തലമുടി സംരക്ഷണത്തിന് അഞ്ച് മാര്‍ഗങ്ങള്‍
തലമുടി സംരക്ഷണത്തിന് അഞ്ച് മാര്‍ഗങ്ങള്‍
ചര്‍മത്തിലും തലമുടിയിലും നഖത്തിലും എണ്ണതേയ്ക്കുന്നതിലെ ഗുണം ഏവര്‍ക്കുമറിയാം. ഇതിന്‍റെ ഗുണം ഏറെ ലഭിക്കുന്നത് തണുപ്പുകാലത്താണ്. തണുത്തുറഞ്ഞ സമയങ്ങളിലും വരണ്ടുണങ്ങുന്ന സന്ദര്‍ഭങ്ങളിലും നിങ്ങളുടെ തലമുടിയെ സംരക്ഷിച്ചുനിര്‍ത്താനുളള കഴിവ് എണ്ണ ലേപനങ്ങള്‍ക്കുണ്ട്. മുടിയിലെ പോഷണം നഷ്ടപ്പെടുത്താതെ അവ സംരക്ഷിക്കുന്നു. അഞ്ച് തരം എണ്ണ ലേപനങ്ങള്‍ ശൈത്യകാലത്ത് നിങ്ങളുടെ തലമുടിയുടെ ഭംഗികെടാതെ സൂക്ഷിക്കും.
1. വെളിച്ചെണ്ണയിലുണ്ട് അത്ഭുതം
തലമുടിയുടെ പരിക്കുകള്‍ തീര്‍ക്കാന്‍ വെളിച്ചെണ്ണ സിദ്ധൗഷധം തന്നെയാണ്. നേരിയ തോതില്‍ ചൂടാക്കിയ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയോടൊപ്പം മൂന്ന് ടേബിള്‍ സ്പൂണ്‍ തേങ്ങാപാല്‍ ചേര്‍ത്ത മിശ്രിതം തലയുടെ ഉച്ചിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. പിന്നെ മുടിയിലാകെയും തേയ്ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ഷാമ്ബൂ ഉപയോഗിച്ച് നേരിയ ചൂടുളള വെളളത്തില്‍ കഴുകി കളയുക. ഇൗര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാല്‍ വെളിച്ചെണ്ണ സമ്ബന്നമാണ്. ഇൗ മിശ്രിതം മുടിയെ കൂടുതല്‍ മൃദുവാക്കി മാറ്റുകയും ചെയ്യുന്നു.
2 ഒലിവും മുട്ടയും
ഒലിവ് എണ്ണ സാധാരണഗതിയില്‍ പാചകത്തിന് ഉപയോഗിക്കാറില്ല. എന്നാല്‍ ശരീരം വരണ്ടുണങ്ങുന്നതിനെ പ്രതിരോധിക്കാന്‍ ഇതിന് കഴിയും. നാല് ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണക്കൊപ്പം രണ്ട് മുട്ടയുടെ മഞ്ഞക്കരുവും കൂടി ചേര്‍ത്തുളള മിശ്രിതം മുടിക്ക് ഫലപ്രദമാണ്. മിശ്രിതം നന്നായി തലയുടെ ഉച്ചിയില്‍ തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിന് ശേഷം ചൂടായി വെളളത്തില്‍ ഷാമ്ബൂ ഉപയോഗിച്ച് കഴുകി കളയുക. മുട്ടയുടെ മഞ്ഞയിലൂടെ മുടിക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ വഴിയൊരുങ്ങുന്നു.
3. അര്‍ഗന്‍ ഒായിലും കറ്റാര്‍ വാഴയും
അര്‍ഗന്‍ ഒായില്‍ വ്യാപകമായി മുടി സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം കറ്റാര്‍ വാഴയുടെ പള്‍പ്പ് കൂടി ചേര്‍ത്തുളള മിശ്രിതം മുടി സംരക്ഷണത്തിനുളള മികച്ച മാര്‍ഗമാണ്. അഞ്ച് ടേബിള്‍ സ്പൂണ്‍ അര്‍ഗന്‍ ഒായിലും മൂന്ന് സ്പൂണ്‍ കറ്റാര്‍ വാഴയുടെ പള്‍പ്പും ചേര്‍ത്ത മിശ്രിതം മുടിയുടെ താഴെ മുതല്‍ മുകളില്‍ വരെ തേച്ചുപിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം നേരിയ ചൂടുളള വെളളത്തില്‍ കടുപ്പം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച് കഴുകി കളയുക.
4. വെളിച്ചെണ്ണയും അവൊക്കാഡോയും
അഞ്ച് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും രണ്ട് ടേബിള്‍ സ്പൂണ്‍ അവൊക്കാഡോ പഴത്തിന്റെ പള്‍പ്പും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്തുളള മിശ്രിതം തയാറാക്കുക. ശേഷം മുടിയിലാകെ തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിന് ശേഷം ഷാമ്ബൂ ഉപയോഗിച്ച് ഇളം ചൂടുളള വെളളത്തില്‍ കഴുകി കളയുക. വെളിച്ചെണ്ണ മുടിയിഴകളെ പുഷ്ടിപ്പെടുത്തുമ്ബോള് അവൊക്കോഡോയും തേനും ഇൗര്‍പ്പം നിലനര്‍ത്താനും സഹായിക്കും.
5. ഒലിവും ഏത്തപ്പഴവും
ഒരു ഏത്തപ്പഴത്തിന്‍റെ പള്‍പ്പ് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണയും ഒരു സ്പുണ് തൈരും ചേര്‍ത്തുളള മിശ്രിതം തയാറാക്കുക. മുടിയുടെ അറ്റം വരെ പ്രയോഗിക്കുക. ഒന്നര മണിക്കൂറിന് ശേഷം ഷാമ്ബൂ ഉപയോഗിച്ച് ഇളം ചൂട് വെളളത്തില്‍ കഴുകി കളയുക. പൊട്ടാസ്യം, ലാക്ടിക് ആസിഡ് എന്നിവയുടെ സാന്നിധ്യത്താല്‍ ഏത്തപ്പഴവും തൈരും മുടി വരണ്ടുണങ്ങുന്നതിനെ പ്രതിരോധിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ