സ്വയംഭോഗം, ഗുണദോഷവശങ്ങൾ

സ്വയംഭോഗം, ഗുണദോഷവശങ്ങൾ

ലൈംഗികതാല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ പലരും കാണുന്നത്. സ്ത്രീകളും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുമെങ്കിലും സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ഇതിന് കൂടുതല്‍ തുനിയുന്നത്. ലൈംഗികതൃപ്തിയക്കു വേണ്ടിയുള്ള കേവലമൊരു പ്രവൃത്തി എന്നതിനുപരിയായി ഇതിന് ആരോഗ്യവശങ്ങളുമുണ്ട്. ഇതിന് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ഈ ശീലം അമിതമാകുന്നത് പാര്‍ശ്വഫലങ്ങളും സൃഷ്ടിയ്ക്കും. സ്വയംഭോഗത്തിന്റെ ആരോഗ്യദോഷവശങ്ങളെക്കുറിച്ച് കൂടുതലറിയൂ,

*സ്വയംഭോഗം, ആരോഗ്യഗുണങ്ങള്‍*

1.ഉദ്ധാരണപ്രശ്‌നങ്ങള്‍
പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം നല്ലതാണ്‌. ഇത്‌ പെല്‍വിക മസിലുകളെ ശക്തിപ്പെടുത്തും.

2.നല്ല ഉറക്കം
നല്ല ഉറക്കം ലഭിയ്‌ക്കാനും സ്വയംഭോഗം കാരണമാകും.

3.യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍
സ്‌ത്രീകളില്‍ യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം സഹായിക്കും. സ്‌ത്രീകളില്‍ ഇത്‌ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.

4.പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത്‌ ഉല്‍പാദിപ്പിക്കപ്പെടും.

5.സ്‌ട്രെസ്‌
സ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കും.

സ്വയംഭോഗം, ദൂഷ്യവശങ്ങൾ

1.ഡിപ്രഷന്‍
സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം.

2.തലച്ചോറിന്റെ ആരോഗ്യത്തെ
അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

3.കഷണ്ടി
പുരുഷന്മാരില്‍ കഷണ്ടിയ്ക്കും ഇത് ഇട വരുത്തും. കാരണം അമിതമായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനമാണെന്നു പറയാം.

4.സാധാരണ രീതിയിലുള്ള ലൈംഗികജീവിതം
ഇത്തരം ശീലത്തിന് അടിമപ്പെടുന്ന ചിലര്‍ക്കെങ്കിലും സാധാരണ രീതിയിലുള്ള ലൈംഗികജീവിതം സാധ്യമാകാതെ വരുന്നു. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തും.

5.നടുവേദന
ഇൗ ശീലം പലരിലും നടുവേദന ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്.

6.ശീഘ്രസ്ഖലനം
ഈ ശീലത്തിന് അടിമപ്പെടുന്ന ചിലരില്‍ ശീഘ്രസ്ഖലനം നടക്കുന്നതായി കണ്ടു വരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)