കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
മുടി കൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകും. നല്ല ഭക്ഷണത്തിന്റെ പോരായ്മ മുതല്‍ വെള്ളത്തിന്റെ പ്രശ്നം വരെ. താരന്‍, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ടാകും.
സൗന്ദര്യലക്ഷണം മാത്രമല്ല, ആരോഗ്യ ലക്ഷണം കൂടിയാണ്. നല്ല മുടി ലഭിയ്ക്കാന്‍ പാരമ്ബര്യമുള്‍പ്പെടെയുള്ള പല ഘടകങ്ങള്‍ ഏറെ പ്രധാനവുമാണ്. മുടി വളരാന്‍ കൃത്രിമ വഴികള്‍ ഗുണം ചെയ്യില്ലെന്നു തന്നെ വേണം, പറയാന്‍. ഇതിനായി പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുക. ഇതാകുമ്ബോള്‍ ദോഷഫലങ്ങള്‍ ഉണ്ടാകുകയുമില്ല.
മുടി കൊഴിച്ചില്‍ തടയാന്‍ പ്രകൃതിദത്ത വഴികളാണ് ഏറ്റവും നല്ലത്. ഇതില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ.ഇതിലെ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഉത്തമമായ ഒന്നാണ് പല ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ. ഈജിപ്ഷ്യന്‍ കാലത്തു തന്നെ ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്നങ്ങള്‍ക്കുമായി ഉപയോഗിച്ചു വന്നിരുന്ന ഒന്ന്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു വസ്തുവാണ് കറ്റാര്‍വാഴ.
മുടിയുടെ സംരക്ഷണത്തിനും മികച്ച ഒന്നാണിത്. മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ അരച്ചു തലയില്‍ തേയ്ക്കുന്നത്. ഇതിലെ പല ഘടകങ്ങളും മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കുംകഷണ്ടി പോലുള്ള പ്രശ്നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. ഇതിന്റെ ജെല്‍ തലയോടില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയുംതലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്. ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ തേയ്ക്കാംതലയുടെ മുന്‍ഭാഗത്തു നിന്നും മുടി കൂടുതല്‍ കൊഴിഞ്ഞു പോകുന്നത് പലരുടേയും പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ. തലമുടി വളരാന്‍ മാത്രമല്ല, താരന്‍ പോലെ തലയിലെ പ്രശ്നങ്ങള്‍ അകറ്റാനുള്ള മരുന്നുകൂടിയാണിത്.മുടിവളര്‍ച്ചയ്ക്കാവശ്യമായ വൈറ്റമിന്‍ എ, സി, ബി കോംപ്ലക്സ് എന്നിവ ഇതില്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ഇയും ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
കറ്റാര്‍വാഴയുടെ ജെല്‍
കറ്റാര്‍വാഴയുടെ ജെല്‍ മുടിയില്‍ തേയ്ക്കുകയാണ് ഏറ്റവും മികച്ച വഴി. ഇതിലെ പ്രോട്ടീയോലിറ്റിക് ആസിഡ് തലയിലെ മൃതകോശങ്ങളെ നീക്കുന്നു. തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നു.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
കറ്റാര്‍ വാഴ, ചെമ്ബരത്തിയില
കറ്റാര്‍ വാഴ, ചെമ്ബരത്തിയില എന്നിവ ഒരുമിച്ചരച്ചു തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിയുമ്ബോള്‍ കഴുകിക്കളയാം.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
ആവണക്കെണ്ണ
രണ്ടു ടീസ്പൂണ്‍ ആവണക്കെണ്ണ, 2 ടീസ്പുണ്‍ ഉലുവ പൊടിച്ചത്, അരകപ്പ് കറ്റാര്‍വാഴ ജെല്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിരിപ്പിയ്ക്കാം. അല്‍പം കഴിയുമ്ബോള്‍ കഴുകിക്കളയാം.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
കറ്റാര്‍വാഴ തേങ്ങാപ്പാലുമായി
കറ്റാര്‍വാഴ തേങ്ങാപ്പാലുമായി ചേര്‍ത്തു മുടിയില്‍ തേച്ചുപിടിപ്പിയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുക മാത്രമല്ല, മുടിയ്ക്കു മിനുക്കം നല്‍കാനും ഏറെ നല്ലതാണ്.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
വെളിച്ചെണ്ണയില്‍ കറ്റാര്‍വാഴ കഷ്ണങ്ങളാക്കിയിട്ടു തിളപ്പിച്ച് ഈ വെളിച്ചെണ്ണ സൂക്ഷിച്ചു വച്ച് തലയില്‍ തേയ്ക്കാം.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
കറിവേപ്പിലയും കറ്റാര്‍വാഴയും
കറിവേപ്പിലയും കറ്റാര്‍വാഴയും മുടി കൊഴിച്ചില്‍ തടയാന്‍ ഏറെ നല്ലതാണ്. കറിവേപ്പിലയും കറ്റാര്‍വാഴയുമിട്ടു വെളിച്ചെണ്ണ തിളപ്പിച്ചു തലയില്‍ തേയക്കാം.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
കറ്റാര്‍ വാഴ, കറിവേപ്പില, നെല്ലിക്ക
കറ്റാര്‍ വാഴ, കറിവേപ്പില, നെല്ലിക്ക എന്നിവ ഒരുമിച്ച് അരച്ച് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പസമയം കഴിഞ്ഞ ശേഷം കഴുകിക്കളയാം.മുടികൊഴിച്ചില്‍ നിര്‍ത്താനും മുടി വളര്‍ത്താനും ഇത് ഏറെ നല്ലതാണ്.
കറ്റാര്‍ വാഴ ഇങ്ങനെ, ഒറ്റമുടി കൊഴിയില്ല
മുടി വളരാനും മുടികൊഴിച്ചില്‍ അകറ്റാനും
മുടി വളരാനും മുടികൊഴിച്ചില്‍ അകറ്റാനും മാത്രമല്ല, താരനകറ്റാനും മുടിയ്ക്കു മൃദുത്വം നല്‍കാനും തിളക്കം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ