തേനും നാരങ്ങയും കുറക്കും പത്ത് വയസ്സ്

തേനും നാരങ്ങയും കുറക്കും പത്ത് വയസ്സ്

പ്രായമാകുന്നത് പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ഓരോ ദിവസം കഴിയുന്തോറും അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും വളരെയധികം ശ്രദ്ധിക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് തന്നെയാണ് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ എങ്ങനെയെങ്കിലും പ്രായംകുറച്ചാല്‍ മതിയെന്ന തോന്നല്‍ പലരിലും ഉണ്ടാവുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാനും പ്രായം കുറക്കാനും ഉള്ള മാര്‍ഗ്ഗം നാരങ്ങയിലും തേനിലും ഉണ്ട്. ഇവ രണ്ടും ഉപയോഗിക്കുന്നതിലൂടെ സൗന്ദര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആദി കുറയുന്നു.

ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ അത് പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ചര്‍മ്മത്തിന്റെ ഉള്ള ഭംഗി കൂടി ഇല്ലാതാക്കാനാണ് ഇത് സഹായിക്കുന്നത്. പലപ്പോഴും ഇത് പെട്ടെന്ന് തന്നെ നിങ്ങളെ വയസ്സാക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരം ആശങ്കകള്‍ എല്ലാം അകറ്റി വീട്ടിലിരുന്ന് തന്നെ നമുക്ക് പ്രായത്തെ പിടിച്ച് കെട്ടാം.

അതിനായി ആവശ്യമുള്ളത് വെറും നാരങ്ങയും തേനും മാത്രമാണ്. ഇത് കൊണ്ട് നിങ്ങള്‍ നേരിടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാം.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇനി ശ്രദ്ധിക്കാന്‍ പുതിയൊരു കാരണം കൂടിയായി. അതാണ് നാരങ്ങയും തേനും. ഏതൊക്കെ രീതിയില്‍ ഉപയോഗിച്ചാല്‍ അത് നിങ്ങളില്‍ സൗന്ദര്യ സംരക്ഷണം സാധ്യമാക്കും എന്ന് നോക്കാം.

ചര്‍മ്മത്തിന് മാത്രമല്ല മുടിക്കും ആരോഗ്യം നല്‍കുന്ന ഒന്നാണ് തേനും നാരങ്ങയും. എങ്ങനെയെല്ലാം സൗന്ദര്യ സംരക്ഷണത്തിന് ഇത് സഹായിക്കും എന്നും ഇതെങ്ങനെ ഉപയോഗിക്കാം എന്നും നോക്കാം.

തയ്യാറാക്കേണ്ട രീതി

ഒരു നാരങ്ങ മുറിച്ച് അതിലേക്ക് അര ടീസ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ് എന്തൊക്കെയെന്ന് നോക്കാം.

വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു

വാര്‍ദ്ധക്യം മൂലം മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തേനും നാരങ്ങയും. ഇതിലെ അസിഡിക് ഫലങ്ങള്‍ നല്ലതു പോലെ ചുളിവകറ്റാന്‍ സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം

നാരങ്ങ വെറുതേ നേരിട്ട് മുഖത്ത് തേക്കുകയാണെങ്കില്‍ അത് പലപ്പോഴും മുഖത്ത് കുരുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.  എന്നാല്‍ തേനിനോടൊപ്പം ചേരുമ്പോള്‍ അത് മുഖത്തെ മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കണ്ണിനു താഴെ കറുത്ത പാടുകൾ

കണ്ണിനു താഴെയുള്ള കറുത്ത പാടിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതം. ഇത് കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ മാറ്റി മുഖം തിളങ്ങാന്‍ സഹായിക്കുന്നു.

തിളങ്ങുന്ന ചര്‍മ്മം

ചര്‍മ്മം തിളങ്ങുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. മുഖത്തെ തിളക്കം നല്‍കി കറുത്ത പാടുകളും മറ്റും ഇല്ലാതാക്കുന്നു. ഇതിലൂടെ ചര്‍മ്മത്തിന് തന്നെ മൊത്തത്തില്‍ മാറ്റം വരുന്നു.

കറുത്ത പുള്ളികൾ

മുഖത്തുണ്ടാവുന്ന കറുത്ത പുള്ളികളും പാടുകളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് നാരങ്ങ തേന്‍ മിശ്രിതം. ഇത് കൃത്യമായി ചെയ്താല്‍ ഏത് കറുത്ത പാടിനേയും കുത്തിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത്

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതാണ് മറ്റൊന്ന്. ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍ നാരങ്ങ നീര് മിശ്രിതം. ഇത് ചര്‍മ്മത്തിന് നല്ല ഉറപ്പും ബലവും നല്‍കുന്നതാണ്.

ചര്‍മ്മം ക്ലീനാവാന്‍

ചര്‍മ്മം ക്ലീനാവാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഇത്. ഏത് അഴുക്കിനേയും ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും ആരോഗ്യവും നല്‍കുന്നു.

  
മേല്‍മീശക്ക് പരിഹാരം

മേല്‍മീശക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് തേന്‍. തേനില്‍ നാരങ്ങ നീര് ചേര്‍ത്ത് തേക്കുമ്പോള്‍ അത് മുഖത്തിന് നിറം നല്‍കുന്നതോടൊപ്പം മേല്‍ച്ചുണ്ടിലെ രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു.

താരന് പരിഹാരം

താരന്‍ കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് തേനും നാരങ്ങ നീരും. ഇത് രണ്ടും മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )