മുറികൂടി

മുറികൂടി

ശരീരത്തിലുണ്ടാവുന്ന മിറിവുകളെ കൂട്ടുന്നത് ആയതിനാൽ മുറികൂട്ടി എന്ന പേര് വന്നു. മുറിയൂട്ടി, മുറിവൂട്ടി, മുറികൂടി, മുക്കുറ്റി എന്ന പേരുകളിലെല്ലാം അറിയപ്പെടുന്നുണ്ട്. ഇലകൾ കൈയിൽ വെച്ച് തിരുമ്മി പിഴിഞ്ഞ നീര് മുറിവിൽ പുരട്ടിയാൽ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങും. ചൊറി, ചിരങ്ങ് എന്നിവ മാറാനും ഈ ചെടിയുടെ നീര് ഉപയോഗിക്കുന്നു. നിലത്ത് പറ്റി ശാഖകളായി പടർന്ന് വളരുന്ന ചെടിയുടെ ഇലയുടെ മുകൾവശം പച്ച കലർന്ന ചാരനിറവും അടിവശം ചുവപ്പ് കലർന്ന വയലറ്റ് നിറമാണ്.  അലങ്കാരചെടിയായും വളർത്തുന്ന ഈ സസ്യത്തിന് ചില കാലങ്ങളിൽ വെള്ള നിറമുള്ള കൊച്ചു പൂക്കൾ കാണാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)