ഉറപ്പായും മുടികൊഴിച്ചില്‍ തടയുന്ന 9 വഴികള്‍..

  ഉറപ്പായും മുടികൊഴിച്ചില്‍ തടയുന്ന 9 വഴികള്‍..

1. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ്, രണ്ട് ബദാം പരിപ്പ് എടുത്ത് ശുദ്ധമായ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെക്കുക. പിറ്റേദിവസം രാവിലെ ആ വെള്ളമെടുത്തു കുടിക്കുകയും, ബദാം കഴിക്കുകയും ചെയ്യുന്നത് ശീലമാക്കുക.

2. സോയാബീന്‍ പോലെ ഏറെ പ്രോട്ടീനുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുക. പാല്‍, മുട്ട, ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവയിലൊക്കെ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

3. ഗ്രീന്‍ ടീ ശീലമാക്കുക. ഗ്രീന്‍ ടീയില്‍ മുടി കൊഴിച്ചില്‍ തടയാനും, മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്ന ഘടകങ്ങളുണ്ട്. കൂടാതെ ഏറെ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള പാനീയമാണ് ഗ്രീന്‍ ടീ.

4. യോഗ വഴിയും മുടി കൊഴിച്ചില്‍ തടയാനാകും. പ്രാണായാമം എന്ന യോഗാഭ്യാസമാണ് ഇതിനു വേണ്ടി ചെയ്യേണ്ടത്.

5. മുടികൊഴിച്ചില്‍ തടയാന്‍ ഏറ്റവും പ്രധാനമാണ് വെള്ളംകുടി. ദിവസവും 12-14 ഗ്ലാസ് വെള്ളം ഉറപ്പായും കുടിച്ചിരിക്കണം.

6. തടി കൊണ്ടുള്ള ചീര്‍പ്പ് ഉപയോഗിക്കുക. പ്ലാസ്റ്റിക് ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീര്‍പ്പുമ്പോള്‍, മുടി കൊഴിയാനുള്ള സാധ്യത കൂടുതലാണ്. മുടിയില്‍ ഏല്‍പ്പിക്കുന്ന അമിത സമ്മര്‍ദ്ദമാണ് പ്ലാസ്റ്റിക് ചീര്‍പ്പ് മുടികൊഴിച്ചില്‍ കൂട്ടുന്നത്. പണ്ടു കാലങ്ങളില്‍ ഉപയോഗിക്കുന്ന തടി കൊണ്ടുള്ള ചീര്‍പ്പാണ് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലത്.

7. കഠിനജലം ഉപയോഗിച്ച് മുടി കഴുകരുത്. കാഠിന്യമുള്ള ജലം ഉപയോഗിച്ച് തലമുടി കഴുകിയാല്‍, മുടി കൊഴിച്ചില്‍ കൂടും. ഇത് ഒഴിവാക്കാന്‍, തല കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ക്കുക. ഇത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

8. കുളിച്ചശേഷം ഉടന്‍ മുടി തുവര്‍ത്തണം(തുടയ്‌ക്കണം). മുടി കൂടുതല്‍ നേരം നനഞ്ഞ് ഇരുന്നാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കും. അതുപോലെ തന്നെ നനഞ്ഞ മുടി ചീര്‍പ്പാന്‍ പാടില്ല. മുടി ഉണങ്ങിയ ശേഷം വേണം ചീര്‍പ്പ് ഉപയോഗിക്കാന്‍.

9. ദുശീലങ്ങള്‍ ഒഴിവാക്കുക. മദ്യപാനം, പുകവലി എന്നിവയൊക്കെ മുടികൊഴിച്ചില്‍ കൂട്ടാന്‍ കാരണമാകും. കൂടാതെ ചുവന്ന മാംസം അധികം(ആട്ടിറച്ചി, മാട്ടിറച്ചി) എന്നിവയൊക്കെ അധികമായി കഴിച്ചാലും മുടികൊഴിച്ചില്‍ കൂടും.

  ഇത് നിങ്ങൾക്ക് ഉപകാരപ്രദമാണെന്ന് തോന്നിയാൽ  മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )