ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും സ്വാദേറിയതും ഒപ്പം ധാരാളം ഔഷധ ഗുണങ്ങളും നിറഞ്ഞിരിക്കുന്ന പഴമാണ് ഉണക്കമുന്തിരി. ഊർജസ്വലത, രോഗപ്രതിരോധ ശേഷി, ദഹനം, അസ്ഥികളുടെ ബലം, ലൈംഗിക ശേഷി തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങൾ ഇതിനുണ്ട്.

1. പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഫൈബർ ആയതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് മലബന്ധത്തിന് ആശ്വാസം നൽകുന്നു.

2. പോളിഫിനോലിക് ഫൈറ്റോനൂട്രിയന്റ് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ കാഴ്ചശക്തി നിലനിർത്താൻ സഹായിക്കും കൂടാതെ ബാക്ടീരിയകളെ തടയാനുള്ള ശേഷിയും ഇവയ്ക്കുള്ളതിനാൽ ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കും.

3. ഒലിയനോലിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയിട്ടുള്ളതിനാൽ പല്ലിന്റെ തേയ്മാനം, പോട്, വിള്ളൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു.

4. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്ക് മികച്ചതാണ്. സന്ധിവാതങ്ങളെ അകറ്റി നിർത്താൻ ഉണക്കമുന്തിരി വളരെ നല്ലതാണ്.

5. ഇരുമ്പും ബികോപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ അനീമിയയ്ക്ക് ആശ്വാസം നൽകും.

6. ആർജിനിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ലൈംഗിക ശേഷിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

7. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ അതുമൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )