കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
വയര്‍ സൗന്ദര്യപ്രശ്നം മാത്രമല്ല,ആരോഗ്യപ്രശ്നം കൂടിയാണ്. വയര്‍ ചാടുന്നത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും കാരണമാകും.
തടി കൂടുന്നതാണ് വയര്‍ ചാടുന്നതിന്റെ പ്രധാന കാരണം. ഇതിനു പുറമെ പ്രസവം, വയറ്റിലെ ചില ശസ്ത്ര ക്രിയകള്‍ എന്നിവയും ഇതിനു കാരണമാകും.വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ഭക്ഷണശീലങ്ങള്‍ മുതല്‍ വ്യായാമക്കുറവ് വരെ കാരണമാകും. ഒരിക്കല്‍ വന്നാല്‍ വയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരികയും ചെയ്യും. ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം വയറിന് കാരണമാകും.
വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇവ ജീവിതത്തില്‍ നിത്യവും ശീലമാക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുകകയും ചെയ്യും. വയര്‍ കുറയ്ക്കാനുള്ള പ്രകൃതിദത്ത വഴികളില്‍ പെട്ട ഒന്നാണ് പറയുന്നത്. ഇത് ഒരു പാനീയമാണ്. നമുക്കു തന്നെ വീട്ടില്‍ എളുപ്പം തയ്യാറാക്കാവുന്ന ഒന്ന്. ഇത് രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് വയര്‍ ഒതുക്കാന്‍ ഏറെ നല്ലതാണ്.
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
ചേരുവകള്‍
അര ഗ്ലാസ് വെള്ളം, 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ്, ഒരു കുക്കുമ്ബര്‍, ഇഞ്ചി അരിഞ്ഞത്, ഒരു ചെറുനാരങ്ങ കഷ്ണമാക്കിയത്, അല്‍പം പാര്‍സ്ലി എന്നിവയാണ് ഇതിനു വേണ്ടത്.
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
കുക്കുമ്ബര്‍
കുക്കുമ്ബര്‍ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും ഇതിലുണ്ട്. കൊഴുപ്പാണെങ്കില്‍ തീരെ കുറവും. ഇത് വയറും തടിയുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വിശപ്പും കുറയ്ക്കും.
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
പാര്‍സ്ലി
പാര്‍സ്ലിയിലും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പും വിഷാംശവുമെല്ലാം നീക്കം ചെയ്യുന്നു. വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും നല്ലതാണ്. കൊഴുപ്പു തീരെ കുറവായ ഇത് ദഹനത്തിനും നല്ലതാണ്. ഇതുവഴിയും തടി കുറയ്ക്കും.
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണെന്നു വേണം, പറയാന്‍. ഇവയെല്ലാം തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ചെറുനാരങ്ങ ഏറെ നല്ലതാണ്.
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ജ്യൂസിലും ഏറെ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പു കളയും. തടി കുറയ്ക്കും. കഴിയ്ക്കാന്‍ മാത്രമല്ല, തൊലിപ്പുറത്തും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും സോറിയായിസ് പോലുള്ള ചര്‍മ രോഗങ്ങള്‍ക്കുമെല്ലാം ഉത്തമമാണ് ഒരു ഔഷധമാണ് കറ്റാര്‍ വാഴ. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും മുടി വളരാനുമെല്ലാം അത്യുത്തമമെന്നു വേണം, പറയാന്‍. കറ്റാര്‍ വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ക്കു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഒരുപോലെ ഗുണം ചെയ്യും.
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
ഇഞ്ചി
ഇതുപോലെ തന്നെയാണ് ഇഞ്ചിയും. ഇഞ്ചി പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കും. ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇത് തടിയും കൊഴുപ്പും കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ദഹനം ശക്തിപ്പെടുത്താനും ഏറെ ഗുണകരമാണ് ഇഞ്ചി. ഇതും തടിയും വയറും കുറയ്ക്കുന്നതിന് സഹായകമാണ്.ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ശരീരത്തിലെ കൊഴുപ്പു കളയുന്ന ഒരു ഘടകം. ദഹനം ശരിയാക്കാനും മലബന്ധം അകറ്റാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുമാണ്.
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
വെള്ളത്തില്‍ എല്ലാ ചേരുവകളും
വെള്ളത്തില്‍ എല്ലാ ചേരുവകളും രാവിലെ ഇട്ടു വയ്ക്കുക. രാത്രി കിടക്കാന്‍ നേരത്ത് ഇത് കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാകും.
കിടക്കാന്‍ നേരം ഇത്, വയര്‍ പെട്ടെന്നു പോകും
ഈ പാനീയം
ഈ പാനീയം വയര്‍ ചാടുന്നതു കുറയ്ക്കാന്‍ മാത്രമല്ല, ദഹനത്തിനും വയറിന്റെ സുഖത്തിനുമെല്ലാം ഏറെ നല്ലതാണ്. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ ഗുണകരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ