എന്താണ് ഹാര്‍ട്ട് ബ്ലോക്ക് , എങ്ങനെ ഉണ്ടാവുന്നു? ആന്‍ജിയോഗ്രാം ചെയ്യുന്നതിലെ അപകടം

  എന്താണ് ഹാര്‍ട്ട് ബ്ലോക്ക് , എങ്ങനെ ഉണ്ടാവുന്നു? ആന്‍ജിയോഗ്രാം ചെയ്യുന്നതിലെ അപകടം

ഇന്ന് കണ്ടുവരുന്ന രോഗങ്ങളില്‍ ഒരു പ്രധാന രോഗമാണല്ലോ ഹാര്‍ട്ട്‌ ബ്ലോക്ക്. ഇതിന് ഇരകളായി കഴിയുമ്പോളാണ് ഇതിന്‍റെ ചികിത്സകളെപ്പറ്റിയും, ഇതിന്‍റെ കാരണങ്ങളെപ്പറ്റിയും അന്വേഷിച്ചിറങ്ങുന്നത്. എന്നാല്‍ ഇത് ഒട്ടുംതന്നെ പേടിക്കേണ്ട രോഗമല്ല എന്നാണ് മോഹനന്‍ വൈദ്യര്‍ പറയുന്നത്. ഈ രോഗം എന്താണെന്നും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം പറയുന്നു.

എന്താണ് ഹാര്‍ട്ട്‌ ബ്ലോക്ക്?
ഹൃദയത്തിന്‍റെ രക്തധമനികളില്‍ ഉണ്ടാവുന്ന ഒരു അവസ്ഥയാണിത്. ഹൃദയധമനികള്‍ അടഞ്ഞുപോകുന്നു. അതായത്, ഹൃദയ പേശികളില്‍ രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുന്നു.ഹാര്‍ട്ട്‌ ബ്ലോക്ക്, വെരിക്കോസ്, പൈല്‍സ്, കൊഴുപ്പടിഞ്ഞുകൂടുന്നത് എല്ലാംതന്നെ വൈദ്യര്‍ ഒരേ രീതിയിലുള്ള രോഗാവസ്ഥയായാണ്‌ കാണുന്നത്. വൈദ്യരുടെ അഭിപ്രായത്തില്‍ 90 ശതമാനം ആളുകളും വായൂ മൂലമുള്ള നെഞ്ചുവേദനക്കാണ് ആശുപത്രിയിലേക്ക് പോകുന്നത്. ഒരു 12 വെളുത്തുള്ളിയും പാലും കൂടി കഴിച്ചാല്‍ ഈ വായുവിന്‍റെ ശല്യം മാറുമെന്ന് വൈദ്യര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇതൊന്ന് ശ്രമിച്ചുനോക്കുകപോലും ചെയ്യാതെ ഭയന്ന് ആശുപത്രികളിലേക്ക്‌ ഓടുന്നു. ആശുപത്രിയില്‍ എത്തിയാല്‍ എന്താണ് സംഭവിക്കുന്നത്‌?

ആന്‍ജിയോഗ്രാം എന്ന പ്രശ്നം‍.
നെഞ്ചിനുവേദന എന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് ചെല്ലുമ്പോള്‍ അവര്‍ ആന്‍ജിയോഗ്രാം ചെയ്യുന്നു. എന്താണിത്?
വളരെ ലളിതമായി പറഞ്ഞാല്‍ ഇതൊരു പ്രത്യേകതരം എക്സ്റേ ടെസ്റ്റാണ്. ഇത് ചെയ്യുന്നത് കൊറോണറി ആര്‍ട്ടറി എവിടെയാണ് ചെറുതായിരിക്കുന്നത് അല്ലെങ്കില്‍ എവിടെയാണ് തടസ്സപ്പെട്ടിരിക്കുന്നത്, അത് എത്രത്തോളം ചെറുതായിരിക്കുന്നു, തടസ്സപ്പെട്ടിരിക്കുന്നു എന്ന് ഡോക്ടറിന് അറിയാനാണ്. പറഞ്ഞപ്പോള്‍ വളരെ എളുപ്പം തീര്‍ന്നു. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ അങ്ങനെയല്ല.

ആന്‍ജിയോഗ്രാം ചെയ്യുന്നതിന്‍റെ ദോഷവശങ്ങള്‍:

ഇത് ചെയ്യാന്‍ ഉപയോഗിക്കുന്ന മഷി ശരീരത്തില്‍ അവശേഷിക്കുന്നു.

ആന്‍ജിയോഗ്രാം ചെയ്ത് പുറത്തുവരുന്ന ആള്‍ ക്ഷീണിതനായി കാണപ്പെടും.

കോശങ്ങള്‍ക്ക് ബലഹീനത ഉണ്ടാക്കുന്നു.

ഈ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഹൃദയ സ്തംഭനം വന്ന് മരിക്കുന്നു. എന്നാല്‍ അത് സാധാരണ ഒരു ഹൃദയ സ്തംഭനമായി കരുതപ്പെടുന്നു.
ഒരു ധമനി തടസ്സപ്പെട്ടാല്‍ പകരം അടുത്തതിലൂടെ രക്തം പമ്പ് ചെയ്യാന്‍ ശരീരത്തിന് കഴിവുണ്ട്. എന്നാല്‍ ആരും അത് മനസ്സിലാക്കുന്നില്ല. സ്വന്തം ശരീരത്തെപ്പറ്റി ആരും ഒന്നും മനസ്സിലാക്കുന്നില്ല. അതിന് ഉദാഹരണമായി നമുക്ക് കാണാന്‍ കഴിയുന്നത്‌ കുഞ്ഞ് കുട്ടികളില്‍ ഹൃദയ വാല്‍വിലുണ്ടാവുന്ന ദ്വാരമാണ്. കുഞ്ഞ് വലുതാവുമ്പോള്‍ അത് തനിയെ അടഞ്ഞുപോകുന്നു. എന്നാല്‍ പലപ്പോഴും ശരീരത്തിന്‍റെ സ്വയം ശരിയാക്കാനുള്ള കഴിവിനെ നശിപ്പിക്കുന്നു.

ഹാര്‍ട്ട്‌ ബ്ലോക്ക് ഉണ്ടാവാനുള്ള കാരണങ്ങള്‍:

വിരുദ്ധാഹാരങ്ങള്‍

ഇന്നത്തെ ഭക്ഷണ രീതികളും, ഫാസ്റ്റ് ഫുഡ് സമ്പ്രദായവും. ഇത് കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു.

ട്രാന്‍സ് ഫാറ്റ് എന്ന വില്ലന്‍. എല്ലാവിധ ബേക്കറി ഭക്ഷണങ്ങളിലും, ഫാസ്റ്റ് ഭക്ഷണങ്ങളിലും ഇത് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന്‍റെ സാധാരണ താപനിലയായ 37 ഡിഗ്രിയില്‍ ഇത് അലിയില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹാര്‍ട്ട്‌ ബ്ലോക്കിന് ഒരു പ്രധാന കാരണം ട്രാന്‍സ് ഫാറ്റാണ്.

കൊച്ചുകുട്ടികള്‍ക്ക് വളരെ ചെറുപ്പംമുതലേ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ വാങ്ങിനല്‍കുന്നു. അതോടൊപ്പം വ്യായാമം കുറവുള്ള ഇന്നത്തെ ജീവിതരീതിയും കൂടിയാകുമ്പോള്‍ ചെറുപ്പത്തിലേ കിതപ്പും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു.

ഭയം എന്ന ഘടകം. ഏതൊരു അസുഖത്തെ ഭയക്കുന്നുവോ അത് ആദ്യം മനസ്സിലും പിന്നീട് ശരീരത്തിലും പിടിപെടുന്നു. അതിനൊരു ഉദാഹരണമായി വൈദ്യര്‍ പറയുന്നത് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍മാര്‍ തന്നെയാണ്. 75 ശതമാനം ഹൃദയത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. കാരണം അവര്‍ എന്നും അങ്ങനെയുള്ള രോഗികളെയാണ് ചികിത്സിക്കുന്നത്. അവരുടെ മനസ്സില്‍ അത് പതിയുന്നു. ഒരു ചെറിയ നെഞ്ചുവേദന വന്നാല്‍പോലും ഹൃദയസ്തംഭനമെന്ന് ഭയപ്പെടുന്നു.

ഹാര്‍ട്ട്‌ ബ്ലോക്ക് എങ്ങനെ തടയാം?

വിരുദ്ധാഹാരം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.

എന്താണ് കഴിക്കുന്നതെന്ന് മനസ്സിലാക്കി കഴിക്കുക. അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് നല്ലത് ഭക്ഷിക്കുക.

ദൈനംദിനം ഭക്ഷണത്തില്‍ നാരങ്ങ ഉള്‍പ്പെടുത്തുക. ഇത് കൊഴുപ്പ് അലിയിക്കാന്‍ അത്യുത്തമമാണ്.

വിഷാംശങ്ങള്‍ ഇല്ലാത്ത ജൈവഭക്ഷണം കഴിക്കുക.

കഴിക്കുന്ന ആഹാരം ചവച്ചരച്ച് സാവധാനം കഴിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )