാം. ഇതിനെല്ലാം പരിഹാരം കാണുന്നതിനും രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതാവാനും സഹായിക്കുന്നു കുളി. എന്നാല്‍ കുളിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മിക്ക ദിവസങ്ങളിലും രണ്ട് നേരം കുളിക്കുന്നുണ്ടെങ്കിലും എങ്ങനെ കുളിക്കണം എന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര പിടിയില്ല എന്ന് തന്നെ പറയാം. ആയുര്‍വ്വേദത്തില്‍ കുളിക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

കുളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ രോഗത്തെയെല്ലാം ഇല്ലാതാക്കി ആരോഗ്യമുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നു. കുളിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ പല കാര്യങ്ങളും ഉണ്ട്.

ആയുര്‍വ്വേദ വിധി പ്രകാരം കുളിക്കുമ്പോള്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ അത്യാവശ്യമായി വേണം. പണ്ടത്തെ ആളുകള്‍ കുളിക്കുമ്പോള്‍ അതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇത് തന്നെയാണ് പലപ്പോഴും ഇവരെ രോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക പ്രശ്‌നങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

ശ്രദ്ധയോട് കൂടി കുളിക്കുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ വരുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ സഹായിക്കുന്നത്. കുളിക്കുമ്പോള്‍ ആയുര്‍വ്വേദ വിധി പ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആയുര്‍വ്വേദ വിധിപ്രകാരം കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇത് നല്‍കുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ നിങ്ങളെ പല വിധത്തില്‍ സഹായിക്കുന്നു.

സൂര്യനുദിക്കും മുന്‍പ് കുളി

എന്നും കുളിക്കുന്നവരാണ് എല്ലാവരും. എന്തെങ്കിലും രോഗങ്ങളോ മറ്റോ വന്നാല്‍ മാത്രമേ കുളിയില്‍ അല്‍പം പുറകോട്ട് നില്‍ക്കുകയുള്ളൂ. എന്നാല്‍ കുളിക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കുളിക്കുന്ന സമയവും. രാവിലെ സൂര്യനുദിക്കും മുന്‍പ് കുളിച്ചിരിക്കണം. വൈകുന്നേരമാകട്ടെ സൂര്യാസ്തമയത്തിനു മുന്‍പും കുളിച്ചിരിക്കണം. എന്നാല്‍ വൈകുന്നേരം തല നനക്കേണ്ടതില്ല. ഇത് പല രോഗങ്ങളില്‍ നിന്നും നമ്മളെ സഹായിക്കുന്നു.

തണുത്ത വെള്ളത്തില്‍

കുളിക്കുമ്പോള്‍ തണുപ്പിനെ പേടിച്ച് പലരും ചൂടു വെള്ളത്തിലാണ് കുളിക്കാറുള്ളത്. എന്നാല്‍ രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ പരമാവധി പച്ച വെള്ളത്തില്‍ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ തന്നെ കുളിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുളത്തിലെ കുളി

പണ്ടുള്ളവര്‍ കുളത്തിലും നദിയിലും ആണ് കുളിച്ചിരുന്നത്. അവര്‍ക്ക് രോഗങ്ങളും കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കുളി കുളിമുറിയില്‍ ഒതുങ്ങി. അതുകൊണ്ട് തന്നെ ഇത് രോഗങ്ങളേയും കൂടെക്കൂട്ടി. ഷവറില്‍ നിന്നുള്ള വെള്ളം തലയിലേക്ക് നേരിട്ട് വീഴുന്നത് പല വിധത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കുളിമുറിയില്‍ കുളിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം.

ആദ്യം കാല്‍ കഴുകാം

കുളിക്കുമ്പോള്‍ ദേഹത്ത് വെള്ളമൊഴിക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കാം. ആദ്യം കാലില്‍ വേണം വെള്ളമൊഴിക്കാന്‍. അതിനു ശേഷമേ കാലിനു മുകളിലേക്കുള്ള ഭാഗത്ത് വെള്ളമൊഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ ജലദോഷം പോലുള്ള രോഗങ്ങള്‍ നിങ്ങളെ വിട്ടു മാറുകയില്ല. ശരീരത്തിന്റെ പാദം മുതല്‍ വേണം മുകളിലേക്ക് ശരീരം തണുക്കാന്‍.

ശ്വാസംമുട്ട്, നീര് വീഴ്ച

ശ്വാസംമുട്ട്, നീര് വേഴ്ച, ശരീര വേദന എന്നിവയുള്ളവര്‍ മുകളില്‍ പറഞ്ഞ രീതി പിന്തുടരുന്നത് നല്ലതാണ്. കാരണം തലയില്‍ തണുപ്പെത്തുന്നു എന്ന് കാല്‍ നനക്കുമ്പോള്‍ തന്നെ ശരീരത്തിന് മനസ്സിലാവുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കാലില്‍ വെള്ളമൊഴിച്ച് മുകളിലേക്ക് നനക്കുന്നതാണ് ഉത്തമം.

ശരീരം തുടക്കുമ്പോള്‍

കുളി കഴിഞ്ഞ ശേഷം ശരീരം തുടക്കുമ്പോളും ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണം. പലരും തലയാണ് ആദ്യം തുടക്കുന്നത്. എന്നാല്‍ ഇത് ശരിയായ ഒരു പ്രവണത അല്ല. കാരണം കുളി കഴിഞ്ഞാല്‍ ആദ്യം തുടക്കേണ്ടത് മുതുകാണ്. ശരീര വേദന, പുറം വേദന എന്നിവയുള്ളവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ആദ്യം കുളി കഴിഞ്ഞ ശേഷം പുറം തുടക്കുന്നത് നല്ലതാണ്.

എണ്ണ തേച്ച് കുളി

കുളിക്കാന്‍ പോവുന്നതിന് മുന്‍പ് എണ്ണ തേക്കുന്ന ശീലം പലരിലും ഉണ്ട്. എന്നാല്‍ എല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കേണ്ട ആവശ്യം ഇല്ല. കാരണം ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് ചര്‍മ്മം എണ്ണമയമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലരുടേയും വിശ്വാസമനുസരിച്ച് തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ച് കുളിക്കാവുന്നതാണ്. എന്നാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം എണ്ണ തേച്ച് കുളിച്ചാല്‍ മതി. അല്ലെങ്കില്‍ അത് നീര്‍വീഴ്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കൂടുതല്‍ സമയം കുളിക്കാന്‍

കൂടുതല്‍ സമയം കുളിക്കാന്‍ പലരും കുളിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. കൂടുതല്‍ സമയമെടുത്ത് കുളിച്ചാല്‍ പെട്ടെന്ന് വൃത്തിയാവും എന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഇത് ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ദിവസവും ഒരു നേരത്തില്‍ കൂടുതല്‍ കുളിക്കുന്നത് തന്നെ ചര്‍മ്മത്തെ കട്ടിയുള്ളതാക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം എടുത്ത് കുളിക്കുന്നത് ഒരിക്കലും നല്ലതല്ല.

മരണ വീട്ടില്‍ പോയി വന്നാല്‍

നിര്‍ബന്ധമായും കുളിച്ചിരിക്കേണ്ട ചില അവസ്ഥകള്‍ പലര്‍ക്കും ഉണ്ടാവുന്നുണ്ട്. ഇതില്‍ ഒന്നാണ് മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കേണ്ടത്. മൃതദേഹത്തില്‍ ധാരാളം അണുക്കള്‍ ഉണ്ടാവുന്നു. ഇത് ശരീരത്തില്‍ കയറാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കുന്നതിനും വൃത്തിയാവുന്നതിനും വേണ്ടി മരണ വീട്ടില്‍ പോയി വന്നാലുള്ള കുളി വളരെ അത്യാവശ്യമുള്ള ഒന്നാണ്.

ബുദ്ധി വര്‍ദ്ധിക്കാന്‍

കുട്ടികളോടെല്ലാം മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ രാവിലെ തന്നെ എഴുന്നേറ്റ് കുളിക്കണം എന്ന്. ഇത് തലച്ചോറിന് ഉണര്‍വ്വും ഫ്രഷ്‌നസ്സും നല്‍കാന്‍ സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ഓര്‍മ്മശക്തിയും ബുദ്ധിക്ക് ഉണര്‍ച്ചയും ഉണ്ടാവുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )