ഇഞ്ചിയും നാരങ്ങയുമുള്ള ഈ പാനീയം അമൃത്.....
ഇഞ്ചിയും നാരങ്ങയുമുള്ള ഈ പാനീയം അമൃത്.....
ഇഞ്ചിയും ചെറുനാരങ്ങയുമെല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയവ. പല അസുഖങ്ങളും തടയുന്നവയാണ്.
നാരങ്ങയില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വൈറ്റമിന്‍ സി കൊഴുപ്പു കത്തിച്ചു കളയാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും രക്തപ്രവാഹം ശക്തിപ്പെടുത്താനുമെല്ലാം ചെറുനാരങ്ങ ഏറെ സഹായകമാണ്. തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല ആരോഗ്യഗുണങ്ങളും
ഇതുപോലെ തന്നെയാണ് ഇഞ്ചിയും. ഇഞ്ചി പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കും. ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇത് തടിയും കൊഴുപ്പും കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ദഹനം ശക്തിപ്പെടുത്താനും ഏറെ ഗുണകരമാണ് ഇഞ്ചി. ഇതും തടിയും വയറും കുറയ്ക്കുന്നതിന് സഹായകമാണ്.
ഗ്യാസ്
ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍, ദഹനക്കേട് എന്നിവ മാറ്റാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു ഗ്ലാസ് ഇഞ്ചി പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണം സുഗമമായി ദഹിക്കാന്‍ സഹായിക്കും. ഓക്കാനം, ഛര്‍ദ്ദി, തലചുറ്റല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഫലപ്രദമാണ്.
എല്ല്
ഔഷധ ഗുണങ്ങളുള്ള ഇഞ്ചി പാനീയം ഓസ്റ്റിയോത്രൈറ്റീസ് പോലുള്ള എല്ല് സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കും. ഇത് നല്ല ഊര്‍ജ്ജം നല്‍കുന്ന പാനീയമാണ്. പേശികളെ സാന്ത്വനിപ്പിക്കാനുള്ള ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഹൃദയത്തെ
ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കും. കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നതും തടയാനും ഈ പാനീയം സഹായകമാണ്. സ്‌ട്രോക്ക് പോലുള്ള രോഗ സാധ്യത കുറയ്ക്കാം.
ആസ്തമ
ശ്വാസകോശപരമായ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഈത് ഗുണം ചെയ്യും. ഔഷധ ഗുണമുള്ള ഈ പാനീയം ആസ്തമ, ശ്വാസനാളരോഗം, ചുമ, ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ ഫലപ്രദമാണ്.
ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സി ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിലുള്ള ടോക്‌സിനുകള്‍ നീക്കം ചെയ്ത് നല്ല ചര്‍മത്തിന് സഹായിക്കുന്നു.
ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്
സ്ത്രീകള്‍ ദിവസവും ഇഞ്ചി പാനീയം കുടിക്കുന്നത് നല്ലതാണ്. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വേദനകള്‍ മാറ്റി ആശ്വാസമേകും
രോഗപ്രതിരോധശേഷി
.ഈ പാനീയത്തിലെ വൈറ്റമിന്‍ സി ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇത് രാവിലെ വെറുംവയററില്‍ കുടിയ്ക്കുന്നത് പല അസുഖങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.
ക്യാന്‍സര്‍
ഇഞ്ചി പാനീയത്തില്‍ ജിഞ്ചറോല്‍സ് എന്ന ഒരുതരം കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും.
കൊളസ്‌ട്രോള്‍, പ്രമേഹം
കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പാനീയമാണിത്. ഇത് ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും.
ആന്റിയോക്‌സിഡന്റ്
ആന്റിയോക്‌സിഡന്റ് ഘടകം അടങ്ങിയതുകൊണ്ട് ഇത് ശരീരത്തിലുള്ള ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കും.ശരീരത്തിന് നല്ല തണുപ്പ് അനുഭവപ്പെടുന്നവര്‍ക്കും ഇവ പരിഹാരമാകും. ശരീരത്തെ ചൂടാക്കി നിര്‍ത്താനുള്ള കഴിവുണ്ട്. തണുപ്പുള്ള സമയത്ത് കുടിക്കാന്‍ പറ്റിയ പാനീയമാണിത്. ജലദോഷം പോലുള്ള അസുഖങ്ങളെ മാറ്റി നിര്‍ത്താം.
ഇഞ്ചിയും നാരങ്ങയും ചേര്‍ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുകകയാണ് ചെയ്യുക. ഇവ രണ്ടും ചേരുമ്പോള്‍ കൊഴുപ്പു കളഞ്ഞു വയര്‍, തടി എന്നിവ കുറയ്ക്കുക മാത്രമല്ല, മറ്റു ധാരാളം ആരോഗ്യഗുണങ്ങളും നല്‍കും. ഇഞ്ചി, ചെറുനാരങ്ങാ വെള്ളമായാണ് ഇത് കുടിയ്‌ക്കേണ്ടത്. ഇവയെക്കുറിച്ചു കൂടുതലറിയൂ,
ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന ഇഞ്ചി-നാരങ്ങാപാനീയം കുടിച്ചു നോക്കൂ. പല ആരോഗ്യഗുണങ്ങളും ഉണ്ടാകും.
[ഒന്നര കപ്പ് കഷ്ണങ്ങളാക്കിയ ഇഞ്ചി, അരകപ്പ് ചെറുനാരങ്ങ ജ്യൂസ്, ഒന്നരകപ്പ് പഞ്ചസാര, ഒരു ലിറ്റര്‍ ക്ലബ് സോഡ എന്നീ സാധനങ്ങളാണ് ആവശ്യം. ഇഞ്ചിയും പഞ്ചസാരയും ചൂടാക്കാം. പഞ്ചസാര അലിഞ്ഞുവരണം. തീ കുറച്ച് 15 മിനിട്ട് വയ്ക്കാം. ശേഷം പുറത്തുവച്ച് തണുപ്പിക്കാം. പിന്നീട് ചെറുനാരങ്ങാ ജ്യൂസ് ചേര്‍ക്കാം. ക്ലബ് സോഡയും ചേര്‍ത്ത് യോജിപ്പിച്ചാല്‍ ഇഞ്ചി പാനീയം തയ്യാര്‍.]
ഇഞ്ചി പാനീയത്തില്‍ ജിഞ്ചറോല്‍സ് എന്ന ഒരുതരം കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും.
ഔഷധ ഗുണങ്ങളുള്ള ഇഞ്ചി പാനീയം ഓസ്റ്റിയോത്രൈറ്റീസ് പോലുള്ള എല്ല് സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കും. ഇത് നല്ല ഊര്‍ജ്ജം നല്‍കുന്ന പാനീയമാണ്. പേശികളെ സാന്ത്വനിപ്പിക്കാനുള്ള ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ