മഞ്ഞള്‍ ഇങ്ങനെ, വയര്‍ കുറയ്ക്കാം

മഞ്ഞള്‍ ഇങ്ങനെ, വയര്‍ കുറയ്ക്കാം

ചാടുന്ന വയര്‍ പലരുടേയും പ്രശ്‌നമാണ്. ഒരേ സമയം സൗന്ദര്യപ്രശ്‌നവും ആരോഗ്യപ്രശ്‌നവുമാണിത്. *വയര്‍ ചാടുന്നതിന് പൊതുവായി പറയാവുന്ന ഒരു കാര്യം കൊഴുപ്പടിഞ്ഞു കൂടുന്നതു തന്നെയാണ്. ഇതിനു പുറമേ ചില സര്‍ജറികളും പ്രസവവുമെല്ലാം വയര്‍ തൂങ്ങുന്നതിന് കാരണങ്ങളായി വരാറുണ്ട്.

ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമെല്ലാം വയര്‍ ചാടുന്നതിനുള്ള പ്രധാന കാരണങ്ങളാകാറുണ്ട്. ഏറെ നേരം ഒരിടത്തു തന്നെയിരിയ്ക്കുന്നത്, നിവര്‍ന്നിരിയ്ക്കാത്തതും നടക്കാത്തതും തുടങ്ങി പലതരം കാരണങ്ങള്‍ വയര്‍ ചാടുന്നതിനുണ്ട്.

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഏറ്റവും ദോഷകരമായ കൊഴുപ്പെന്നു വേണമെങ്കില്‍ പറയാം. പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കുന്ന ഒന്നാണിത്. വയറു ചാടുന്നത് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാണെന്നു പറഞ്ഞാലും തെറ്റില്ല.

*വയര്‍ ചാടുന്നതു തടയാനുളള ഏറ്റവും നല്ല വഴികള്‍ വ്യായാമവും ഭക്ഷണനിയന്ത്രണവും തന്നെയാണ്. **
ആരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമവും വയര്‍ ചാടുന്നത് തടയാനും ചാടിയ വയര്‍ കുറയ്ക്കാനുമെല്ലാം സഹായിക്കും.

വയര്‍ ചാടുന്നതു തടയാന്‍ നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ഉപായങ്ങള്‍ ഏറെയുണ്ട്. ഇതില്‍ ചില പാനീയങ്ങള്‍ മുതല്‍ അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന ചില മസാലകള്‍ വരെ പെടുന്നു.

വയര്‍ കുറയ്ക്കാന്‍ അടുക്കളയില്‍ തന്നെ ലഭിയ്ക്കുന്ന പലതുമുണ്ട്.ഇതിലൊന്നാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍കുമിന്‍ എന്നൊരു ഘടകമാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ ഗുണകരവുമാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മഞ്ഞള്‍ പല തരത്തിലും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള ഒരു മരുന്നു കൂടിയാണിത്. ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് മഞ്ഞള്‍. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും ചെറുക്കാനും ഇത് ന്ല്ലതാണ്.

വയര്‍ കുറയ്ക്കാന്‍ പല തരത്തിലും മഞ്ഞള്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചെറുനാരങ്ങാവെള്ളത്തില്‍ മഞ്ഞൾ

ചെറുനാരങ്ങാവെള്ളത്തില്‍ മഞ്ഞള്‍ കലര്‍ത്തി കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍, മഞ്ഞള്‍പ്പൊടി, അല്‍പം കറുവാപ്പട്ട പൊടി എന്നിവ കലക്കി കുടിയ്ക്കുക. ഇത് വയര്‍ കുറയാന്‍ ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ന്ല്ലത്.

മഞ്ഞളും ഗ്രീന്‍ടീയും

മഞ്ഞളും ഗ്രീന്‍ടീയും കലര്‍ന്ന മിശ്രിതവും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മഞ്ഞളിന്റെ കഷ്ണമോ ശുദ്ധമായ മഞ്ഞള്‍പ്പൊടിയോ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് വാങ്ങി അല്‍പം കഴിയുമ്പോള്‍ ഗ്രീന്‍ ടീ ബാഗോ പൊടിയോ ചേര്‍ത്തിളക്കി വയ്ക്കുക. അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്തു കുടിയ്ക്കാം.

മഞ്ഞളും തേനും

മഞ്ഞളും തേനും കലര്‍ത്തി പേസ്റ്റാക്കി രാവിലെ വെറുംവയറ്റില്‍ അല്‍പനാള്‍ അടുപ്പിച്ചു കഴിയ്ക്കുന്നതും വയര്‍ ചാടുന്നത് ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത് പ്രതിരോധശേഷിയും നല്‍കും. തേനിനും രോഗപ്രതിരോധശേഷി കൂടുതലാണ്.

മഞ്ഞള്‍പ്പൊടി

ഒരു കപ്പു ചൂടുവെളളത്തിലേയ്ക്ക് അരചെറുനാരങ്ങ പിഴിഞ്ഞുചേര്‍ക്കുക. ഇതിലേയ്ക്കു കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. വേണമെങ്കില്‍ മധുരത്തിനു വേണ്ടി അല്‍പം തേന്‍ ചേര്‍ത്തിളക്കാം.ഇത് പ്രാതലിനു മുന്‍പായി കുടിയ്ക്കാം.1 ആഴ്ച ദിവസവും രണ്ടു തവണ വീതം ഇതു കുടിയ്ക്കാം. അടുത്ത രണ്ടാഴ്ചകള്‍ കുടിയ്ക്കാതിരിയ്ക്കുക. വീണ്ടും ഒരാഴ്ച കുടിയ്ക്കാം.

വെള്ളം തിളപ്പിച്ച്

വെള്ളം തിളപ്പിച്ച് ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, അര ടീസ്പൂണ്‍ തേന്‍, വാനില എക്‌സ്ട്രാക്റ്റ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കി അല്‍പനേരം കൂടി തിളപ്പിച്ചു വാങ്ങാം.

ജീരകവും മഞ്ഞള്‍പ്പൊടിയും കറുവാപ്പട്ടയും

ജീരകവും മഞ്ഞള്‍പ്പൊടിയും കറുവാപ്പട്ടയും കലര്‍ന്ന ഒരു മിശ്രിതവും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ജീരകം, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കണം. ഈ പാനീയം ദിവസവും പല തവണയായി കുടിയ്ക്കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നതു വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

മഞ്ഞള്‍പ്പാൽ

മസാല ചേര്‍ത്ത മഞ്ഞള്‍പ്പാലുമുണ്ട്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചേരുവയാണിത്. ഒരു ഗ്ലാസ് പാല്‍ ഒരു പാത്രത്തില്‍ വച്ചു ചൂടാക്കുക. ഇതിലേയ്ക്ക അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിടുക. കാല്‍ ടീസ്പൂണ്‍ കുരുമുളകും. ഒരു കഷ്ണം കറുവാപ്പട്ട, ഒരു ഏലയ്ക്ക ചതച്ചത് എന്നിവയും ഇടുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ചേര്‍ക്കണം. ഇതു തിളയ്ക്കുമ്പോള്‍ വാങ്ങി വച്ച് ഊറ്റിയെടുക്കാം. ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

പാലില്‍ മഞ്ഞള്‍പ്പൊടി

പാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു തയ്യാറാക്കുന്ന മഞ്ഞള്‍പ്പാലും വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പാലില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്ക്കാം. രാവിലെയോ കിടക്കാന്‍ നേരത്തോ ഇതു ചെയ്യാം. ഇത് തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനും ചുമ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാ്ക്കാനും ഏറെ നല്ലതാണ്.

ചെറുചൂടുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, തേന്‍

രാവിലെ വെറുംവയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ ചേര്‍ത്തിളക്കി കുടിയ്ക്കുന്നതും വയര്‍ കുറയാന്‍ ഏറെ നല്ലതാണ്.

ശുദ്ധമായ മഞ്ഞള്‍പ്പൊടി

ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം, ഇവയ്ക്കുപയോഗിയ്ക്കാന്‍. മുഴുവന്‍ മഞ്ഞള്‍ ഉപയോഗിയ്ക്കുന്നതും ഏറെ ഗുണകരമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )